യന്ത്രഭാഷ

(യന്ത്ര തല ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പ്യൂട്ടറിന് നേരിട്ട് മനസ്സിലാക്കുവാൻ സാധിക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ് യന്ത്രതല ഭാഷ (machine language). അസ്സെംബ്ലി ഭാഷയിലും ഉന്നത തല ഭാഷയിലും എഴുതുന്ന പ്രോഗ്രാമുകൾ യന്ത്രഭാഷയിലേക്ക്‌ മാറ്റിയാലേ കമ്പ്യൂട്ടറിന് പ്രവത്തിപ്പിക്കാൻ പറ്റൂ. യന്ത്ര തല ഭാഷയും അസ്സെംബ്ലി ഭാഷയും ഓരോരോ കമ്പ്യൂട്ടർ ആർക്കിടെക്ചറിനും വ്യത്യസ്തമാണ്. അതായത്‌ ഒരു കമ്പ്യൂട്ടറിനായി ഉണ്ടാക്കുന്ന യന്ത്രഭാഷാ പ്രോഗ്രാമുകൾ മറ്റൊരു കമ്പ്യൂട്ടർ ശ്രേണിയിൽ പ്രവർത്തിക്കണമെന്നില്ല.

ബിറ്റുകൾ അഥവാ ദ്വയാങ്കസംഖ്യകളുടെ ശ്രേണി ആയാണ് യന്ത്രഭാഷാ നിർദ്ദേശങ്ങൾ നൽകുന്നത്‌.

"https://ml.wikipedia.org/w/index.php?title=യന്ത്രഭാഷ&oldid=1808062" എന്ന താളിൽനിന്ന് ശേഖരിച്ചത്