യൂണിഫോം റിസോഴ്സ് ഐഡന്റിഫയർ

(യു.ആർ.ഐ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യു.ആർ.ഐ (URI) അഥവാ യൂണിഫോം റിസോഴ്സ് ഐഡന്റിഫൈയർ (Uniform Resource Identifier) എന്നു പറഞ്ഞാൽ ഒരു വസ്തുവിനെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന പേര് എന്നു ലളിതമായി നിർവചിക്കാം. വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. വെബ്ബ് അഥവാ വേൾഡ് വൈഡ് വെബ്ബിൽ ഉള്ള വസ്തുക്കളെ അല്ലെങ്കിൽ പ്രമാണങ്ങളെ (ഈ വസ്തുക്കൾ അല്ലെങ്കിൽ പ്രമാണങ്ങൾ എന്നൊക്കെ പറയുന്നത് ഡിജിറ്റൽ രീതിയിൽ സൂക്ഷിച്ചിരിക്കുന്ന എന്തും ആവാം ഉദാഹരണത്തിൻ ശബ്ദ ഫയലുകൾ,പി.ഡി.എഫ് ഫയലുകൾ, ടെക്സ്റ്റ് ഫയലുകൾ, എച്ച്.റ്റി.എം.എൽ താളുകൾ, എന്നിങ്ങനെ) വേർതിരിച്ചറിയാനും അവയെ തമ്മിൽ ബന്ധിപ്പിക്കാനും മറ്റുമാണ് യു.ആർ.ഐ ഉപയോഗിക്കുന്നത്.

യു.ആർ.എല്ലും, യു.ആർ.എന്നുംതിരുത്തുക

യു.ആർ.എല്ലും (URL) യു.ആർ.എന്നും(URN) രണ്ടും യു.ആർ.ഐ എന്ന പൊതു വിഭാഗത്തിൽ പെടുന്നു. വളരെ ലളിതമായി പറയുകയാണെങ്കിൽ യു.ആർ.എൻ എന്നത് ഒരു പേര് മാത്രമാണ്, യു.ആർ.എൽ വിലാസവും. അപ്പോൾ യു.ആർ.എൻ എന്നു പറയുന്നത് വെബ്ബിലുള്ള ഒരു വസ്തുവിന്റെ പേരു മാത്രവും, യു.ആർ.എൽ അതിന്റെ പൂർണ്ണമേൽവിലാസവും ആണ്. വിലാസത്തിൽ പേരും സ്ഥലവും കാണുമല്ലോ, അതുപോലെ യു.ആർ.എല്ലിൽ ഒരു പ്രമാണം വെബ്ബിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് പറഞ്ഞിട്ടുണ്ടാവും.

യു.ആർ.ഐ വ്യാകരണംതിരുത്തുക