മണിമല ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ ഒന്നായ 12-ാം വാർഡാണ് മേലേക്കവല.[അവലംബം ആവശ്യമാണ്]. മൂന്ന് വശവും മലകളാൽ ചുറ്റപ്പെട്ട ഈ കൊച്ചു ഗ്രാമത്തിൽ മഴയുടെ ലഭ്യത അധികമായി ലഭിക്കാറുണ്ടായിരുന്നു. ഹിന്ദുക്കളും, മുസ്ലീങ്ങളും, കൃസ്ത്യാനികളും ഒരുപോലെ തിങ്ങി ജീവിക്കുന്ന മണിമല പഞ്ചായത്തിലെ ഒരു പ്രദേശവും മേലേൽക്കവലയാണ്. ജനസംഖ്യയിൽ ഭൂരിപക്ഷവും മത പിന്നോക്ക വിഭാഗക്കാർ ആണ്. നിയുക്ത എരുമേലി വിമാനതാവളത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. അടുത്തുള്ള പ്രധാന നഗരം കാഞ്ഞിരപ്പള്ളി കറുകച്ചാൽ ചങ്ങനശ്ശേരി തിരുവല്ല എന്നിവയാണ്. കാഞ്ഞിരപ്പള്ളിയിലേക്കും, ചങ്ങനശ്ശേരിയിലേക്കും, തിരുവല്ലായിലേക്കും ഇവിടെ നിന്നും ബസ്സ് സർവ്വീസും ലഭ്യമാണ്. ഊട്ട് പാറയിലേക്ക് പോകുന്നതിന് എളുപ്പമാർഗ്ഗം എന്ന നിലയിലും ഈ ഗ്രാമത്തെ ആശ്രയിക്കുന്നുണ്ട്. ശ്രീ അന്ന പൂർണ്ണേശ്ശരി ദേവി ക്ഷേത്രം, മുളയ്ക്കൽ മഹാദേവ ക്ഷേത്രം, ആലപ്ര ഉറുമ്പത്ത് ജുമ മസ്ജിദ്, മാർത്തോമ്മാ പള്ളി ആലപ്ര, ആലപ്രക്കാട് പള്ളി, എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ. ഇവയ്ക്ക് പുറമേ ചെറിയ ചെറിയ പ്രയർ ഹാളുകളും, പെന്താകോസ്ത് സമുദായത്തിൻ്റെ ആരാധനാലയങ്ങളും ഉണ്ട്. മുക്കട ആസ്ഥാനമായിട്ടുള്ള ഡി.സി.യു.എഫ് സമുദായത്തിൻ്റെ ആചാര്യൻ ശ്രീ സഭരാജ് തിരുമേനിയുടെ ബന്ധുക്കൾ ഭൂരിപക്ഷവും മേലേൽക്കവല സ്വദേശികൾ അണ്.

പേരിനു പിന്നിൽ തിരുത്തുക

ആലപ്ര എന്ന ദേശത്തെ ചെറിയ ഭാഗമാണ് മേലേക്കവല എന്നത്. കിഴക്കേ ഭാഗവും, മേലേക്കവലയും ചേരുന്ന പ്രദേശമാണ് ആലപ്ര. ആലപ്രയുടെ കിഴക്ക് പ്രദേശത്തെ പൂർവ്വീകർ കിഴക്കേ ഭാഗം എന്ന് വിളിച്ചിരുന്നു. കിഴക്ക് ഭാഗം എന്ന് ആദ്യം വിളിപ്പേര് ഉണ്ടായിരുന്ന പ്രദേശം പിന്നീട് കിഴക്കേ ഭാഗം എന്നാവുകയും ചെയ്തു. എന്നാൽ ഈ വിളിപ്പേര് ഇന്ന് ആലപ്ര എന്ന് മാത്രമായി. പൂർവ്വീകർ പോലും പഴയ പേര് ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. കിഴക്ക് ഭാഗം താഴ്ന്ന പ്രദേശമാണ്. എന്നാൽ ആലപ്രയുടെ പടിഞ്ഞാറു പ്രദേശം ഉയർന്ന് നിന്ന ഭൂപ്രദേശവും വ്യാപാര സ്ഥാപനങ്ങളും ഉള്ള പ്രദേശം ആയതിനാൽ ആ പ്രദേശത്തെ മേലേൽ (മുകളിൽ ഉള്ള) ഉള്ള കവല എന്ന് വിളിച്ചിരുന്നു. ഇത് പിന്നീട് മേലേക്കവല എന്ന് ആവുകയും ചെയ്തു.

സർക്കാർ സ്ഥാപനം തിരുത്തുക

മണിമല വില്ലേജിലെ പ്രധാന പോസ്റ്റോഫിസാണ് കറിക്കാട്ടൂർ പോസ്റ്റ് ഓഫീസ്. അതിൻ്റെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ആണ് ആലപ്ര പോസ്റ്റ് ഓഫീസ്. 686544 എന്നത് ആണ് ഇവിടുത്തെ പിൻകോട്. ആലപ്ര പേസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നത് മേലേൽക്കവലയിൽ ആണ്.

വിദ്യാഭ്യാസ രംഗം തിരുത്തുക

ആലപ്രയിൽ പ്രധാനമായും രണ്ട് സ്കൂളുകളും, അഞ്ച് അംഗൻ വാടിയും, വിരളിൽ എണ്ണാവുന്ന നിലത്തെഴുത്ത് കളരിയും ആണ് ഉള്ളത്. സർക്കാർ ലക്ഷ്മി വിലാസം ലോവർ പ്രൈമറി സ്കുളാണ് അതിൽ ഏറ്റവും പഴയത്. സ്കൂളിനോട് ചേർന്നുതന്നെ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. ഒന്ന് മുതൽ നാലുവരെയായിരുന്നു തുടക്കം മുതൽ സ്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കെ.ജി വിഭാഗം (എൽ.കെ.ജി, യു.കെ.ജി) കൂടി കൂട്ടിച്ചേർത്തു. സർക്കാർ ലക്ഷ്മി വിലാസം ലോവർ പ്രൈമറി സ്കുൾ കിഴക്കേ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. മേലേക്കവല പ്രദേശത്ത് അന്നപൂർണ്ണേശ്ശ്വരി ദേവി ക്ഷേത്രത്തിനോട് ചേർന്ന് ആനിപ്പള്ളി കുടുംബത്തിൻ്റെ വകയായി അന്നപൂർണ്ണ അപ്പർ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. അഞ്ചുമുതൽ ഏഴ്വരെയുള്ള ക്ലസിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഈ രണ്ട് സ്കൂളുകളും മണിമല ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.

സാമ്പത്തിക രംഗം തിരുത്തുക

മേലേക്കവലക്കാരുടെ പ്രധാന വരുമാന മാർഗ്ഗം കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന വേതനം ആയിരുന്നു. എന്നാൽ ഇന്ന് ഈ ഗ്രാമത്തിൽ നിന്നും സർക്കാർ ജോലി വാങ്ങുന്ന ഒരു യുവാവ് എങ്കിലും ഒരു വീട്ടിൽ ഉണ്ടാവും. ഉപജീവന മാർഗ്ഗത്തിന് കൃഷിയെ ആശ്രയിക്കുന്നവരും ഇന്ന് മേലേക്കവലക്കാരിൽ കുറവല്ല. കച്ചവടം ഉപജീവനമാക്കിയ വ്യാപാരികളും ഇവിടെ അധികമാണ്. ഗ്രാമപഞ്ചായത്തിലേക്ക് ഭീമമായ നികുതി നൽകുന്ന ടെലിഫോൺ ടവറും മേലേക്കവലയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=മേലേക്കവല&oldid=3922004" എന്ന താളിൽനിന്ന് ശേഖരിച്ചത്