മ്യൂക്കോമെട്രോകോൾപോസ്
ജനനേന്ദ്രിയ സ്രവങ്ങളുടെ (മ്യൂക്കസ്) അസാധാരണമായ ശേഖരണമാണ് മ്യൂക്കോമെട്രോകോൾപോസ്. ഈ സ്രവങ്ങൾ കന്യാചർമത്തിന് പിന്നിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ഇത് സംഭവിക്കുന്നു. സ്രവങ്ങൾ ഗർഭാശയ ഗ്രന്ഥികളിൽ നിന്നും സെർവിക്കൽ ഗ്രന്ഥികളിൽ നിന്നും ഉത്ഭവിക്കുന്നു.[1] ഇത് അപൂർവവും ജന്മനായുള്ള അവസ്ഥയാണ്, സാധാരണയായി മറ്റ് അസാധാരണ ഘടനകളിൽ നിന്ന് സ്വതന്ത്രമായി സംഭവിക്കുന്നു, എന്നിരുന്നാലും പാരമ്പര്യത്തിന് ഒരു പങ്കുണ്ട്. മക്കുസിക്ക്-കൗഫ്മാൻ സിൻഡ്രോമിലും (എംകെഎസ്) ഇത് സംഭവിക്കുന്നു. പോളിഡാക്റ്റിലിയും ഹൃദ്രോഗവും ഈ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗനിർണയം വെല്ലുവിളി നിറഞ്ഞതാണ്. കാരണം രോഗലക്ഷണങ്ങൾ മറ്റ് പലതരം സിൻഡ്രോമുകളിലും കാണപ്പെടുന്നു.[2] സ്രവങ്ങൾ അടിഞ്ഞുകൂടുകയും ഗർഭാശയവും ഉദരവും വരെ വ്യാപിക്കുകയും ചെയ്യും.[3] മ്യൂക്കോമെട്രോകോൾപോസ് ചിലപ്പോൾ വയറുവേദനയ്ക്ക് കാരണമാകും.[4] ആർത്തവവുമായി ബന്ധമില്ലാത്ത കൗമാരപ്രായത്തിനുമുമ്പ് കഫം സ്രവങ്ങൾ ഉണ്ടാകാം.[5] പല കേസുകളും പ്രസവത്തിനുമുമ്പ് കണ്ടെത്താനാകും.[6][1] ചികിത്സ ശസ്ത്രക്രിയയാണ്. ഓരോ കേസിനും പ്രത്യേകമാണ്. ചികിത്സയ്ക്ക് ശേഷവും, പല സ്ത്രീകൾക്കും ഗർഭം ധരിക്കാനും കഴിയും.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Dosedla, Erik; Kacerovsky, Marian; Calda, Pavel (2011-03-01). "Prenatal diagnosis of hydrometrocolpos in a down syndrome fetus". Journal of Clinical Ultrasound (in ഇംഗ്ലീഷ്). 39 (3): 169–171. doi:10.1002/jcu.20785. ISSN 1097-0096. PMID 21387330. S2CID 11211408.
- ↑ Yapar, E. G.; Ekici, E.; Aydogdu, T.; Senses, E.; Gökmen, O. (1996-12-18). "Diagnostic problems in a case with mucometrocolpos, polydactyly, congenital heart disease, and skeletal dysplasia". American Journal of Medical Genetics. 66 (3): 343–346. doi:10.1002/(SICI)1096-8628(19961218)66:3<343::AID-AJMG19>3.0.CO;2-M. ISSN 0148-7299. PMID 8985498.
- ↑ Babcock, Diane S. (January 1989). Neonatal and pediatric ultrasonography (in ഇംഗ്ലീഷ്). Churchill Livingstone. ISBN 9780443086069.
- ↑ Saclarides, Theodore J.; Myers, Jonathan A.; Millikan, Keith W. (2015-01-02). Common Surgical Diseases: An Algorithmic Approach to Problem Solving (in ഇംഗ്ലീഷ്). Springer. ISBN 9781493915651.
- ↑ Kaiser, Georges L. (2012-12-13). Symptoms and Signs in Pediatric Surgery (in ഇംഗ്ലീഷ്). Springer Science & Business Media. ISBN 9783642311611.
- ↑ Stevenson, Roger E. (2015-10-27). Human Malformations and Related Anomalies (in ഇംഗ്ലീഷ്). Oxford University Press. ISBN 9780199386031.