ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ ഗ്രേറ്റർ നോയിഡയേയും ആഗ്രയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് യമുന അതിവേഗപാത അഥവാ യമുന എക്സ്പ്രസ്സ് വേ. 6 വരികളുള്ള ഈ പാത ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗപാതകളിൽ ഒന്നാണ്. ഈ പാതയുടെ ആകെ നീളം 165 കി.മീ ആണ്.[1] താജ് അതിവേഗപാത എന്നായിരുന്നു യമുന അതിവേഗപാതയുടെ ആദ്യനാമം. 2014ഓടെ നിർമ്മാണം പൂർത്തിയാകും എന്നു പ്രതീക്ഷിച്ചിരുന്ന ഈ പാത 2012ഓഗസ്റ്റ് 9 ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്യ്തു.[2]. ഇതിന്റെ ആകെ നിർമ്മാണചെലവ് 12,839 കോടി (US$2.0 billion) ആണ്.

യമുന അതിവേഗപാത
यमुना दूरगामीमार्ग
Map
പ്രമാണം:Aerial view of Yamuna Expressway.jpg
റൂട്ട് വിവരങ്ങൾ
നീളം165.00 km (102.53 mi)
Existed9 ആഗസ്ത് 2012–present
പ്രധാന ജംഗ്ഷനുകൾ
തുടക്കംഗ്രേറ്റർ നോയ്ഡ
അവസാനംആഗ്ര
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾഉത്തർ പ്രദേശ്
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ചരിത്രം

തിരുത്തുക

2001ൽ മായാവതി സർക്കാരാണ് താജ് അതിവേഗപാത എന്ന പദ്ധതി മുന്നോട്ടുവെച്ചത്. ഡൽഹിയും ആഗ്രയും തമ്മില്ലുള്ള യാത്രാദൂരം കുറയ്ക്കുക എന്ന ഉദ്ദേശം മുൻനിർത്തിയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. പക്ഷേ 2003ൽ ഉത്തർപ്രദേശിലുണ്ടായ ഭരണമാറ്റം മൂലം പദ്ധതി ആരംഭിച്ചില്ല. 2007ൽ മായാവതി സർക്കാർ വീണ്ടും ഭരണത്തിൽ വരികയും താജ് അതിവേഗപാതയെ യമുന അതിവേഗപാത എന്നപേരിൽ മുന്നോട്ട് കൊണ്ടുവരികയും ചെയ്തു.[3]

ജേപി ഗ്രൂപ്പായിരുന്നു യമുന അതിവേഗപാത എന്ന പദ്ധതിയുടെ നിർമ്മാണചുമതല ഏറ്റെടുത്തത്.[4] 2012ൽ അവർ പദ്ധതി പൂർത്തിയാക്കി. [5] ഇതേവർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മായാവതിയെ പരാജയപ്പെടുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ അഖിലേഷ് യാദവാണ് യമുന അതിവേഗപാതയുടെ ഉദ്ഘാടനം നിർവഹിച്ചത്.[6] കണക്കുകൂട്ടിയതിലും രണ്ടുവർഷം മുമ്പേ ജേപി ഗ്രൂപ്പ് പാതയുടെ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.[7]

ലക്ഷ്യങ്ങൾ

തിരുത്തുക

ഈ അതിവേഗപാതയുടെ നിർമ്മാണത്തിനുപിന്നിലുള്ള ലക്ഷ്യങ്ങൾ താഴെ കൊടുക്കുന്നു. [3]:

  • യമുന അതിവേഗപാതയുടെ നിർമ്മാണം ഡൽഹി- ആഗ്ര യാത്രാസമയത്തിൽ ഗണ്യമായ കുറവു സൃഷ്ടിക്കും.
  • സമീപ പ്രദേശങ്ങളുടെ വികസനം
  • ഫരീദാബാദ്, പൽവൽ തുടങ്ങിയ നഗരങ്ങളിലെ വാഹനത്തിരക്കിനും യാത്രാക്ലേശങ്ങൾക്കും പരിഹാരം
  • യമുന അതിവേഗപാതയുടെ നിർമ്മാണം മികച്ച ഗതാഗത സൗകര്യം പ്രദാനംച്ചെയ്യുകയും തന്മൂലം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ കൂടുതലായും ഉപയോഗിക്കുന്ന ഒരു പാതയാണ് ഡൽഹി-ആഗ്രാ പാത.
  • പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ അതിവേഗം മറ്റുനഗരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും.
  • യമുനയിൽ വെള്ളപ്പൊക്കം ഉണ്ടായാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഈ അതിവേഗപാത സഹായകമായിരിക്കും .

പ്രത്യേഗതകൾ

തിരുത്തുക

യമുന അതിവേഗപാതയെ സംബന്ധിച്ചുള്ള ചില വിവരങ്ങൾ: [4] [5]

  • നീളം- 165 കി.മീ.
  • Right of Way - 100 mt.
  • വരികൾ - 6വരി പാത (extendable to 8 lanes)
  • നടപ്പാത - കോൺക്രീറ്റ്(ദൃഢം)
  • Interchange - 7
  • ചുങ്കം കൊടുക്കേണ്ട പ്രധാന കേന്ദ്രങ്ങൾ - 5
  • Toll Plaza on Interchange Loop - 7
  • അടിപ്പാതകൾ- 35
  • റെയിൽ വേ മേൽപാലങ്ങൾ- 1
  • പ്രധാന പാലങ്ങൾ - 1
  • ചെറുപാലങ്ങൾ - 42
  • Cart Track Crossing - 68
  • കലുങ്കുകൾ (Culverts)- 183
  • വാഹനങ്ങൾക്കായുള്ള അടിപ്പാതകൾ - 70

സുരക്ഷയും അപകടങ്ങളിൽ സഹായവും മുൻനിർത്തി പാതയിലുടനീളം 5 കി.മീ ഇടവിട്ട് സി.സി.റ്റിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗത കണക്കാക്കുന്നതിനായി മൊബൈൽ റഡാറുകളും പാതയിൽ സജ്ജീകരിച്ചിട്ടുണ്ട്. ദിനം പ്രതി ഒരുലക്ഷത്തോളം വാഹനങ്ങൾ ഈ പാതയിലൂടെ കടന്ന് പോകുന്നു എന്നാണ് കരുതുന്നത്. ബൃഹത് നോയിഡയിൽ നിന്നും ആഗ്രയിലേക്കുള്ള യാത്രാ സമയം 4മണിക്കൂറിൽ നിന്നും 100മിനിറ്റായ് കുറയ്ക്കാൻ യമുന അതിവേഗപാതയ്ക്ക് സാധിച്ചിട്ടുണ്ട്.[6]

യമുന അതിവേഗപാത മൂന്നു ഘട്ടങ്ങളായാണ് പണിതീർത്തത്:

  • ഘട്ടം 1: ബൃഹത് നോയിഡ മുതൽ നിർദ്ദിഷ്ട താജ് അന്താരാഷ്ട വിമാനത്താവളം വരെയുള്ള ഭാഗം.
  • ഘട്ടം 2: നിർദ്ദിഷ്ട താജ് അന്താരാഷ്ട വിമാനത്താവളത്തിനും ആഗ്രയ്ക്കും ഇടയിലുള്ള ഒരു സ്ഥാനം വരെ
  • ഘട്ടം 3: അവിടെ നിന്നും ആഗ്ര വരെ.

വേഗതാ പരിധി

തിരുത്തുക

യമുന അതിവേഗപാതയിൽ കാറുകൾക്ക് അനുവദിച്ചിട്ടുള്ള വേഗത 100കി.മീ പ്രതി മണിക്കൂറും, ചരക്കുവാഹനങ്ങൾക്ക് 60കി.മീ പ്രതി മണിക്കൂറുമാണ്.[7]

ചുങ്കം നിരക്കുകൾ

തിരുത്തുക

നോയിഡയിൽനിന്ന് 38, 95, 150 കി.മീ ഇടവിട്ട് മൂന്ന് ചുങ്കപ്പുരകൾ(toll plaza) ഉണ്ട്. കാർ ജീപ്പ് മുതലായ വാഹനങ്ങൾക്ക് കിലോമീറ്ററിന് 2രൂപ 10 പൈസ എന്നനിരക്കിലാണ് ചുങ്കം ഈടാക്കുന്നത്. ഇതനുസരിച്ച് നോയിഡയിൽനിന്നും ആഗ്രവരെ സഞ്ചരിക്കാൻ 150രൂപ ചുങ്കം നൽകണം (2012 ആഗസ്തിലെ കണക്കനുസരിച്ച്). ഒരുമാസത്തിൽ 19 തവണയിൽക്കൂടുതൽ അതിവേഗപാത ഉപയോഗ്ഗിക്കുന്ന വാഹനങ്ങൾക്ക് ചുങ്കം നിരക്കിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.[8]

Vehicle Category Aligarh Mathura Agra Round Trip
ഇരുചക്ര വാഹനങ്ങൾ 50 100 150 240
കാർ/ജീപ്പ്/വാൻ 100 220 415 510
മിനി ബസ് 150 350 500 800
ബസ്,ട്രക് മുതലായവ 300 700 1050 1680
Multi-axle Vehicle 450 1050 1600 2560
7+ axle Vehicle 600 1400 2100 3360
  1. http://www.thehindubusinessline.com/companies/article3721785.ece
  2. http://timesofindia.indiatimes.com/city/delhi/Yamuna-Expressway-opens-one-way-toll-Rs-320-free-ride-till-Aug-15/articleshow/15419665.cms
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-19. Retrieved 2012-09-19.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-02. Retrieved 2012-09-19.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2012-09-19.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-21. Retrieved 2012-09-19.
  7. "Yamuna Expressway: From Dec, zoon to Agra at 100kmph". The Times of India. 9 November 2011.
  8. "Toll rates for Yamuna expressway". Times of India. Retrieved 9 August 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യമുന_അതിവേഗപാത&oldid=3642254" എന്ന താളിൽനിന്ന് ശേഖരിച്ചത്