കേരളത്തിൽ നിന്നുള്ള ഒരു വിഷചികിത്സാ ഗവേഷകയും എഴുത്തുകാരിയുമാണ് മൈന ഉമൈബാൻ. കേരളത്തിലെ വിഷചികിത്സാഗ്രന്ഥങ്ങളുടെ വൈജ്ഞാനിക-സാംസ്കാരിക വിശകലനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അവർ വിഷ ചികിത്സയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

ഇടുക്കി ജില്ലയിലെ വാളറയിൽ 1978 ഫെബ്രുവരി 22 ന് ജനിച്ചു.[1] ദേവിയാർ കോളനി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, ഗവൺമെന്റ് എൽ പി സ്‌കൂൾ മറയൂർ, സെന്റ് മേരീസ് യു പി സ്‌കൂൾ മറയൂർ എന്നിവടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. കൊമേഴ്സിൽ ബിരുദം. മലയാളത്തിലും സോഷ്യോളജിയിലും ബിരുദാനന്ത ബിരുദം. മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ. കേരളത്തിലെ വിഷചികിത്സാഗ്രന്ഥങ്ങളുടെ വൈജ്ഞാനിക-സാംസ്കാരിക വിശകലനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ്.[2] എം ഇ എസ് മമ്പാട് കോളേജിൽ അധ്യാപിക.

  • കേരളീയ വിഷചികിൽസാപാരമ്പര്യം (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
  • ആത്മദംശനം (മാതൃഭൂമി ബുക്‌സ്)
  • ചുവപ്പു പട്ടയം തേടി( കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്)
  • പെൺനോട്ടങ്ങൾ(പാപ്പിറസ് ബുക്‌സ്)
  • ഒരുത്തി (ലോഗോസ് ബുക്‌സ്)
  • മാവു വളർത്തിയ കുട്ടി (പൂർണ്ണ പബ്‌ളിക്കേഷൻസ്)
  • ജ്ഞാനപ്പറവ പെണ്ണാകുമ്പോൾ (ജി വി ബുക്‌സ്)
  • ഹൈറേഞ്ച് തീവണ്ടി(പൂർണ്ണ പബ്‌ളിക്കേഷൻസ്)
  • ചന്ദന ഗ്രാമം (മാതൃഭൂമി ബുക്‌സ്)
  • വിഷചികിത്സ (ഒലിവ് പബ്ലിക്കേഷൻസ്)
  • മൈനാകം (ഗ്രാൻമ പബ്ലിക്കേഷൻസ്)

പുരസ്‌ക്കാരങ്ങൾ

തിരുത്തുക
  1. "Women Writers of Kerala, Women Authors of Kerala, Women Writers of India, All Kerala Writers". samyuktaresearchfoundation.org. Archived from the original on 2022-11-22. Retrieved 2022-06-28.
  2. 2.0 2.1 2.2 2.3 "മൈന ഉമൈബാൻ". Asianet News Network Pvt Ltd. Archived from the original on 2022-11-22. Retrieved 2022-06-29.
  3. "Children's Literature awards announced". The Hindu (in Indian English). 6 ജനുവരി 2021.
"https://ml.wikipedia.org/w/index.php?title=മൈന_ഉമൈബാൻ&oldid=4087204" എന്ന താളിൽനിന്ന് ശേഖരിച്ചത്