യങ് ലേഡീസ് ബിസൈഡ് ദ സീൻ (സമ്മർ)
ഗുസ്താവ് കോർബെറ്റ് ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രം ആണ് യങ് ലേഡീസ് ബിസൈഡ് ദ സീൻ (സമ്മർ) (French - Les Demoiselles des bords de la Seine (été))1856-ന്റെ അവസാനത്തോടെയും 1857-ന്റെ തുടക്കത്തിലുമായി ചിത്രീകരിച്ച ഈ ചിത്രം പാരിസ് സലോൺ ജൂറിയുടെ മുമ്പിൽ സമർപ്പിക്കപ്പെട്ടെങ്കിലും 1857 ജൂൺ 15-ന് അതേ ചിത്രകാരന്റെ മറ്റു രണ്ട് ഛായചിത്രങ്ങളോടൊപ്പം സ്വീകരിക്കുകയാണുണ്ടായത്.
ചിത്രകാരനെക്കുറിച്ച്
തിരുത്തുകപത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പെയിന്റിംഗിൽ റിയലിസം പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് ചിത്രകാരനായിരുന്നു ഗുസ്താവ് കൂർബെ. തനിക്കു കാണാൻ കഴിയുന്ന കാര്യങ്ങൾ മാത്രം വരയ്ക്കാൻ പ്രതിജ്ഞാബദ്ധനായ അദ്ദേഹം അക്കാദമിക് കൺവെൻഷനും മുൻ തലമുറയിലെ വിഷ്വൽ ആർട്ടിസ്റ്റുകളുടെ റൊമാന്റിസിസവും നിരസിച്ചു. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം പിൽക്കാല കലാകാരന്മാരായ ഇംപ്രഷനിസ്റ്റുകൾക്കും ക്യൂബിസ്റ്റുകൾക്കും പ്രധാനപ്പെട്ട ഒരു മാതൃകയാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പെയിന്റിംഗിൽ ഒരു നവീനനെന്ന നിലയിലും തന്റെ സൃഷ്ടികളിലൂടെ ധീരമായ സാമൂഹിക പ്രസ്താവനകൾ നടത്താൻ തയ്യാറായ ഒരു കലാകാരനെന്ന നിലയിലും കോർബെറ്റിന് ഒരു പ്രധാന സ്ഥാനം ഉണ്ട്.