മൗലവി മുഹമ്മദ് നബി മുഹമ്മദി

അഫ്ഗാനിസ്താനിലെ ഒരു പരമ്പരാഗത ഇസ്ലാമിക പ്രതിരോധകക്ഷിയായ ഹർക്കത്ത് ഇ ഇങ്കിലാബ്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താന്റെ (ഇസ്ലാമിക് റെവല്യൂഷണറി മൂവ്മെന്റ് ഓഫ് അഫ്ഗാനിസ്താൻ) നേതാവാണ് മൗലവി മുഹമ്മദ് നബി മുഹമ്മദി (Maulvi Muhammad Nabi Muhammadi).[1] കമ്മ്യൂണിസ്റ്റുകൾക്ക് ശേഷം അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയ മുജാഹിദീനുകളുടെ ഇടക്കാല സർക്കാരിൽ 1992 മുതൽ 1996 വരെ ഇദ്ദേഹം വൈസ് പ്രസിഡണ്ടായിരുന്നു.[2]

Mawlawi Muhammad Nabi Muhammadi مولوي محمد نبي محمدي
ജനനം1920
Shah Mazar, Logar Province, Afghanistan
മരണംഏപ്രിൽ 21, 2002(2002-04-21) (പ്രായം 81–82)
അടക്കം ചെയ്തത്Baraki Barak, Logar Province
ജോലിക്കാലം1965–2002
Commands heldHarakat-i-Inqilab-i-Islami
യുദ്ധങ്ങൾSoviet–Afghan War
മൗലവി മുഹമ്മദ് നബി മുഹമ്മദി
1990-കളിലെ ചിത്രം

1980-കളുടെ ആരംഭത്തിൽ സോവിയറ്റ് സൈന്യവുമായുള്ള യുദ്ധത്തിന്റെ തുടക്കം മൗലവി മുഹമ്മദ് നബി മുഹമ്മദിയുടെ കക്ഷിയായിരുന്നു പ്രതിരോധകക്ഷികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. പഷ്തൂൺ വംശജരായ മതനേതാക്കളുടേയും മദ്രസ വിദ്യാർത്ഥികളുടേയ്യും പിന്തുണ ഈ കക്ഷിക്കുണ്ടായിരുന്നു. പാകിസ്താൻ അതിർത്തിയിലെ പഷ്തൂൺ വംശജരുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു.

ജീവിതരേഖ

തിരുത്തുക
 
മൗലവി മുഹമ്മദ് നബി മുഹമ്മദി
1980-കളിലെ ചിത്രം

1921-ൽ കാബൂളിന് തെക്കുള്ള ലോഗറിലാണ് നബി മുഹമ്മദി ജനിച്ചത്. വിവിധ മതപഠനശാലകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1965-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് സ്വാധീനത്തിന് എന്നും എതിരായി ഇദ്ദേഹംനിലകൊണ്ടു. 1978-ൽ സോർ വിപ്ലവത്തിലൂടെ നൂർ മുഹമ്മദ് താരക്കിയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റുകൾ ഭരണത്തിലെത്തിയതോടെ നബി മുഹമ്മദി, പാകിസ്താനിലേക്ക് കടന്നു.

ഇദ്ദേഹത്തിന്റെ കീഴിൽ രൂപമെടുത്ത ഹർക്കത്-ഇ ഇങ്ക്വിലാബ്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താൻ എന്ന പ്രതിരോധകക്ഷി, അയഞ്ഞ രൂപഘടനയുള്ളതും കൂടുതലും യാഥാസ്ഥിതിക ഇസ്ലാമികവാദികൾ അടങ്ങിയതുമായിരുന്നു. സോവിയറ്റ് സൈന്യവുമായുള്ള യുദ്ധത്തിന്റെ തുടക്കം നബി മുഹമ്മദിയുടെ കക്ഷി വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നു.[1] താലിബാന്റെ നേതാവായ മുല്ല മുഹമ്മദ് ഒമർ ഈ കക്ഷിയിൽ പ്രവർത്തിച്ചിരുന്നു.[3] എന്നാൽ കുറച്ചുവർഷങ്ങൾക്കകം മുഹമ്മദിയുടെ കക്ഷിയുടെ പ്രാധാന്യം കുറഞ്ഞു. 1980-കളോടെ സോവിയറ്റ് മാർക്സിസ്റ്റ് ഭരനത്തിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യ പങ്കുവഹിച്ചത്, ഗുൾബുദ്ദീൻ ഹെക്മത്യാറിന്റേയും ബുർഹനുദ്ദീൻ റബ്ബാനിയുടേയും നേതൃത്വത്തിലുള്ള കക്ഷികളായിരുന്നു.[1]

2002 ഏപ്രിൽ 22-ന് പാകിസ്റ്റാനിൽ വച്ച് ക്ഷയരോഗം മൂലം മൗലവി മുഹമ്മദ് നബി മുഹമ്മദി മരണമടഞ്ഞു.[4]

  1. 1.0 1.1 1.2 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 314. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "അഫ്ഗാനിസ്താൻ ഗവണ്മെന്റ് - ഫ്രം 1996 സി.ഐ.എ. ഫാക്റ്റ്ബുക്ക്". എ.ബി.സി. കാണ്ട്രി ബുക്ക് ഓഫ് അഫ്ഗാനിസ്താൻ (in ഇംഗ്ലീഷ്). 1996. Retrieved 2010 മേയ് 29. {{cite web}}: Check date values in: |accessdate= (help)
  3. Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 326. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. "മൗലവി മുഹമ്മദ് നബി മുഹമ്മദി" (in ഇംഗ്ലീഷ്). ഖൈബർ.ഓർഗ്. Archived from the original on 2010-04-02. Retrieved 2010 മേയ് 29. {{cite web}}: Check date values in: |accessdate= (help)