ഒരു അമേരിക്കൻ പ്രസാധകയും, പത്രപ്രവർത്തകയും, മുൻ ടി.വി. റിപ്പോർട്ടറും സാൻ കാർലോസ് അപ്പാച്ചെ ഗോത്രത്തിലെ അംഗവുമായ[1] മേരി കിം ടിട്ല (ജനനം: നവംബർ 24, 1960) 1987-ൽ അരിസോണയിൽ ട്യൂസണിലെ KVOA- യിൽ ആദ്യത്തെ അമേരിക്കൻ ഇന്ത്യൻ ടെലിവിഷൻ ജേർണലിസ്റ്റും, പിന്നീട് ഫീനിക്സിലെ കെപിഎൻഎക്സിൽ (KPNX) ജേർണലിസ്റ്റും 2008-ൽ അരിസോണയിലെ ആദ്യ കോൺഗ്രസണൽ ഡിസ്ട്രിക്റ്റിന്റെ സ്ഥാനാർത്ഥിയും ആയിരുന്നു. സാൻ കാർലോസ് അപ്പാച്ചെ ഗോത്രത്തിൽ പേരുവിവരം ചേർക്കപ്പെട്ട ഒരു അംഗമാണ് മേരി കിം ടിട്ല.[2]

മേരി കിം ടിട്ല
ജനനം (1960-11-24) നവംബർ 24, 1960  (63 വയസ്സ്)
San Carlos, Arizona
വിദ്യാഭ്യാസംUniversity of Oklahoma & Arizona State University
തൊഴിൽExecutive Director, United National Indian Tribal Youth, Inc. (UNITY, Inc.)
Notable credit(s)
KPNX TV reporter
ജീവിതപങ്കാളി(കൾ)John Mosley
കുട്ടികൾJordan, Micah and Bear

ഡെമോക്രാറ്റിക് പ്രൈമറി 1st ഡിസ്ട്രിക്ട് സീറ്റ് മത്സരം 2008 സെപ്തംബർ രണ്ടിനാണ് നടന്നത്. മുൻ അരിസോണ സംസ്ഥാന പ്രതിനിധിയും പ്രോസിക്യൂട്ടറുമായിരുന്ന ആൻ കിർക്ക്പാട്രിക്ക് 47% വോട്ടുനേടി ടിട്ലയെ പരാജയപ്പെടുത്തി. 33% വോട്ട് നേടിയ ടിട്ല രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അഹ്വാതുകീ അറ്റോർണി ഹോവാർഡ് ശങ്കർ (14%), ഡെന്നിസ് കുഷിനിച്ച് കോർഡിനേറ്റർ ജെഫ്രി ബ്രൌൺ (6%),എന്നിവർ തൊട്ടടുത്ത സ്ഥാനത്തെത്തിയവരിൽ പ്രമുഖരായിരുന്നു.[3][4] ഒക്ലഹോമ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ടിട്ല വാൾട്ടർ ക്രൊങ്ക്കിറ്റ് സ്കൂൾ ഓഫ് ജേർണലിസം ആൻറ് മാസ് കമ്മ്യൂണിക്കേഷൻ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദവും നേടി. 2006 നവംബറിൽ ക്രൊങ്ക്കിറ്റ് സ്കൂളിലെ അലുമ്നി ഹാൾ ഓഫ് ഫെയിമിൽ പ്രവേശിച്ചു. ഇപ്പോൾ ടിട്ല അരിസോണയിലെ മെസയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇന്ത്യൻ ട്രൈബൽ യൂത്ത് (UNITY) എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം വഹിക്കുന്നു.

ഇവയും കാണുക

തിരുത്തുക
  1. Stearns, Chris. "Titla continues ground-breaking campaign for Congress". Indian Country Today. Retrieved January 11, 2008.[പ്രവർത്തിക്കാത്ത കണ്ണി]
  2. Stearns, Chris. "Titla continues ground-breaking campaign for Congress". Indian Country Today. Retrieved January 11, 2008.[പ്രവർത്തിക്കാത്ത കണ്ണി]
  3. Brewer, Jan. "State of Arizona Official Canvass" (PDF). Arizona Secretary of State's Office. Archived from the original (PDF) on April 24, 2009. Retrieved September 17, 2008.
  4. Pincus, David (October 2, 2008). "Kirkpatrick and Hay vie for seat". The Lumberjack. Flagstaff, AZ. Archived from the original on 2009-08-10. Retrieved 2008-10-26.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മേരി_കിം_ടിട്ല&oldid=4100675" എന്ന താളിൽനിന്ന് ശേഖരിച്ചത്