ശാസ്ത്രലോകത്ത് വളരെയേറെ ചരിത്രപ്രാധാധ്യമുള്ള ഒരു ഗ്രന്ഥമാണ് റോബർട്ട് ഹുക്ക് രചിച്ച മൈക്രോഗ്രാഫിയ Micrographia: or Some Phyſiological Deſcriptions of Minute Bodies Made by Magnifying Glasses. With Observations and Inquiries Thereupon. വിവിധ ലെൻസുകളിലൂടെ ഹുക്ക് നടത്തിയ നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സൂക്ഷ്മദർശിനികളിലൂടെ കണ്ടെത്തിയ ഷഡ്പദങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുടെ ചിത്രീകരണങ്ങൾ ഈ പുസ്തകത്തിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ പുസ്തകമാണ് മൈക്രോഗ്രാഫിയ. 1665 ലാണ് റോയൽ സൊസൈറ്റി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കോശങ്ങളെക്കുറിച്ച് Cell എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഈ ഗ്രന്ഥത്തിലാണ്[1],[2]

മൈക്രോഗ്രാഫിയ
Title page of Micrographia
കർത്താവ്റോബർട്ട് ഹുക്ക്
യഥാർത്ഥ പേര്Micrographia: or Some Physiological Descriptions of Minute Bodies Made by Magnifying Glasses. With Observations and Inquiries Thereupon
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംസൂക്ഷ്മദർശിനി
പ്രസാധകർറോയൽ സൊസൈറ്റി
പ്രസിദ്ധീകരിച്ച തിയതി
January 1665

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൈക്രോഗ്രാഫിയ&oldid=3086830" എന്ന താളിൽനിന്ന് ശേഖരിച്ചത്