മേഘ രാജഗോപാലൻ

ഒരു പത്രപ്രവർത്തക

ഒരു പത്രപ്രവർത്തകയാണ് മേഘ രാജഗോപാലൻ. മുസ്ലീം ഉയ്ഘറുകൾക്കായുള്ള ചൈനയുടെ കൂട്ട തടങ്കൽ ക്യാമ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾക്കായി 2021 ൽ അവർ പുലിറ്റ്‌സർ സമ്മാനം നേടി.[1][2] ആയിരക്കണക്കിന്​ മുസ്‌ലിംകളെ തടവിലാക്കാൻ ചൈന രഹസ്യമായി നിർമിച്ച ജയിലുകളുടെയും തടങ്കൽപ്പാളയങ്ങളുടെയും അവിടത്തെ സൗകര്യങ്ങളുടെയും വിവരങ്ങൾ തുറന്നുകാട്ടിയ അന്വേഷണ റിപ്പോർട്ടുകൾക്കാണ് പുലിറ്റ്‌സർ പുരസ്​കാരം ലഭിച്ചത്. മേഘയുടെ സിൻജിയാങ് പരമ്പര അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലാണ്​ പുലിറ്റ്സർ പുരസ്​കാരത്തിന്​ അർഹമായത്​. മേഘ സിൻജിയാങ്​ സന്ദർ​ശിക്കുന്ന 2017 കാലഘട്ടത്തിൽ തടങ്കൽ പാളയങ്ങൾ ഇല്ലെന്നായിരുന്നു ചൈനീസ്​ വാദം. എന്നാൽ മേഘയുടെ റിപ്പോർട്ട്​ പുറത്തുവന്നതോടെ മേഘയുടെ വിസ റദ്ദാക്കുകയും ചൈനയിൽനിന്ന് അവരെ പുറത്താക്കുകയും ചെയ്തു.[3]

മേഘ 2008 ൽ മേരിലാൻഡ് സർവകലാശാലയിലെ ഫിലിപ്പ് മെറിൽ കോളേജ് ഓഫ് ജേണലിസത്തിൽ നിന്ന് ബിരുദം നേടി. അവർ ബസ്‌ഫീഡിനായി എഴുതുന്നു.

അവലംബം തിരുത്തുക

  1. "Indian-origin journalist Megha Rajagopalan wins Pulitzer prize". Business Standard. 12 June 2021. Retrieved 12 June 2021.
  2. "Indian-origin journalist bags Pulitzer for exposé on China's vast detention camps for Muslims". The Economic Times. 12 June 2021. Retrieved 13 June 2021.
  3. https://www.madhyamam.com/world/muslim-detention-camps-in-china-exposed-pulitzer-prize-for-indian-origin-journalist-809645
"https://ml.wikipedia.org/w/index.php?title=മേഘ_രാജഗോപാലൻ&oldid=3587234" എന്ന താളിൽനിന്ന് ശേഖരിച്ചത്