ഇന്ത്യയിൽ തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ബസിലിക്കയാണ് മൈലാപ്പൂർ പള്ളി അഥവാ മൈലാപ്പൂർ സാന്തോം ബസിലിക്ക. ഇതൊരു ദേശീയ തീർത്ഥാടന കേന്ദ്രവുമാണ്. ഗോഥിക്ക് രീതിയിലാണ് പള്ളിയുടെ നിർമ്മിതി. വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നത് [1]. വിശുദ്ധരുടെ കല്ലറയ്ക്കു തൊട്ടു മുകളിൽ പണിതിരിക്കുന്ന ലോകത്തെ മൂന്നു ക്രൈസ്തവദേവാലയങ്ങളിൽ ഒന്നാണ് ഇത്. മറ്റുള്ളവ:-(1) സെന്റ്. ജെയിംസ് ബസിലിക്ക, (2) സെന്റ്. പീറ്റേഴ്സ് ബസിലിക്ക റോം.

Santhome
സാന്തോം
neighbourhood
രാജ്യംഇന്ത്യ
സംസ്ഥാനംതമിഴ്‌നാട്
ജില്ലചെന്നൈ
മെട്രോചെന്നൈ
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
600004

ചരിത്രം

തിരുത്തുക

യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാശ്ലീഹാ എ.ഡി. 72-ൽ ഭാരതത്തിൽ വച്ച് മരണമടഞ്ഞതായും, ഇദ്ദേഹത്തിന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നതെന്നാണ് വിശ്വാസം. പള്ളിക്കു സമീപം കടലിനോട് ചേർന്ന് മരത്തിൽ പണിതീർത്ത ഒരു തൂണുണ്ട്. ഇതും തോമാശ്ലീഹാ സ്ഥാപിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
 
പള്ളിയുടെ മുന്നിലുള്ള മരിയൻ ഗ്രോട്ടോ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-02. Retrieved 2011-01-05.
"https://ml.wikipedia.org/w/index.php?title=മൈലാപ്പൂർ_പള്ളി&oldid=4234525" എന്ന താളിൽനിന്ന് ശേഖരിച്ചത്