ഇംഗ്ലീഷിൽ ഹൈ ലെവൽ ലാംഗ്വേജ് എന്നു പറയപ്പെടുന്ന ഉന്നതതല ഭാഷ ഇന്നു കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിന് സർവ്വസാധാരണമായി ഉപയോഗിക്കപ്പെട്ടു വരുന്നു. കെട്ടിലും മട്ടിലും മനുഷ്യഭാഷയോടു സാമ്യം പുലർത്തുന്നവയാണ് ഉന്നത തല ഭാഷകൾ. ചിഹ്നങ്ങളുടെ എണ്ണം പരമാവധി കുറച്ച് ഇംഗ്ലീഷ് വാക്കുകൾ തന്നെ കീവേർഡുകളായി ഇവയിൽ ഉപയോഗിക്കുന്നു. ഉദാഹരണം വിബി.നെറ്റ് എന്ന ഭാഷയിലെ ഒരു സാമ്പിൾ കോഡ് ഇതാ.

Dim myprocess As New Process

Dim StartInfo As New System.Diagnostics.ProcessStartInfo

StartInfo.FileName = "cmd"

myprocess.StartInfo = StartInfo

myprocess.Start()

കമാൻഡ് പ്രോം‌പ്റ്റ് അഥവാ സി എം ഡി എന്ന പ്രോഗ്രാമിനെ പ്രവർത്തിപ്പിക്കാനുള്ള പ്രോഗ്രാം കോഡ് ആണിത്. വളരെ ലളിതമായതിനാൽ വായിക്കുന്ന ഒരാൾക്ക് അനായാസം ഇതു മനസ്സിലാക്കാനാകും. ഉന്നത തല ഭാഷ പ്രോഗ്രാമറുടെ ജോലി എളുപ്പമാക്കുന്നു എന്നു പൊതുവേ പറയാം. പൈത്തൺ, വിബി.നെറ്റ്, സി ഷാർപ്പ്, ജാവ എന്നിവയാണ് ഉന്നത തല ഭാഷകളിൽ പ്രമുഖർ. അതേ സമയം സി, സി പ്ലസ് പ്ലസ് എന്നിവ ഉന്നത തല ഭാഷകളിൽ പെടുമെങ്കിലും ഗൂഢമായ ചിഹ്നങ്ങളുടേയും മറ്റും ഉപയോഗത്താൽ ഉന്നത തല ഭാഷകളിലെ അധോതലത്തിൽ അവയെ പെടുത്താം.

"https://ml.wikipedia.org/w/index.php?title=ഉന്നത_തല_ഭാഷ&oldid=2889011" എന്ന താളിൽനിന്ന് ശേഖരിച്ചത്