മോമിൻ ഖാതുൻ ശവകുടീരം
അസർബൈജാനിലെ നാഖ്ചിവാൻ സ്വയംഭരണ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ നാഖ്ചിവാൻ പട്ടണത്തിലാണ് മോമിൻ ഖാതുൻ (അല്ലെങ്കിൽ മുമിൻ ഖാതൂൻ) ശവകുടീരം സ്ഥിതി ചെയ്യുന്നത്. 1998-ൽ അസർബൈജാൻ കമ്മിറ്റി ഓഫ് ICOMOS ന്റെ (ഇന്റർനാഷണൽ കൗൺസിൽ ഓൺ മോണ്യുമെന്റ്സ് ആന്റ് സൈറ്റ്സ്) പ്രസിഡന്റ് ഗുൽനാര മെഹ്മന്ദരോവ യുനെസ്കോയിലെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിലേക്ക് നഖ്ചിവനാന്റെ ശവകുടീരങ്ങൾ നാമനിർദ്ദേശം ചെയ്തു.[1]
മോമിൻ ഖാതുൻ ശവകുടീരം | |
---|---|
Native name Azerbaijani: Möminə Xatun türbəsi | |
Location | Nakhchivan, Azerbaijan |
Built for | Mu'mine Khatun |
Architect | Ajami Nakhchivani |
Architectural style(s) | Architectural school of Nakhchivan |
Official name: The mausoleum of Nakhichevan | |
Type | Cultural |
Criteria | i, iv |
Designated | September 30, 1998 |
State Party | അസർബൈജാൻ |
Region | Europe |
ചരിത്രം
തിരുത്തുകഅസർബൈജാനി വാസ്തുവിദ്യയുടെ ഒരു സ്മാരകമായ (നാഖ്ച്ചിവാൻ-മരാഖാ വാസ്തുവിദ്യാ വിദ്യാലയത്തിന്റെ സ്മാരകങ്ങൾ) മോമിൻ ഖാതുൻ ശവകൂടീരം 1186-ൽ നഖ്ച്ചിവാൻ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് (നഖ്ചിവാൻ നഗരത്തിന്റെ ചരിത്ര കേന്ദ്രത്തിൽ അറ്റാബെക് വാസ്തുവിദ്യാ സമുച്ചയത്തിനുള്ളിൽ) നിർമ്മിക്കപ്പെട്ടത്. ആ സമുച്ചയത്തിൽ നിന്ന് ഇന്നത്തെ കാലഘട്ടത്തിലേക്കു നിലനിന്ന ഏക സ്മാരകമാണിത്. അസർബൈജാൻ അത്താബെയ്‌ലർ രാജ്യത്തിന്റെ (എൽഡിഗുസിഡ്‌സ്) സ്ഥാപകനായ ഷംസദിൻ എൽദാനിസ് തന്റെ പത്നി മോമിൻ ഖാത്തൂണിന്റെ കല്ലറയ്ക്കു മുകളിൽ അവരുട ഓർമ്മക്കായി ഒരു ശവകുടീരത്തിന്റെ നിർമ്മാണം ആരംഭിച്ചു. എന്നിരുന്നാലും, ഇതിന്റെ നിർമ്മാണം A.H. 582 ലെ മുഹറം മാസത്തിൽ (1186 ഏപ്രിൽ) ഷംസാദീൻ എൽദാനിസിന്റെ പുത്രൻ മഹ്മദ് ജഹാൻ പഹ്‌ലവനാണ് ഇതു പൂർത്തിയാക്കിയത്.[2] അറ്റബെയ്‌ലർ രാജ്യത്തിന്റെ ഭരണാധികാരി ഷംസദീൻ എൽദാനിസ്, പത്നി മോമിൻ ഖാതുൻ, പുത്രൻ മഹ്മദ് ജഹാൻ പഹ്‌ലവൻ എന്നിവരെ ഈ ശവകുടീരത്തിൽ അടക്കം ചെയ്യപ്പെട്ടതായി ഏതാനും ചരിത്രാന്വേഷകർ സൂചിപ്പിക്കുന്നു. പിന്നീട് ശവകുടീരത്തിൽ അടക്കം ചെയ്യപ്പെട്ടവരുടെ സമാധിശിലകൾ കൊള്ളയടിക്കപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിലെ ഫോട്ടോകളും പെയിന്റിംഗുകളും കാണിക്കുന്നത് ശവകുടീരത്തിനും ചുറ്റുമായി സ്മാരക കെട്ടിടങ്ങളും ജുമാ പള്ളിയും ഉണ്ടായിരുന്നുവെന്നാണ്.[3] ഇതിന്റെ വാസ്തുശില്പിയായ അഡ്‌ജെമി ഇബ്നു അബുബെക്കർതന്നെയാണ് (അല്ലെങ്കിൽ അഡ്‌ജെമി നഖിവാനി) സമീപത്തെ യൂസഫ് ഇബ്നു കുസെയറിന്റെ ശവകുടീരവും നിർമ്മിച്ചത്. ശവകുടീരം മിക്കവാറും ഒരു മദ്രസയോടു ചേർത്തായിരിക്കാം നിർമ്മിച്ചിരിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഈ സ്ഥലത്തിന്റെ ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും ഇത് ഇന്നു നിലവിലില്ലാത്ത ഒരു മത-വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഭാഗമായിരുവെന്ന വസ്തുത സ്ഥിരീകരിക്കുന്നു.[4]
ലോക ബാങ്കിന്റെ അസർബൈജാൻ കൾച്ചറൽ ഹെറിറ്റേജ് സപ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായി 1999-2003 കാലഘട്ടത്തിൽ ഈ ശവകുടീരം പുനരുദ്ധാരണം നടത്തപ്പെട്ടിരുന്നു. 1996-2006 ലെ അസർബൈജാനി 50,000 മാനാറ്റ് ബാങ്ക് നോട്ടിന്റെ മുഖവശത്ത് ഈ ശവകുടീരം ചിത്രീകരിച്ചിരിക്കപ്പെട്ടിരുന്നു.
വിവരണം
തിരുത്തുകസങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണുകളാലും ഖുറാനിൽ നിന്നുള്ള ഉദ്ധരണികളാലും അലങ്കരിക്കപ്പെട്ടിരിക്കുന്ന മോമിൻ ഖാതുൻ ശവകുടീരം നഖ്ച്ചിവാനിലെ ഏറ്റവും മികച്ച അതിരടയാളമാണ്. പത്തു മുഖങ്ങളുള്ളതും 34 മീറ്റർ ഉയരത്തിൽ എത്തിയിരുന്നതുമായ ഈ ബൃഹത് നിർമ്മിതി ഒരു മധ്യകാല അംബരചുംബിയായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ന് ഇതിന്റെ ഉയരം 25 മീറ്റർ മാത്രമാണ്. ജ്യാമിതീയ പാറ്റേണുകളായി രൂപകൽപ്പന ചെയ്പ്പെട്ട ഇതിന്റെ ഉപരിതലത്തിന്റെ ഓരോ വശവും കുഫിക്ക് ശൈലിയിലുള്ള അറബ് രചനകളാൽ പൂർണ്ണമായും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പത്തിൽ ഒമ്പതിന്റെയും (വശങ്ങൾ) അലങ്കാരപ്പണികൾ വ്യത്യസ്തമാണ്.
അവലംബം
തിരുത്തുക- ↑ "The mausoleum of Nakhichevan".
- ↑ "OKTAY ASLANAPA, KIRIM VE KUZEY AZERBAYCAN'DA TÜRK ESERLERİ".
- ↑ "Momine Khatun Mausoleum". Archived from the original on 2019-11-28. Retrieved 2019-11-19.
- ↑ "Momine Khatun Mausoleum". Archived from the original on 2019-11-28. Retrieved 2019-11-19.