യു.എസ്. ഓപ്പൺ
1881-ൽ തുടങ്ങിയ യു.എസ്.ഓപ്പൺ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1987 മുതൽ എല്ലാവർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ അവസാനമായി നടക്കുന്ന ടൂർണമെന്റാണ് യു.എസ്. ഓപ്പൺ. എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ഈ ടൂർണമെന്റിൽ അഞ്ചിനങ്ങളാണുള്ളത് : Men's singles, Women's singles, Men's doubles, Women's doubles, Mixed doubles. 1978 മുതൽ ഈ ടൂർണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാർഡ് കോർട്ടിലാണ് (Hard Court).
US Open | ||
---|---|---|
ഔദ്യോഗിക വെബ്പേജ് | ||
സ്ഥലം | ന്യൂ യോർക്ക് നഗരം അമേരിക്കൻ ഐക്യരാജ്യങ്ങൾ | |
സ്റ്റേഡിയം | USTA Billie Jean King National Tennis Center | |
ഉപരിതലം | Grass / Outdoors (1881–1974) Clay / Outdoors (1975–1977) DecoTurf / Outdoors (1978–present) | |
Men's draw | 128S / 128Q / 64D | |
Women's draw | 128S / 96Q / 64D | |
സമ്മാനതുക | US$ 19,600,000 | |
ഗ്രാന്റ്സ്ലാം | ||
യു.എസ്.ഓപ്പൺ മറ്റുള്ള ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ നിന്ന് വ്യതാസപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നാൽ ഈ ടൂർണമെന്റിൽ അവസാന സെറ്റിൽ (പുരുഷന്മാരുടേത് അഞ്ചാം സെറ്റും സ്ത്രീകളുടേത് മൂന്നാം സെറ്റും) സമനില വരുകയാണെങ്കിൽ ടൈ-ബ്രേക്കർ (tie-break) എന്ന സംവിധാനമുയോഗിച്ചാണ് വിജയിയെ നിശ്ചയിക്കുന്നത്. എന്നാൽ മറ്റുള്ള ടൂർണമെന്റുകളിൽ ഏതെങ്കിലും ഒരു കളിക്കാരൻ/കളിക്കാരി ജയിക്കുന്നതു വരെ ആ സെറ്റ് നീട്ടിക്കൊണ്ടുപോകുന്നു.
നിലവിലെ ജേതാക്കൾ
തിരുത്തുകEvent | ചാമ്പ്യൻ | രണ്ടാം സ്ഥാനം | സ്കോർ |
---|---|---|---|
2016 യു.എസ്. ഓപ്പൺ പുരുഷ സിംഗിൾസ് | സ്റ്റാൻ വാവ്റിങ്ക | നോവാക് ജോക്കോവിച്ച് | 6–7(1–7), 6–4, 7–5, 6–3 |
2016 യു.എസ്. ഓപ്പൺ വനിത സിംഗിൾസ് | ആഞ്ജലിക് കെർബർ | കരോളിന പ്ലിസ്കോവ | 6–3, 4–6, 6–4 |
2016 യു.എസ്. ഓപ്പൺ പുരുഷ ഡബിൾസ് | ജാമി മുറെ ബ്രൂണോ സോറസ് |
Pablo Carreño Busta Guillermo García-López |
6–2, 6–3 |
2016 യു.എസ്. ഓപ്പൺ വനിത ഡബിൾസ് | ബെഥാനി മാറ്റെക് സാൻഡ്സ് ലൂസി സഫറോവ |
Caroline Garcia Kristina Mladenovic |
2–6, 7–6(7–5), 6–4 |
2016 യു.എസ്. ഓപ്പൺ മിക്സഡ് ഡബിൾസ് | Laura Siegemund Mate Pavić |
Coco Vandeweghe Rajeev Ram |
6–4, 6–4 |
-
2016ലെ യു.എസ്. ഓപ്പൺ പുരുഷ സിംഗിൾസ് വിജയിയാണ് സ്റ്റാൻ വാവ്റിങ്ക. ഇതാദ്യമായാണ് വാവ്റിങ്ക യു.എസ്. ഓപ്പൺ നേടുന്നത്.
-
2016ലെ യു.എസ്. ഓപ്പൺ വനിത സിംഗിൾസ് വിജയിയാണ് ആഞ്ജലിക് കെർബർ. ഇതാദ്യമായാണ് കെർബർ യു.എസ്. ഓപ്പൺ നേടുന്നത്.
-
2016ലെ യു.എസ്.ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു ജാമി മുറെ.
-
2016ലെ യു.എസ്.ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു ബ്രൂണോ സോറസ്.
-
2016ലെ യു.എസ്.ഓപ്പൺ വനിത ഡബിൾസ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു ബെഥെനി മാറ്റെക് സാൻഡ്സ്.
-
2016ലെ യു.എസ്.ഓപ്പൺ വനിത ഡബിൾസ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു ലൂസി സഫറോവ.
-
Laura Siegemund was part of the winning Mixed Doubles team in 2016. It was her first Major title.
-
Mate Pavić was part of the winning Mixed Doubles team in 2016. It was his first Major title.