ഇന്ത്യയിലെ ഒരു ചരിത്രകാരനാണ് മൊഹിബ്ബുൽ ഹസൻ (ജീവിതകാലം: 1908-21 ഏപ്രിൽ 1999). സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇന്ത്യയെക്കുറിച്ച് അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്[1]. ചരിത്രപണ്ഡിതനും ജാമിയ മില്ലിയ സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന മുശീറുൽ ഹസൻ മകനാണ്.

മൊഹിബ്ബുൽ ഹസൻ
ജനനം1908
ബിലാസ്‌പൂർ
മരണം21 ഏപ്രിൽ 1999(1999-04-21) (പ്രായം 90–91)
കലാലയം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംചരിത്രം

വിദ്യാഭ്യാസവും ഉദ്യോഗങ്ങളും

തിരുത്തുക

ലഖ്‌നൗവിലെ പഠനശേഷം ഉന്നതവിദ്യാഭ്യാസത്തിനായി ഹസൻ ലണ്ടൻ യൂണിവേഴ്സിറ്റിയിലേക്ക് പോയി[1]. വിദ്യാഭ്യാസം കഴിഞ്ഞെത്തിയ അദ്ദേഹം പഞ്ചാബ്, കൊൽക്കത്ത, അലീഗർ എന്നിവിടങ്ങളിൽ അധ്യാപനം നിർവ്വഹിച്ചു. 1963-ൽ ജാമിഅ മില്ലിയ്യയിൽ ചരിത്രവിഭാഗം തലവനായി ചുമതലയേറ്റ മൊഹിബ്ബുൽ ഹസൻ പിന്നീട് കശ്മീർ യൂണിവേഴ്സിറ്റിയിലായിരിക്കെയാണ് ജോലിയിൽനിന്ന് വിരമിച്ചത്.

1951-ൽ ഹിസ്റ്ററി ഓഫ് ടിപ്പുസുൽത്താൻ എന്ന ഗ്രന്ഥം രചിച്ച മൊഹിബ്ബുൽ ഹസൻ പിന്നീട് കശ്മീർ അണ്ടർ സുൽത്താൻസ്[2], വാഖിഇ മൻസിലി റൂം, ബാബർ: ഫൗണ്ടർ ഓഫ് ദ മുഗൾ എമ്പയർ ഇൻ ഇന്ത്യ തുടങ്ങിയ പുസ്തകങ്ങളും രചിക്കുകയുണ്ടായി[1][3][4].

  1. 1.0 1.1 1.2 Robinson, Francis. "Mohibbul Hasan: Historian of Muslim India". Economic and Political Weekly. 34 (46–47): 3276. JSTOR 4408621.
  2. P. Hardy (1960). "Review-Kashmīr under the Sulṭāns". Bulletin of the School of Oriental and African Studies, University of London. 23 (2): 406-407. JSTOR 609718.
  3. Iqtidar Alam Khan. "MOHIBBUL HASAN". Proceedings of the Indian History Congress. 59: 1183. JSTOR 44147155.
  4. D. O. Morgan. "Babur: Founder of the Mughal Empire in India by Mohibbul Hasan". Bulletin of the School of Oriental and African Studies. 51 (3). University of London: 626. JSTOR 617108. {{cite journal}}: |access-date= requires |url= (help)


"https://ml.wikipedia.org/w/index.php?title=മൊഹിബ്ബുൽ_ഹസൻ&oldid=3510546" എന്ന താളിൽനിന്ന് ശേഖരിച്ചത്