യാവാൾ വന്യജീവിസങ്കേതം
ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്ട്രയിലെ ജൽഗോൺ ജില്ലയിൽ യാവാൾ തഹസിലിൽ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് യാവാൾ വന്യജീവിസങ്കേതം. 178 ചതുരശ്രകിലോമീറ്ററാണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. ഇടതൂർന്ന വനങ്ങൾ നിറഞ്ഞ പ്രദേശമാണിത്. സസ്യലതാദികളുടെ അനേകം വൈവിദ്യങ്ങൾ ഈ പ്രദേശത്ത് കാണപ്പെടുന്നു.
Yawal Wildlife Sanctuary | |
---|---|
Location | Jalgaon district, Maharashtra, India |
Nearest city | Burhanpur, Maharashrta, India |
Coordinates | 21°22′55″N 75°52′34″E / 21.382°N 75.876°E[1] |
Area | 178 കി.m2 (1.92×109 sq ft) |
ജൈവവൈവിദ്ധ്യം
തിരുത്തുകസസ്യങ്ങൾ
തിരുത്തുകതേക്ക്, സലായ് എന്നീമരങ്ങളാണ് വനത്തിൽ കൂടുതലായി കാണപ്പെടുന്നത്. മറ്റു പ്രധാന മരങ്ങൾ ഐൻ, ശിശം, ഹൽദു, ടിവാസ്, ഖൈർ, ചരോലി, ജമുൻ, ടെൻഡു, അൽവ എന്നിവയാണ്. മുളയുടെയും പുല്ലുകളുടെയും വളരെ നല്ല വളർച്ചയുള്ള കാടുകൾ ഇവിടെയുണ്ട്.
മൃഗങ്ങൾ
തിരുത്തുകകടുവ, പുള്ളിപ്പുലി, സാമ്പാർ മാൻ, ചിൻകാര, നീൽഗായ്, സ്ലോത്ത് ബിയർ, ഹൈയെന, ജക്കാൾ, കുറുക്കൻ, വൈൽഡ് ബോർ, ബാർക്കിങ് ഡീർ, കാട്ടുപൂച്ച, പാം സിവെറ്റ്, കാട്ടുനായ, പറക്കും അണ്ണാൻ, പുൽമേടുകളിലെ പക്ഷികൾ എന്നിവയാണ് പ്രധാന മൃഗങ്ങൾ.
കാലാവസ്ഥ
തിരുത്തുകവളരെ നനഞ്ഞ അന്തരീക്ഷമാണ് ഈ വന്യജീവിസങ്കേതത്തിൽ
താമസസൗകര്യം
തിരുത്തുകസർക്കാർ റെസ്റ്റ്ഹൗസ് ഇവിടെ താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നു.
എത്തിച്ചേരാൻ
തിരുത്തുകആകാശമാർഗ്ഗം
തിരുത്തുകഏറ്റവും അടുത്തുള്ള വിമാനത്താവളം ജൽഗോൺ വിമാത്താവളമാണ്. ഇത് 123 കിലോമീറ്റർ അകലെയാണ്.
തീവണ്ടിമാർഗ്ഗം
തിരുത്തുകറേവാറാണ് ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം.
ഇതും കാണുക
തിരുത്തുകപാൽ
അവലംബങ്ങൾ
തിരുത്തുക- ↑ "Yawal Sanctuary". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]