മേ വെസ്റ്റ്

അമേരിക്കന്‍ ചലചിത്ര നടന്‍

അമേരിക്കയിൽ നിന്നുള്ള ഒരു അഭിനേത്രിയും, ഗായികയുമായിരുന്നു മേരി ജേൻ വെസ്റ്റ് (ജനനം ഓഗസ്റ്റ് 17, 1893 – മരണം നവംബർ 22, 1980). തിരക്കഥാകൃത്ത്, ഹാസ്യതാരം എന്നീ വിവിധമേഖലകളിൽ കഴിവു തെളിയിച്ച മേ വെസ്റ്റ് വർഷങ്ങളോളം വെള്ളിത്തിരയിലും, പുറത്തും നിറഞ്ഞു നിന്നിരുന്നു. അമേരിക്കൻ ക്ലാസ്സിക്ക് സിനിമയിലെ മികച്ച സ്ത്രീ അഭിനേത്രികളിലൊരാളായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേ വെസ്റ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്.[1]

മേ വെസ്റ്റ്
Mae West LAT.jpg
നൈറ്റ് ആഫ്റ്റർ നൈറ്റ് എന്ന ചിത്രത്തിന്റെ പരസ്യത്തിനായി എടുത്ത ചിത്രം
ജനനം
മേരി ജേൻ വെസ്റ്റ്

(1893-08-17)ഓഗസ്റ്റ് 17, 1893
മരണംനവംബർ 22, 1980(1980-11-22) (പ്രായം 87)
തൊഴിൽഅഭിനേത്രി, ഗായിക, തിരക്കഥാകൃത്ത്
സജീവ കാലം1907–78
ജീവിതപങ്കാളി(കൾ)ഫ്രാങ്ക് വാല്ലസ്
(1911–43}
പങ്കാളി(കൾ)പോൾ നൊവാക്ക്
(1954–80)

സിനിമാ ജീവിതം അവസാനിച്ചതോടെ, അവർ പുസ്തകരചനയിലേക്കു തിരിഞ്ഞു. കൂടാതെ റേഡിയോ, ടി.വി പരിപാടികളിലും പങ്കെടുത്തു. 1980 നവംബർ 22 തന്റെ 87 ആമത്തെ വയസ്സിൽ മേ വെസ്റ്റ് അന്തരിച്ചു.

അവലംബംതിരുത്തുക

  1. Jennifer D, Keene (2009). Visions of America, A History of the United States,. Pearson. ISBN 978-0321066879.[പ്രവർത്തിക്കാത്ത കണ്ണി]

ബാഹ്യ ലിങ്കുകൾതിരുത്തുക

മേ വെസ്റ്റ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
വിക്കിചൊല്ലുകളിലെ മേ വെസ്റ്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മേ_വെസ്റ്റ്&oldid=3789162" എന്ന താളിൽനിന്ന് ശേഖരിച്ചത്