മൈക്കൽ ഡർട്ടൂസോസ്(Greek: Μιχαήλ Λεωνίδας Δερτούζος) (November 5, 1936 – August 27, 2001)മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെഇലക്ട്രിക്കൽ എഞ്ചിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെസ ഗ്രീക്ക് പ്രൊഫസറും 1974മുതൽ 2001 വരെ എം.ഐ.ടി. ലബോറട്ടറി ഓഫ് കമ്പ്യൂട്ടർ സയൻസിലെ ഡയരക്ടറുമായിരുന്നു.മൈക്കൽ ഡർട്ടൂസോസ് കാലഘട്ടത്തിൽ, ആർ.എസ്.എ. അൽഗൊരിതം, സ്പ്രെഡ്ഷീറ്റ്, ന്യൂബസ്, എക്സ് ജാലകസംവിധാനം, ഇന്റർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ എൽ.സി.എസ്സുകൾ അവതരിപ്പിച്ചു. വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തെ നിർവ്വചിക്കാനും അത് എം.ഐ.റ്റിയിലേക്ക് കൊണ്ടുവരുന്നതിനും ഡേർട്ടോസസ് സഹായിച്ചു. ഗ്നു പദ്ധതി, റിച്ചാർഡ് സ്റ്റാൾമാൻ, സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി എന്നിവയുടെ ഉറച്ച പിന്തുണയും, തുടർന്നും ഇവ‍രുടെ സേവനം എം.ഐ.ടിയിൽ ഉണ്ട‍‍ായിരുന്നു.1968 ൽ അദ്ദേഹം മാർവിൻ സി. ലൂയിസും ,ഡോ.ഹ്യൂബർ ഗ്രഹാം എന്നിവരുമാ‍യി ചേർന്ന് ഗ്രാഫിക്സ്, ഗ്രാഫിക്സ് ടെർമിനലുകൾ നിർമ്മിക്കുന്ന കമ്പൻടെക് ഇൻകോർപ്പിന്റെ സഹസ്ഥാപകനായി.മൈക്കൽ ഡർട്ടൂസോസ്ഏഥൻസ് കോളേജിൽ നിന്ന് ബിരുദം നേടുകയും ഫുൾബ്രൈറ്റ് സ്കോളർഷിപ്പിൽ അർക്കൻസാസ് യൂണിവേഴ്സിറ്റിയിൽ ചേരുകയും ചെയ്തു. 1964-ൽ എം.ഐ.ടി.യിൽ നിന്ന് അദ്ദേഹത്തിന് പിഎച്ച്.ഡി ലഭിക്കുകയും എം.ഐ.ടി.യിൽ ഫാക്കൽറ്റിയായി ചേരുകയും ചെയ്തു. 2001 ആഗസ്റ്റ് 27 ന് 64-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഏഥൻസ് നഗരത്തിലെ ആദ്യ ഔദ്യോഗിക ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു.

മൈക്കൽ ഡർട്ടൂസോസ്
Μιχαήλ Λεωνίδας Δερτούζος
ജനനം(1936-11-05)നവംബർ 5, 1936
Athens, Greece[1]
മരണംഓഗസ്റ്റ് 27, 2001(2001-08-27) (പ്രായം 64)[1]
Boston, United States[1]
തൊഴിൽAcademic

ഉദ്ധരണികൾ

തിരുത്തുക
  1. 300 വർഷങ്ങൾക്ക് മുൻപ് സാങ്കേതികവിദ്യയും മനുഷ്യത്വവും വേർതിരിച്ചുകൊണ്ട് നമ്മൾ ഒരു വലിയ തെറ്റ് ചെയ്തു.രണ്ടും ഒന്നിച്ചുചേരുവാൻ സമയമായി.[2] മൈക്കൽ ഡർട്ടൗസോസ്, സയന്റിഫിക് അമേരിക്കൻ, ജൂലൈ 1997
  2. സമ്പന്നരെ ദരിദ്രരിൽ നിന്നും വേർതിരിക്കുന്ന പുരാതനശക്തികൾ ആധുനിക വിവരശേഖരത്തിൽ അതിന്റെ എല്ലാ സാധ്യതകളും മറഞ്ഞുപോകുന്നു.[3] മൈക്കൽ ഡർട്ടൂസോസ്, ജനുവരി 1999


  1. 1.0 1.1 1.2 "MIT colleagues attend Dertouzos funeral in Greece". MIT News. September 5, 2001. Archived from the original on 2018-11-04. Retrieved November 5, 2018.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-05. Retrieved 2018-11-05.
  3. https://www.technologyreview.com/s/400311/the-rich-peoples-computer/

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • K. Warwick "Scrubbing the future clean", Review of 'What will be' by Michael Dertouzos, New Scientist, p. 44, 9 August 1997.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൈക്കൽ_ഡർട്ടൂസോസ്&oldid=4085601" എന്ന താളിൽനിന്ന് ശേഖരിച്ചത്