മോഹൻ സിത്താര

(മോഹൻസിത്താര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ഒരു സംഗീതസം‌വിധായകനാണ്‌ മോഹൻ സിതാര (ജനനം : മെയ്‌ 30,1959 ) സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണിവീണയാണെൻ്റെ കേരളം ... തങ്കമനസ് അമ്മമനസ് മുറ്റത്തെ തുളസി പോലെ ... എന്നിവ മോഹൻ സിതാര സംഗീത സംവിധാനം നിർവ്വഹിച്ച ശ്രദ്ധേയ ചലച്ചിത്ര ഗാനങ്ങളാണ്.

മോഹൻ സിതാര
ജനനം (1959-05-30) 30 മേയ് 1959  (65 വയസ്സ്)
തൃശൂർ, കേരളം, ഇന്ത്യ
തൊഴിൽ(കൾ)സംഗീതസം‌വിധായകൻ
ഉപകരണ(ങ്ങൾ)ഹാർമോണിയം, വയലിൻ, തബല
വർഷങ്ങളായി സജീവം1986-തുടരുന്നു

ജീവിതരേഖ

തിരുത്തുക

1959-ൽ തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂരിൽ പരേതരായ കല്ലത്തോട്ടിൽ കുമാരന്റെയും ദേവകിയുടേയും മകനായി ജനിച്ച മോഹൻ ചെറുപ്പത്തിലേ ഹാർമോണിയം ,തബല തുടങ്ങിയ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുവാൻ പഠിച്ചു. സ്കൂൾ വിദ്ധ്യാഭ്യാസത്തിനു ശേഷം വയലിൻ പഠിക്കുവാനായി സംഗീത പാഠശാലയിൽ ചേർന്നു. തിരുവനന്തപുരത്തെ നിസരി എന്ന സംഗീത വിദ്യാലയത്തിൽ നിന്ന് പാശ്ചാത്യ സംഗീതവും പഠിച്ചു. ഇക്കാലത്തു തന്നെ തിരുവനന്തപുരത്തെ ഗാനമേള ട്രൂപ്പായ സിതാരയിൽ വയലനിസ്റ്റായി ജോലിചെയ്തു. ഇതിനെത്തുടർന്നാണ് അദ്ദേഹം 'മോഹൻ സിത്താര' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

സംഗീതജീവിതം

തിരുത്തുക

1986 ൽ "ഒന്നു മുതൽ പൂജ്യം വരെ" എന്ന ചിത്രത്തിലൂടെയാണ്‌ സംഗീതസം‌വിധയകനായി രംഗപ്രവേശം ചെയ്യുന്നത്. രാരീ രാരീരം രാരോ എന്നു തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം വൻ ഹിറ്റായിമാറി. അതുവഴി മലയാളചലച്ചിത്രസംഗീതസം‌വിധായകരുടെ നിരയിലേക്ക് മോഹൻ സിതാരയും സ്ഥാനം പിടിക്കുകയായരുന്നു. 1989 ൽ കമല ഹാസൻ അഭിനയിച്ച ചാണക്യൻ എന്ന ഹിറ്റു ചിത്രത്തിലും മോഹൻ സിതാരയാണ്‌ സംഗീതം നൽകിയത്. പിന്നീട് "ദീപസ്തംഭം മാഹാശ്ചര്യം" "മഴവില്ല്" എന്നീ ചിത്രങ്ങളിലൂടെയും അദ്ദേഹം രംഗത്തെത്തി. കലാഭവൻ മണി അഭിനയിച്ച "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിലും സംഗീതം നൽകി. കൂടാതെ "കരുമാടിക്കുട്ടൻ", "ഇഷ്ടം","രാക്ഷസരാജാവ്", "മിസ്റ്റർ ബ്രഹ്മചാരി" , "നമ്മൾ" , "കുഞ്ഞിക്കൂനൻ" , "സദാനന്ദന്റെ സമയം" , "മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപനവും" , "സ്വപനക്കൂട്", "വാർ & ലൗ", "കാഴ്ച", "രാപ്പകൽ", "തന്മാത്ര" തുടങ്ങിയ ഒട്ടുവളരെ ചിത്രങ്ങളിലൂടെ നിരവധി ഹിറ്റുകൾ അദ്ദേഹം മലയാള സംഗീതശാഖക്ക് നൽകി. സംഗീതത്തിൽ നാടോടി സ്പർ‍ശത്തിനു പ്രശസ്തനാണ്‌ മോഹൻ സിതാര. അതോടൊപ്പം പാശ്ചാത്യൻ സപർശവും അദ്ദേഹത്തിന്റെ സംഗീതത്തിൽ കാണാറുണ്ട്. "നമ്മൾ", "സ്വപ്നക്കൂട്" "ഹൃദയത്തിൽ സൂക്ഷിക്കാൻ" എന്നിവ ഇതിനു ഉദാഹരണമാണ്‌. നിലവിൽ തന്റെ സ്വദേശമായ തൃശൂരിൽ ഒരു സംഗീത കലാലയം നടത്തിവരുന്നു മോഹൻ. ഏറ്റവും നല്ല ഫീച്ചർ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ച കമലിന്റെ "കറുത്തപക്ഷികൾ"(2006) എന്ന ചിത്രത്തിന്റെ സംഗീതവും മോഹൻ സിതാരയായിരുന്നു. ഇതുവരെയായി ഏകദേശം എഴുനൂറ്റിയമ്പതോളം ഗാനങ്ങൾക്ക് സംഗീതം സം‌വിധാനം നിർവഹിച്ചു അദ്ദേഹം.

ബീനയാണ് മോഹൻ സിത്താരയുടെ ഭാര്യ. ഇവർക്ക് മൊബീന, വിഷ്ണു എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മക്കൾ ഇരുവരും ഗായകരാണ്.

സംഗീതം നൽകിയ ഗാനങ്ങൾ

തിരുത്തുക
  • ഇലകൊഴിയും ശിശിരത്തിൽ...

വർഷങ്ങൾ പോയതറിയാതെ 1986

  • പുതുമഴയായ് പൊഴിയാം...
  • വാനിടവും സാഗരവും...

മുദ്ര 1989

  • നീൾമിഴിപ്പീലിയിൽ...

വചനം 1989

  • ഉണ്ണി വാവാവോ...
  • സ്വരകന്യകമാർ...

സാന്ത്വനം 1991

  • അത്തിപ്പഴത്തിനിളനീർ...

നക്ഷത്രകൂടാരം 1992

  • കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ...

പൊന്നുച്ചാമി 1993

  • ഇരുളിൽ മഹാനിദ്രയിൽ...

ദൈവത്തിൻ്റെ വികൃതികൾ 1994

  • ധനുമാസ പെണ്ണിന് പൂത്താലി...

കഥാനായകൻ 1997

  • പൊൻവെയിലൂതിയുരുക്കിമെനുക്കി...

നക്ഷത്രത്താരാട്ട് 1998

  • സ്നേഹത്തിൻ പൂനുള്ളി...
  • നിൻ്റെ കണ്ണിൽ...
  • സിന്ദൂര സന്ധ്യേ പറയൂ...
  • എൻ്റെ ഉള്ളുടുക്കും കൊട്ടി...
  • കളവാണി നീയാദ്യം...

ദീപസ്തംഭം മഹാശ്ചര്യം 1999

  • രാവിൻ നിലാക്കായൽ...
  • ശിവദം ശിവനാമം...
  • പൊന്നോലത്തുമ്പി...

മഴവില്ല് 1999

  • ചാന്തുപൊട്ടും ചങ്കേലസും...
  • കാട്ടിലെ മാനിൻ്റെ...
  • തേങ്ങാപ്പൂളും കൊക്കിലൊതുക്കി...
  • ആലിലക്കണ്ണാ...
  • പ്രകൃതീശ്വരി...

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 1999

  • അല്ലിയാമ്പൽ പൂവെ...

ദാദാസാഹിബ് 2000

  • ചെമ്മാനം പൂത്തേ...
  • കണ്ണീർ മഴയത്ത്...
  • എന്തുഭംഗി നിന്നെക്കാണാൻ...
  • പൊൻ കസവ് ഞൊറിയും...

ജോക്കർ 2000

  • നിറനാഴി പൊന്നിൽ...
  • അറുപത് തിരിയിട്ട...
  • നെറ്റിമേലെ...
  • ശിവമല്ലിപ്പൂ പൊഴിക്കും...

വല്യേട്ടൻ 2000

  • എൻ്റെ പേര് വിളിക്കയാണോ...
  • ഇന്ദ്രനീലം ചൂടി...
  • മൂന്നാം തൃക്കണ്ണിൽ...

വർണ്ണക്കാഴ്ചകൾ 2000

  • അലസാ കൊലസാ പെണ്ണ്...

സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം 2000

  • ചഞ്ചല ദ്രുതപദ താളം...
  • കാണുമ്പോൾ പറയാമൊ...
  • കണ്ടു കണ്ടു കണ്ടില്ല...

ഇഷ്ടം 2001

  • സഹ്യസാനുശ്രുതി ചേർത്ത് വച്ച...
  • നെഞ്ചുടുക്കിൻ്റെ...
  • ഇന്നലെകൾ...
  • വാ വാ താമരപ്പെണ്ണേ...
  • കൈകൊട്ട് പെണ്ണെ...

കരുമാടി കുട്ടൻ 2001

  • കുക്കൂ കുക്കൂ കുയിലെ...

നക്ഷത്രങ്ങൾ പറയാതിരുന്നത് 2001

  • സ്വപ്നം ത്യജിച്ചാൽ....
  • കണ്ണാരെ കണ്ണാരെ...

രാക്ഷസ രാജാവ് 2001

  • ദിൽ ദിൽ സലാം സലാം...
  • ചന്ദനത്തെന്നലായ്...

ഷാർജ ടു ഷാർജ 2001

  • തങ്കമനസിൻ പീലിക്കടവിലെ..
  • തുറക്കാത്ത പൊൻ വാതിൽ...
  • തൊടുന്നത് പൊന്നാകാൻ...

സുന്ദര പുരുഷൻ 2001

  • വാനവില്ലേ മിന്നൽക്കൊടിയെ...

വക്കാലത്ത് നാരായണൻകുട്ടി 2001

  • കാട്ടുപ്പെണ്ണിൻ്റെ...
  • കിളിമകളെ നീ...
  • ഒത്തിരി ഒത്തിരി...

കാട്ടുചെമ്പകം 2002

  • മണിമുകിലേ നീ...
  • കന്നിവസന്തം കാറ്റിൽ മൂളും...
  • ഒരു മഴപ്പക്ഷി പാടുന്നു...

കുബേരൻ 2002

  • കുഞ്ഞൻ്റെ പെണ്ണിന്...
  • കടഞ്ഞ ചന്ദനമോ...
  • ഓമന മലരേ...

കുഞ്ഞിക്കൂനൻ 2002

  • മറക്കാം എല്ലാം മറക്കാം...
  • ഇഷ്ടമല്ലടാ...
  • മായാ സന്ധ്യേ...
  • മലർക്കിളിയിണയുടെ...
  • ഒരു പൂ മാത്രം...
  • കറുപ്പിനഴക്...

സ്വപ്നക്കൂട് 2003

  • ഒളി കണ്ണും മീട്ടി...
  • പേടി തോന്നി...

വാർ & ലൗ 2003

  • പാതിര നിലാവും...
  • താമരക്കണ്ണാ...

ചൂണ്ട 2003

  • കണ്ണനായാൽ രാധ വേണം...

പട്ടണത്തിൽ സുന്ദരൻ 2003

  • കുട്ടനാടൻ കായലിലെ...
  • കുഞ്ഞേ നിനക്ക് വേണ്ടി...
  • ടപ്പ് ടപ്പ് ജാനകി...

കാഴ്ച 2004

  • എന്തേ നിൻ പിണക്കം മാറീല്ല...
  • താനേ പാടും തംബുരുവിൽ...
  • എസ്ക്കോട്ടെല്ലോ...

കൂട്ട് 2004

  • അച്ഛൻ്റെ പൊന്നുമോളേ രാരോ രാരാരോ...
  • എനിക്കാണു നീ...
  • സന്ധ്യയാം കടലിലെ...

ഹൃദയത്തിൽ സൂക്ഷിക്കാൻ 2005

  • തങ്കമനസ് അമ്മ മനസ്...
  • പോകാതെ കരിയിലക്കാറ്റെ...
  • കഥക്കഥ കിളിപ്പെണ്ണ്...

രാപ്പകൽ 2005

  • ഇതളൂർന്ന് വീണ...
  • കാറ്റെവിടെ കണ്ണമ്മാ...
  • മേലേ വെള്ളിത്തിങ്കൾ...
  • മിണ്ടാതെടി കുയിലേ...

തന്മാത്ര 2005

  • മഴയിൽ രാത്രി മഴയിൽ...
  • വെൺമുകിലേതൊ...

കറുത്ത പക്ഷികൾ 2006

  • പൊട്ട് തൊട്ട സുന്ദരി..
  • മാനത്തെ വെള്ളി വിതാനിച്ച...

പളുങ്ക് 2006

  • ചന്ദനത്തേരിൽ...

ദി ഡോൺ 2006

  • പൊന്നുണ്ണി ഞാൻ...

അഞ്ചിലൊരാൾ അർജുനൻ 2007

  • അക്കം പക്കം കാറ്റിൽ കുപ്പിവള കിലുക്കം...

ക്ഷേക്സ്പിയർ എം.എ മലയാളം 2008

  • കുഴലൂതും പൂന്തെന്നലെ..
  • അണ്ണാറക്കണ്ണാ വാ...

ഭ്രമരം 2009

  • തെക്കിനിക്കോലായ ചുമരിൽ...

സൂഫി പറഞ്ഞ കഥ 2010

  • തുമല്ലികേ...

നല്ലവൻ 2010

  • പതിനേഴിൻ്റെ പൂങ്കരളിൽ...

വെള്ളരി പ്രാവിൻ്റെ ചങ്ങാതി 2011

  • ചൊല്ലെടി ചൊല്ലെടി...

ബ്രേക്കിംഗ് ന്യൂസ് ലൈവ് 2013 [1][2][3][4][5][6]

പുരസ്കാരങ്ങൾ

തിരുത്തുക
  • 1989 ൽ ഫിലിം ക്രിട്ടിക്സ് അവാർഡ്
  • 1996 ൽ മികച്ച സംഗീതസം‌വിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം
  • 2000 ൽ ഏഷ്യാനെറ്റ് അവാർഡ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. ഇലകൊഴിയും ശിശിരത്തിൽ
  2. സ്വര കന്യകമാർ വീണ്ടുമെത്തി
  3. മോഹൻ സിത്താരയുടെ ജീവിതം
  4. ശിവനാമം
  5. പത്തിന് പകരം നൂറ് തരുന്ന ദാസേട്ടൻ
  6. ആദ്യ പാട്ടെഴുതിയത് കൈതപ്രം ദാമോദരൻ നമ്പൂതിരി
"https://ml.wikipedia.org/w/index.php?title=മോഹൻ_സിത്താര&oldid=4105374" എന്ന താളിൽനിന്ന് ശേഖരിച്ചത്