മേരി ഡി. നിക്കോൾസ്

അമേരിക്കൻ അറ്റോർണിയും സർക്കാർ ഉദ്യോഗസ്ഥയും

ഒരു അമേരിക്കൻ അറ്റോർണിയും സർക്കാർ ഉദ്യോഗസ്ഥയുമാണ് മേരി ഡോലോറസ് നിക്കോൾസ് (ജനനം: 1945). 2007 മുതൽ കാലിഫോർണിയ എയർ റിസോഴ്‌സ് ബോർഡ് (CARB) ചെയർമാനാണ്. 1979 നും 1983 നും ഇടയിൽ അവർ ആ പദവി വഹിച്ചിരുന്നു. 1999 മുതൽ 2003 വരെ അന്നത്തെ ഗവർണർ ഗ്രേ ഡേവിസിന്റെ മന്ത്രിസഭയിൽ കാലിഫോർണിയ നാച്ചുറൽ റിസോഴ്‌സസ് ഏജൻസിയുടെ സെക്രട്ടറിയായിരുന്നു.[1]ആഗോളതാപനത്തെ ചെറുക്കാനുള്ള അവരുടെ ശ്രമങ്ങളെത്തുടർന്ന് അവരെ "ഹരിത രാജ്ഞി" എന്ന് വിളിക്കുന്നു.[2][3]"ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പാരിസ്ഥിതിക റെഗുലേറ്റർ" എന്നും വിശേഷിപ്പിക്കപ്പെടുന്നു. [4]

മേരി ഡി. നിക്കോൾസ്
Chair of the California Air Resources Board
പദവിയിൽ
ഓഫീസിൽ
2007
ഗവർണ്ണർഅർനോൾഡ് ഷ്വാർസെനെഗർ
ജെറി ബ്രൗൺ
ഗാവിൻ ന്യൂസോം
മുൻഗാമിറോബർട്ട് സായർ
ഓഫീസിൽ
1979–1983
ഗവർണ്ണർജെറി ബ്രൗൺ
മുൻഗാമിതോമസ് ക്വിൻ
പിൻഗാമിഗോർഡൻ ഡബ്ല്യു. ഡഫി
Secretary of the California Natural Resources Agency
ഓഫീസിൽ
1999–2003
ഗവർണ്ണർഗ്രേ ഡേവിസ്
മുൻഗാമിഡഗ്ലസ് വീലർ
പിൻഗാമിമൈക്ക് ക്രിസ്മാൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
മേരി ഡോലോറസ് നിക്കോൾസ്

ഏപ്രിൽ 1945 (വയസ്സ് 78–79)
മിനിയാപൊളിസ്, മിനസോട്ട, യു.എസ്.
രാഷ്ട്രീയ കക്ഷിDemocratic
മാതാപിതാക്കൾബെഞ്ചമിൻ നിക്കോൾസ്
വിദ്യാഭ്യാസംകോർനെൽ സർവകലാശാല (BA)
യേൽ യൂണിവേഴ്സിറ്റി (JD)

2020 നവംബറിൽ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനാർത്ഥിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 2020 ഡിസംബറിൽ മൈക്കൽ എസ്. റീഗൻ ഈ കർത്തവ്യത്തിൽ സേവനം അനുഷ്‌ഠിക്കുമെന്ന് പ്രഖ്യാപിച്ചു.[5][6]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1945 ഏപ്രിലിൽ മിനസോട്ടയിലെ മിനിയാപൊലിസിലാണ് നിക്കോൾസ് ജനിച്ചത്. [7] ന്യൂയോർക്കിലെ ഇറ്റാക്കയിലാണ് വളർന്നത്.[8]അവരുടെ പിതാവ് ബെഞ്ചമിൻ നിക്കോൾസ് കോർണൽ സർവകലാശാലയിലെ പ്രൊഫസറും ഇറ്റാക്കയിലെ സോഷ്യലിസ്റ്റ് മേയറുമായിരുന്നു; അവരുടെ അമ്മ എഥേൽ ബാരൺ നിക്കോൾസ് ഇറ്റാക്ക പബ്ലിക് സ്കൂളുകളുടെ വിദേശ ഭാഷാ വിഭാഗത്തെ നയിച്ചു. [9]1966 ൽ കോർണലിൽ നിന്നും മേരി നിക്കോൾസ് ബിരുദവും 1971 ൽ യേൽ ലോ സ്കൂളിൽ നിന്ന് ജൂറിസ് ഡോക്ടറും നേടി. അക്കാലത്ത് കുറച്ച് സ്ത്രീകൾ മാത്രമേ ലോ സ്കൂളിൽ ചേർന്നിരുന്നുള്ളൂ.[9]കാലിഫോർണിയയിലെ സ്റ്റേറ്റ് ബാർ പാസായ അവർ 1972 ജൂൺ 2 ന് # 52660 ലൈസൻസ് നേടി.[10]

പരിസ്ഥിതി റെഗുലേറ്റർ എന്ന നിലയിലുള്ള അവരുടെ കരിയർ ആരംഭിച്ചത് 1970 ലെ കോൺഗ്രസ് ക്ലീൻ എയർ ആക്റ്റ് പാസാക്കിയതിനു ശേഷമാണ്. പൊതു താൽപ്പര്യത്തിനായുള്ള സെന്റർ ഫോർ ലോയിൽ ജോലി ചെയ്യാൻ നിക്കോൾസ് തന്റെ ഭർത്താവ് ജോൺ ഡൗമിനൊപ്പം ലോസ് ഏഞ്ചൽസിലേക്ക് മാറി.[9]

1972 ൽ, കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ ഒരു ചെറിയ പൊതുതാൽപര്യ സ്ഥാപനത്തിൽ ഒരു പുതിയ അഭിഭാഷകയെന്ന നിലയിൽ, ഏറ്റവും ഉയർന്ന ഓസോൺ രേഖപ്പെടുത്തിയിട്ടുള്ള കാലിഫോർണിയയിലെ സിറ്റി ഓഫ് റിവർസൈഡ് വായു മലിനീകരണത്തെക്കുറിച്ച് ലോസ് ഏഞ്ചൽസിനെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് അവരെ സമീപിച്ചു. [11]പകരം ലോസ് ഏഞ്ചൽസിലെ വായു മലിനീകരണം നേരിടാൻ കർശനമായ പദ്ധതി ആവിഷ്കരിക്കാൻ ക്ലീൻ എയർ ആക്ടിന് കീഴിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി കാലിഫോർണിയയെ നിർബന്ധിക്കണമെന്ന് വാദിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ സർക്കാരിനെതിരെ അവർ ഈ കേസ് കൊണ്ടുവന്നു. [12]

  1. "Chair, California Air Resources Board Mary D. Nichols". California Air Resources Board. California Environmental Protection Agency. Archived from the original on 2017-10-03. Retrieved 28 March 2016.
  2. ""Queen of Green" Mary D. Nichols to Speak at Harvey Mudd Commencement". Harvey Mudd College. Retrieved 28 March 2016.
  3. Wholf, Tracy (11 Feb 2013). "Dan Rather Reports: Behind the Scenes with the Queen of Green". Vimeo. Retrieved 28 March 2016.
  4. Walsh, Dylan (January 2020). "The climate in California". yalealumnimagazine.com (in ഇംഗ്ലീഷ്). Retrieved 2020-08-19.{{cite web}}: CS1 maint: url-status (link)
  5. Staff, Politico (November 7, 2020). "Meet the contenders for Biden's Cabinet". POLITICO (in ഇംഗ്ലീഷ്). Retrieved 2020-11-08.
  6. Kahn, Debra (December 17, 2020). "California environmentalists quietly seethe at activists over Nichols losing EPA job". Politico. Retrieved December 18, 2020.
  7. "Air Resources Board Chair: Who Is Mary Nichols?". Retrieved 21 June 2016.
  8. Megerian, Chris (27 December 2014). "Mary Nichols has 'rock star' influence as top air quality regulator". Los Angeles Times. Retrieved 28 March 2016.
  9. 9.0 9.1 9.2 "Legacy of a clean-air czar: Clearer skies and controversy". CalMatters (in അമേരിക്കൻ ഇംഗ്ലീഷ്). 2020-12-23. Retrieved 2021-01-05.
  10. "Mary Dolores Nichols - #52660". Attorney Search. The State Bar of California. Retrieved 2 April 2016.
  11. “Early Implementation of the Clean Air Act of 1970 in California.” EPA Alumni Association. Video, Transcript (see p8). July 12, 2016.
  12. Lippert, John (2 August 2015). "California Has a Plan to End the Auto Industry as We Know It". Bloomberg News. Bloomberg L.P. Bloomberg Businessweek. Retrieved 28 March 2016.


"https://ml.wikipedia.org/w/index.php?title=മേരി_ഡി._നിക്കോൾസ്&oldid=3807399" എന്ന താളിൽനിന്ന് ശേഖരിച്ചത്