മൗലീദ് എന്ന വാക്കിൻറെ ഭാഷാർത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. പ്രവാചകന്മാരുടെയോ പുണ്യ ആത്മാക്കളുടെയോ പ്രകീർത്തനങ്ങളാണ് മൗലീദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ ഗതിയിൽ നബി മുഹമ്മദിന്റെ ജന്മ ദിനത്തേയും , പ്രകീർത്തനങ്ങളെയും മൗലീദ് എന്ന് വിശേഷിപ്പിക്കാറുണ്ട്.[1] പള്ളികളിലോ വീടുകളിലോ സദസ്സുകളിലോ കൂട്ടം ചേർന്ന് ദൈവത്തെ വാഴ്ത്തുക, ഖുർആനില് നിന്നുള്ള വചനങ്ങൾ പാരായണം ചെയ്യുക, പുണ്യ ആത്മാക്കളുടെ ചരിത്ര വിവരണം, ജീവിതാനുഭവങ്ങൾ, അത്ഭുത പ്രവർത്തനങ്ങൾ എന്നിവ വിവരിക്കുക, അവരെ പുകഴ്ത്തുക, അപധാനങ്ങൾ വാഴ്ത്തിപ്പാടുക, ദൈവത്തോട് പ്രാർത്ഥന നടത്തുക എന്നിവയെല്ലാം ചെയ്ത് അന്നദാന വിതരണത്തിലാവസാനിക്കുന്നതാണ് സാങ്കേതികമായി മൗലീദുകൾ എന്ന് പറയാം[2].

ഖുറാൻ വചനങ്ങൾ, ദൈവ സ്തുതികൾ, പ്രവാചകന്മാരുടെ നാമങ്ങൾ, സ്വലാത്തുകൾ, പുണ്യപുരുഷ പ്രകീർത്തനങ്ങൾ, പ്രാർത്ഥനകൾ എന്നിവയെല്ലാം ഉൾകൊള്ളിച്ച് ഗദ്യത്തോടൊപ്പം പദ്യവും കോർത്ത നിലയിലാണ് ഒട്ടു മിക്ക മൗലൂദ് ഗ്രന്ഥങ്ങളും ഉണ്ടാകുക. മൗലീദുകളുടെ മലയാള പതിപ്പുകൾ മാലകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അറബി-മലയാളം രചനാ രീതിയിലാണ് മാലകൾ രചിക്കപ്പെട്ടിട്ടുള്ളത്. [3]

പ്രധാനപ്പെട്ട മൗലീദുകൾ

തിരുത്തുക

ഇവ കാണുക

തിരുത്തുക
  1. Mawlid/ ISLAM/ Encyclopædia Britannica
  2. അലി ബ്നു അഹ്മദ് ബ്നു സഈദ് ബാസ്വബ്രീൻ - ഇആനതുൽ മുസ്തഈൻ - 3/363
  3. ഡോ. ഉമർ തറമേൽ മാപ്പിളപ്പാട്ട് പാഠവും പഠനവും
"https://ml.wikipedia.org/w/index.php?title=മൗലീദ്&oldid=3966069" എന്ന താളിൽനിന്ന് ശേഖരിച്ചത്