എ.ഡി. 8-ആം ശതകത്തിൽ ജീവിച്ചിരുന്ന ജപ്പാൻ കവിയാണ്‌ യാമബേനോ അകഹിതോ. കകിനോമോതോ നോഹിതോമരോ എന്ന യുഗപ്രഭാവനായ ജപ്പാൻ കവിയും അകഹിതോയും സമകാലികരും ഉറ്റ മിത്രങ്ങളുമായിരുന്നു. ഇവർ രണ്ടുപേരും ജപ്പാൻ ചക്രവർത്തിയുടെ ആസ്ഥാന കവികൾ എന്ന നിലയിൽ വിഖ്യാതരായി. അകഹിതോയുടെ ലഘുകവനങ്ങൾ ദീർഘകവനങ്ങളെക്കാൾ വളരെ പ്രാധാന്യമർഹിക്കുന്നു. പ്രസാദമധുരവും വികാരനിർഭരവുമാണ് ഇദ്ദേഹത്തിന്റെ ലഘുഗീതികൾ. ജാപ്പനീസ് കവിതയ്ക്ക് ഒരു പുതിയ രചനാശൈലി ഉണ്ടാക്കിക്കൊടുത്തത് അകഹിതോയാണ്. മാസ്റ്റർ പീസസ് ഒഫ് ജാപ്പനീസ് പോയട്രി (masterpieces of japanese poetry- ) എന്ന കവിതാസമാഹാരത്തിൽ അകഹിതോയുടെ ഏറ്റവും നല്ല ഏതാനും കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ ചേർത്തിട്ടുണ്ട്[1]

അകഹിതോ, യാമബേനോ

അവലംബംതിരുത്തുക

  1. http://oldpoetry.com/oauthor/show/Yamabe_no_Akahito Yamabe no Akahito

പുറംകണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകഫിതോ, യാമബേനോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=യാമബേനോ_അകഹിതോ&oldid=2657929" എന്ന താളിൽനിന്ന് ശേഖരിച്ചത്