മേഴ്സി വില്യംസ്
കൊച്ചിയുടെ നഗരസഭയുടെ പതിനാറാമത്തെ മേയർ ആണ് മേഴ്സി വില്ല്യംസ് (Mercy Williams).[1] 2005 മുതൽ 2010 വരെ കൊച്ചി കോർപ്പറേഷന്റെ മേയറായിരുന്ന മേഴ്സി വില്ല്യംസാണ് കൊച്ചിയുടെ ആദ്യത്തെ വനിത മേയറും.[2] മേഴ്സി ഇടതുപക്ഷ ജനാധിപത്യ സഖ്യ രാഷ്ട്രീയ കക്ഷിയിൽ അംഗമാണ്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എതിർ കക്ഷിയായിരുന്ന വിന്നി ഏബ്രഹാമിനെ 23 നെതിന്റെ 47 വോട്ടുകളുടെ വിജയം നേടിയാണ് മേഴ്സി ജയിച്ചത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ 36ത്തേ ഡിവിഷനായ കുന്നുമ്പുറത്തേയാണ് മേഴ്സി പ്രതിനിധീകരിച്ചിരുന്നത്. [3]
മേഴ്സി വില്ല്യംസ് | |
---|---|
![]() | |
മരണം | 2014 നവംബർ 19 |
തൊഴിൽ | അദ്ധ്യാപിക |
തൊഴിലുടമ | സെന്റ്.തെരേസാസ് കോളേജ്, എറണാകുളം |
സംഘടന(കൾ) | സി.പി.ഐ.(എം) |
അറിയപ്പെടുന്നത് | മേയർ കൊച്ചി നഗരസഭ |
ജീവിതപങ്കാളി(കൾ) | ടി ജെ വില്യംസ് |
കുട്ടികൾ | അനൂപ് ജോക്വിം |
ജീവിതരേഖതിരുത്തുക
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സോഷ്യോളജി അധ്യാപികയായിരുന്ന പ്രൊഫ. മേഴ്സി വില്ല്യംസ് തന്റെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് സി.പി.ഐ.(എം) അംഗമായി ഇടതുപക്ഷജനാധിപത്യ മുന്നണിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
2014 നവംബർ 19ന് തന്റെ 65-മത്തെ വയസിൽ അർബുദബാധയെ തുടർന്ന് അവർ അന്തരിച്ചു [4]
കുടുംബംതിരുത്തുക
ഭർത്താവ് - വില്ല്യംസ്
അവലംബംതിരുത്തുക
- ↑ "കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർ" (PDF). കൊച്ചി കോർപ്പറേഷൻ. മൂലതാളിൽ (PDF) നിന്നും 2015-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-19.
- ↑ "എക്സ്-മേയർ മേഴ്സി വില്ല്യംസ് പാസ്സസ് എവേ". കൗമുദി ഗ്ലോബൽ. 2014-11-19. ശേഖരിച്ചത് 2014-11-19.
- ↑ "മേഴ്സി വില്യംസ് ഇലക്ടഡ് ന്യൂ മേയർ ഓഫ് കൊച്ചി". ശേഖരിച്ചത് 2010-01-01.
- ↑ "കൊച്ചി മുൻ മേയർ പ്രൊഫ. മേഴ്സി വില്ല്യംസ് അന്തരിച്ചു". മാതൃഭൂമി - ഓൺലൈൻ പതിപ്പ്. 2014-11-19. ശേഖരിച്ചത് 2014-11-19.
Mercy Williams എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |