ഇന്ത്യയിലെ ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ്‌ ജാമിയ മില്ലിയ ഇസ്ലാമിയ(ഉർദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University). ഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അർത്ഥം സർവകലാശാല എന്നും മില്ലിയ എന്നതിന്‌ ദേശീയ എന്നുമാണ്‌. ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ[അവലംബം ആവശ്യമാണ്].

ജാമിയ മില്ലിയ ഇസ്ലാമിയ
جامعہ ملیہ اسلامیہ
ജാമിയ മില്ലിയ ഇസ്ലാമിയയുടെ കവാടത്തിൽ സ്ഥാപിച്ച ലോഗോ
ആദർശസൂക്തംഅല്ലമൽ ഇൻസാന മാലം യ‌അലം (മനുഷ്യനെ അവന്ന് അറിയാത്തത് പഠിപ്പിച്ചു)
തരംകേന്ദ്ര സർ‍വകലാശാല
സ്ഥാപിതം1920
ചാൻസലർMuhammad Ahmed zaka
വൈസ്-ചാൻസലർtwalat ahmed
അദ്ധ്യാപകർ
614
കാര്യനിർവ്വാഹകർ
997
വിദ്യാർത്ഥികൾ10400
സ്ഥലംന്യൂ ഡൽഹി, ഇന്ത്യ
ക്യാമ്പസ്നഗരം
കായിക വിളിപ്പേര്ജാമിയ
അഫിലിയേഷനുകൾയൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ
വെബ്‌സൈറ്റ്http://www.jmi.nic.in

ദക്ഷിണ ഡൽഹിയിലാണ്‌ ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സർവകലാശാലക്ക് കീഴിൽ എവിടേയും കലാലയങ്ങളില്ല. സ്കൂൾ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ നിരവധി പാഠ്യപദ്ധതികൾ ഈ സർവകലാശാല നൽ‍കുന്നുണ്ട്.

ചരിത്രം

തിരുത്തുക
 
Dr Zakir Hussain's Mausoleum

1920 ലാണ്‌ ജാമിഅ മില്ലിയ്യ സ്ഥാപിതമായത്. മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നിവരടങ്ങുന്ന മുസ്‌ലിം നേതാക്കളാണ് ഈ സർവകലാശാല സ്ഥാപിച്ചത്[1]. 1988 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവ്വകലാശാലയായി മാറുകയായിരുന്നു[2]. അലീഗഢിലാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെ ജാമിഅ നഗറിലേക്ക് (ഒഖ്ള)മാറ്റുകയായിരുന്നു[3].

വൈജ്ഞാനിക വിഭാഗങ്ങൾ

തിരുത്തുക
  • നിയമ വിഭാഗം
  • എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജി വിഭാഗം
  • ആർക്കിടെക്ചർ ആൻഡ് എക്കിസ്റ്റിക്സ് വിഭാഗം
  • ഹ്യുമാനിറ്റീസ് - ഭാഷാശാസ്ത്ര വിഭാഗം
  • ലളിതകലാ വിഭാഗം
  • സാമൂഹ്യ ശാസ്ത്ര, വാണിജ്യ, ബിസിനസ് മാനേജ്മെന്റ് വിഭാഗം
  • പ്രകൃതിശാസ്‌ത്ര വിഭാഗം
  • വിദ്യാഭ്യാസ (അധ്യാപക പരിശീലന) വിഭാഗം
  • ദന്തചികിത്സാ വിഭാഗം
  • മാനേജ്മെന്റ് പഠനം
  1. "Jamia Millia Islamia Act 1988". Archived from the original on 2009-04-09. Retrieved 2016-01-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-17. Retrieved 2016-01-14.
  3. "Profile of Jamia Millia Islamia - History - Historical Note". www.jmi.ac.in. Retrieved 12 August 2019.
"https://ml.wikipedia.org/w/index.php?title=ജാമിയ_മില്ലിയ_ഇസ്ലാമിയ&oldid=3913511" എന്ന താളിൽനിന്ന് ശേഖരിച്ചത്