ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ് യുർഗെൻ കുർത്ത്സ് (ജനനം: മാർച്ച് 11, 1953 അരെൻഡ്‌സീ /ആൾട്ട്‌മാർക്ക്). കാലാവസ്ഥാ ആഘാത ഗവേഷണത്തിനുള്ള പോട്‌സ്‌ഡാം ഇൻസ്റ്റിറ്റ്യൂട്ടിൽ (PIK) കോംപ്ലക്‌സിറ്റി സയൻസ്  ഗവേഷണ വിഭാഗത്തിലെ മുതിർന്ന ഉപദേഷ്ടാവും, ബെർലിനിലെ ഹംബോൾട്ട് യൂണിവേഴ്‌സിറ്റിയിൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിലെ നോൺലീനിയർ ഡൈനാമിക്‌സിൽ പ്രൊഫസറും ആണ് കുർത്ത്സ്. കൂടാതെ കിങ്‌സ് കോളേജ്, അബെർഡീൻ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപ്ലക്സ് സിസ്റ്റംസ് ആൻഡ് മാത്തമറ്റിക്കൽ ബയോളജിയിൽ "ആറാം നൂറ്റാണ്ടിലെ ചെയറും" ആണ്. അദ്ദേഹത്തിന്റെ ഗവേഷണം പ്രധാനമായും നോൺ ലീനിയർ ഫിസിക്‌സ്, കോംപ്ലക്‌സ് സിസ്റ്റം സയൻസസ് എന്നിവയും, എർത്ത് സിസ്റ്റം, ഫിസിയോളജി, സിസ്റ്റംസ് ബയോളജി, എഞ്ചിനീയറിംഗ് എന്നിവയിലെ വെല്ലുവിളി നിറഞ്ഞ പ്രശ്‌നങ്ങളിലേക്കുള്ള അവയുടെ പ്രയോഗങ്ങളെക്കുറിച്ചാണ്.

കാലാവസ്ഥാ ആഘാത ഗവേഷണത്തിനുള്ള പോട്‌സ്‌ഡാം ഇൻസ്റ്റിറ്റ്യൂട്ടിൽ യുർഗെൻ കുർത്ത്സ്.

ജീവചരിത്രം

തിരുത്തുക

റോസ്റ്റോക്ക് സർവകലാശാലയിൽ ഗണിതശാസ്ത്രം പഠിച്ച കുർത്ത്സ് 1983-ൽ ജിഡിആർ അക്കാദമി ഓഫ് സയൻസസിൽ നിന്ന് പിഎച്ച്ഡി നേടി. തുടർന്ന് 1991-ൽ റോസ്റ്റോക്ക് സർവകലാശാലയിൽ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ ഇൻസ്റ്റാളേഷനും നേടി. 1991-ൽ, മാക്സ്-പ്ലാങ്ക്-സൊസൈറ്റിയുടെ ഒരു പ്രത്യേക പരിപാടിയിൽ, കിഴക്കൻ ജർമ്മനിയിൽ നിന്നുള്ള ഏതാനും ശാസ്ത്രജ്ഞരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അവിടെ ഒരു പുതിയ വർക്കിംഗ് ഗ്രൂപ്പിന്റെ ഡയറക്ടറായി. കൂടാതെ അദ്ദേഹം നോൺലീനിയർ ഡൈനാമിക്സിൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഒരു ഗവേഷണ വിഭാഗം രൂപീകരിച്ചു. 1994-ൽ പോട്‌സ്‌ഡാം യൂണിവേഴ്‌സിറ്റിയിൽ സൈദ്ധാന്തിക ഭൗതികശാസ്ത്രം/നോൺലീനിയർ ഡൈനാമിക്‌സ് എന്നീ വിഷയങ്ങളിൽ ഫുൾ ചെയർ ആയി നിയമിതനായി. അവിടെ അദ്ദേഹം സയൻസ് ഫാക്കൽറ്റിയുടെ (1996-1999) ഡീനും, ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ ഡൈനാമിക്സ് ഓഫ് കോംപ്ലക്സ് സിസ്റ്റംസ് (1994-2008) സ്ഥാപക ഡയറക്ടറും ആയി. ലെയ്ബ്നിസ്-കൊളേജ്  പോട്സ്ഡാമിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. 2008-ൽ, PIK-ൽ ട്രാൻസ്‌ഡിസിപ്ലിനറി കൺസെപ്റ്റ്‌സ് എന്ന റിസർച്ച് ഡൊമെയ്‌ൻ പുനഃസൃഷ്ടിക്കാനും സങ്കീർണ്ണമായ സിസ്റ്റം വീക്ഷണങ്ങൾ എർത്ത് സിസ്റ്റം ഗവേഷണത്തിലേക്ക് കൊണ്ടുവരാനും അദ്ദേഹത്തെ വിളിക്കുകയും ബെർലിനിലെ ഹംബോൾട്ട് യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിൽ നോൺലീനിയർ ഡൈനാമിക്‌സ് പ്രൊഫസറായി നിയമിതനാക്കുകയും ചെയ്തു. തുടർന്ന് 2009-ൽ കിംഗ്‌സ് കോളേജ്, അബെർഡീൻ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപ്ലക്‌സ് സിസ്റ്റംസ് ആൻഡ് മാത്തമാറ്റിക്കൽ ബയോളജിയിൽ, കോംപ്ലക്‌സ് സിസ്റ്റംസ് ബയോളജിൽ "ആറാം നൂറ്റാണ്ടിലെ ചെയർ" ആയും നിയമിതനായി. 2021 മുതൽ അദ്ദേഹം PIK-യുടെ മുതിർന്ന ഉപദേഷ്ടാവ് ആണ്.

ഗവേഷണ സ്വാധീനം

തിരുത്തുക

1980-കളിൽ സമയ ശ്രേണി വിശകലനം മുതൽ സോളാർ, സ്റ്റെല്ലാർ പ്രവർത്തന പ്രതിഭാസങ്ങൾ വരെയുള്ള അതിന്റെ പ്രയോഗങ്ങളും കൂടാതെ കോംപ്ലക്‌സ് സിസ്റ്റം, നോൺ ലീനിയർ സയൻസിലേക്കും, കായോസ് സിദ്ധാന്തത്തിലേക്കും അദ്ദേഹത്തിന്റെ താൽപ്പര്യം ആകർഷിക്കപ്പെട്ടു. പുതിയ സിൻക്രൊണൈസേഷൻ പ്രതിഭാസങ്ങൾ, ആവർത്തനം, അനുരൂപ അനുരണനം, സങ്കീർണ്ണത, ഹേതുവാക്കലിന്റെ അളവുകൾ, സങ്കീർണ്ണമായ നെറ്റ്‌വർക്കുകളുടെ ചലനാത്മകത, സ്ഥിരത എന്നീ ഗവേഷണങ്ങളിലേക്കുള്ള സംഭാവനകളിലൂടെ കുർത്ത്സ് ശ്രദ്ധിക്കപ്പെട്ടു. ഇതാണ് പിന്നീട് കോംപ്ലക്‌സ് സിസ്റ്റങ്ങളുടെ സിദ്ധാന്തത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചും, ഭൂമിയുടെ സിസ്റ്റം, മനുഷ്യ മസ്തിഷ്കം, കാർഡിയോ-റെസ്പിറേറ്ററി സിസ്റ്റം, ഉയർന്ന സങ്കീർണ്ണതയും രേഖീയതയില്ലാത്ത മറ്റ് സംവിധാനങ്ങൾ എന്നിവയിലേക്കുള്ള പ്രയോഗങ്ങളും ഗവേഷണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ശാസ്ത്ര സഹകാരികളുടെ ഒരു വലിയ ശൃംഖല നിലനിർത്തുന്ന കുർത്ത്സിനു ഏകദേശം 20 രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം പിഎച്ച്‌ഡി വിദ്യാർത്ഥികൾ ഉണ്ടായിട്ടുണ്ട്. അവരിൽ 30 ഓളം പേർ ഇപ്പോൾ വിവിധ രാജ്യങ്ങളിൽ ഗവേഷണ മേഖലയിൽ തന്നെ ജോലി ചെയ്യുന്നവരാണ്.

അദ്ദേഹം 1200-ലധികം ലേഖനങ്ങളും (2022 ഒക്ടോബർ വരെ), എട്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. അദ്ദേഹം നിലവിൽ  10-ലധികം ശാസ്ത്ര ജേണലുകളുടെ എഡിറ്റോറിയൽ ബോർഡിൽ ഉണ്ട്. ചിലത്: കായോസ്, ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ഓഫ് ദി റോയൽ സൊസൈറ്റി എ, PLOS വൺ, യൂറോപ്യൻ ജേണൽ ഓഫ് ഫിസിക്സ്, ജെ. നോൺലീനിയർ സയൻസ് ആൻഡ് നോൺലീനിയർ പ്രോസസസ് ഇൻ ജിയോഫിസിക്സ് , സ്പ്രിംഗർ സീരീസിന്റെ  കോംപ്ലക്‌സിറ്റി എന്നിവയാണ്.

അന്താരാഷ്ട്ര ശാസ്ത്ര പ്രവർത്തനങ്ങൾ

തിരുത്തുക

EGU നോൺലീനിയർ പ്രോസസുകളുടെ ജിയോസയൻസസ് ഡിവിഷനിലെ (2000-2005) പ്രസിഡൻസി ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ശാസ്ത്ര പ്രവർത്തനങ്ങളിൽ കുർത്ത്സ് ഒരു പ്രധാനി ആണ്. അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി EU, DFG എന്നിവയിൽ നിരവധി വലിയ പ്രോജക്ടുകൾ സംഘടിപ്പിക്കുകയും, 2011 മുതൽ സങ്കീർണ്ണമായ നെറ്റ്‌വർക്കുകളിൽ (DFG, ബ്രസീൽ) ഒരു ഇന്റർനാഷണൽ റിസർച്ച് ട്രെയിനിംഗ് ഗ്രൂപ്പിന്റെ സ്പീക്കറാവുകയും ചെയ്തു.[1]

സമ്മാനങ്ങളും അവാർഡുകളും

തിരുത്തുക

അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെ (1999) ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് യുർഗെൻ കുർത്ത്സ്. 2005-ൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൽ (സിഎസ്ഐആർ, ഇന്ത്യ) അലക്സാണ്ടർ വോൺ ഹംബോൾട്ട് റിസർച്ച് അവാർഡ് ലഭിച്ചു. 2010-ൽ അക്കാഡമിയ യൂറോപ്പിയയിലും 2012-ൽ മാസിഡോണിയൻ അക്കാദമി ഓഫ് സയൻസസ് ആന്റ് ആർട്‌സിലും അംഗമായി. കൂടാതെ, 2008-ൽ നിസ്നി നോവ്ഗൊറോഡിലെ ലോബചെവ്‌സ്‌കി യൂണിവേഴ്‌സിറ്റിയിൽ നിന്നും സരടോവിലെ ചെർണിഷെവ്‌സ്‌കി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോ. ഹോണറിസ് കോസയും ലഭിച്ചു. പോട്‌സ്‌ഡാം യൂണിവേഴ്‌സിറ്റിയിലെ ഓണററി പ്രൊഫസറും നാൻജിംഗിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗസ്റ്റ് പ്രൊഫസറുമാണ് അദ്ദേഹം. 2013-ൽ യൂറോപ്യൻ ജിയോസയൻസസ് യൂണിയന്റെ ലൂയിസ് ഫ്രൈ റിച്ചാർഡ്സൺ മെഡൽ അദ്ദേഹത്തിന് ലഭിച്ചു.[2]

കുർത്ത്സിൻ്റെ പ്രധാന ഗവേഷണ ലേഖനങ്ങൾ (തെരഞ്ഞെടുത്തവ)

തിരുത്തുക
  1. "Welcome to the International Research Training Group (IRTG) 1740 — International Research Training Group 1740 (Archived)". Archived from the original on 2015-11-17. Retrieved 2023-03-02.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Jürgen Kurths".

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യുർഗെൻ_കുർത്ത്സ്&oldid=4100753" എന്ന താളിൽനിന്ന് ശേഖരിച്ചത്