ഇന്ത്യൻ സംസ്ഥാനമായ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമാണ്‌ ചിറാപുഞ്ചി അഥവാ സൊഹ്‌റ. കാ ഹിമ സൊഹ്‌റയുടെ (ഖാസി ഗോത്രരാജ്യം) പരമ്പരാഗത തലസ്ഥാനമായിരുന്നു ഇത്. ലോകത്തിൽ‌ ഏറ്റവും കൂടുതൽ‌ മഴ ലഭിക്കുന്ന രണ്ടാമത്തെ സ്ഥലമാണ് ചിറാപുഞ്ചി.

ഭൂമിയിലെ ഏറ്റവും ഈർപ്പമുള്ള സ്ഥലമായി സൊഹ്‌റയെ പലപ്പോഴും കണക്കാക്കാറുണ്ടായിരുന്നുവെങ്കിലും, നിലവിൽ സമീപത്തുള്ള മൗസിൻറാം ആ ബഹുമതി വഹിക്കുന്നു. എന്നിരുന്നാലും, ഒരു കലണ്ടർ മാസത്തിലും ഒരു വർഷത്തിലും ഏറ്റവും കൂടുതൽ മഴ ലഭിച്ചതിന്റെ എക്കാലത്തെയും റെക്കോർഡ് ഇപ്പോഴും സൊഹ്‌റയ്ക്കുണ്ട്. 1861 ജൂലൈയിൽ 9,300 മില്ലിമീറ്റർ (370 ഇഞ്ച്; 30.5 അടി) മഴയും 1860 ഓഗസ്റ്റ് 1 നും 1861 ജൂലൈ 31 നും ഇടയിൽ 26,461 മില്ലിമീറ്ററും (1,041.8 ഇഞ്ച്; 86.814 അടി) മഴയും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം

തിരുത്തുക

സൊഹ്‌റയിലെ തദ്ദേശീയരായ ഖാസി ജനതയുടെ ചരിത്രം പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്ക് കണ്ടെത്താൻ കഴിയും. പതിനാറാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിൽ, ഖാസി കുന്നുകളിലെ ഖൈരിയത്തിലെ ഗോത്രക്കാരായ 'സീയംസ് (രാജാസ് അല്ലെങ്കിൽ പ്രധാനികൾ)' ആണ് ഈ ജനങ്ങളെ ഭരിച്ചത്. 1833-ൽ അവസാനത്തെ പ്രധാനിയായ തിറോത് സിംഗ് സീയം കീഴടങ്ങിയതോടെ ഖാസി കുന്നുകൾ ബ്രിട്ടീഷ് അധികാരത്തിന് കീഴിലായി. ഖാസി സമൂഹത്തിന്റെ മുഴുവൻ ഉപരിഘടനയും നിലകൊള്ളുന്ന പ്രധാന ഘടകം മാതൃവംശ വ്യവസ്ഥയാണ്.[1]

ഈ പട്ടണത്തിന്റെ യഥാർത്ഥ പേര് സൊഹ്‌റ (സോ-റ) എന്നായിരുന്നു. ബ്രിട്ടീഷുകാർ ഇത് "ചെറ" എന്ന് ഉച്ചരിച്ചു. ഈ പേര് ഒടുവിൽ 'ഓറഞ്ചുകളുടെ നാട്' എന്നർത്ഥം വരുന്ന ചിറാപുഞ്ചി ഒരു താൽക്കാലിക നാമമായി പരിണമിച്ചു., ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇത് ആദ്യം ഈ പേര് ഉപയോഗിച്ചത്. ഇത് വീണ്ടും അതിന്റെ യഥാർത്ഥ രൂപമായ സൊഹ്‌റയിലേക്ക് പുനർനാമകരണം ചെയ്യപ്പെട്ടു.[2]

ധാരാളം മഴ ലഭിച്ചിട്ടും സൊഹ്‌റ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ്. കുടിവെള്ളത്തിനായി ഇവിടെ താമസിക്കുന്നവർക്ക് പലപ്പോഴും ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്നു.[3] കാടുകളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ ഫലമായി മേൽമണ്ണ് അമിതമായി മഴയിൽ ഒലിച്ചു പോകുന്നതിനാൽ ജലസേചനം തടസ്സപ്പെടുന്നു. മഴവെള്ള സംഭരണ ​​സാങ്കേതിക വിദ്യകളുടെ സമീപകാല വികസനം പട്ടണത്തിനും സമീപ ഗ്രാമങ്ങൾക്കും വളരെയധികം സഹായകമായിട്ടുണ്ട്.

പട്ടണത്തിലെ സെമിത്തേരിയിൽ ഡേവിഡ് സ്കോട്ടിന്റെ (തെക്കുകിഴക്കൻ ഇന്ത്യയിലെ ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റർ, 1802–31) ഒരു സ്മാരകം സ്ഥിതിചെയ്യുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ശരാശരി 1,430 മീറ്റർ (4,690 അടി) ഉയരമുള്ള ചിറാപുഞ്ചി ഖാസി കുന്നുകളുടെ തെക്ക് ഭാഗത്തുള്ള ഒരു പീഠഭൂമിയിൽ, ബംഗ്ലാദേശിന്റെ സമതലങ്ങൾക്ക് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. ചുറ്റുമുള്ള താഴ്‌വരകളിൽ നിന്ന് 660 മീറ്റർ ഉയരത്തിലാണ് ഈ പീഠഭൂമി. വനനശീകരണവും കനത്ത മഴ മൂലമുണ്ടാകുന്ന മണ്ണൊലിപ്പും കാരണം പീഠഭൂമിയിലെ മണ്ണ് മോശമാണ്. ശൈത്യകാല വരൾച്ച കാരണം, വളരെ ഈർപ്പമുള്ള സ്ഥലമെന്ന ഖ്യാതി നഗരത്തിനുണ്ടെങ്കിലും, ഈ സ്ഥലത്തെ സസ്യജാലങ്ങൾ സീറോഫൈറ്റിക് ഇനത്തിലുള്ളതാണ്. 1960-ൽ വെറും 7,000 ആയിരുന്ന സൊഹ്‌റ പ്രദേശത്തെ ജനസംഖ്യ 2000-ൽ 10,000-ത്തിലധികമായി വർദ്ധിച്ചതോടെ ജനസംഖ്യയിലെ ദ്രുതഗതിയിലുള്ള വർദ്ധനവ് പ്രാദേശിക ആവാസവ്യവസ്ഥയിൽ അധിക സമ്മർദ്ദം സൃഷ്ടിക്കുന്നു.[4]

എന്നിരുന്നാലും, സൊഹ്‌റയ്ക്ക് ചുറ്റുമുള്ള താഴ്‌വരകൾ സമൃദ്ധവും വൈവിധ്യപൂർണ്ണവുമായ സസ്യജാലങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു, മേഘാലയ ഉപോഷ്ണമേഖലാ വനങ്ങൾ ഉൾപ്പെടെ നിരവധി തദ്ദേശീയ സസ്യങ്ങൾ ഈ താഴ്വരകളിൽ ഉൾപ്പെടുന്നു. സൊഹ്‌റയ്ക്കടുത്തുള്ള ഗ്രാമങ്ങളിൽ ഉംഷിയാങ് റൂട്ട് ബ്രിഡ്ജ്, മാവ്‌സോ റൂട്ട് ബ്രിഡ്ജ്, റിതിമ്മൻ റൂട്ട് ബ്രിഡ്ജ്, നോൻഗ്രിയാറ്റ് ഗ്രാമത്തിലെ ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് തുടങ്ങിയ മരങ്ങളുടെ സജീവമായ വേരുകൾകൊണ്ടുള്ള രസകരമായ ചില പാലങ്ങളുണ്ട്.

കാലാവസ്ഥ

തിരുത്തുക
ചിറാപുഞ്ചി (1971–1990) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 22.8
(73)
23.6
(74.5)
27.4
(81.3)
26.3
(79.3)
27.2
(81)
29.1
(84.4)
28.4
(83.1)
29.8
(85.6)
28.4
(83.1)
26.9
(80.4)
26.6
(79.9)
23.4
(74.1)
29.8
(85.6)
ശരാശരി കൂടിയ °C (°F) 15.7
(60.3)
17.3
(63.1)
20.5
(68.9)
21.7
(71.1)
22.4
(72.3)
22.7
(72.9)
22.0
(71.6)
22.9
(73.2)
22.7
(72.9)
22.7
(72.9)
20.4
(68.7)
17.0
(62.6)
20.7
(69.3)
ശരാശരി താഴ്ന്ന °C (°F) 7.2
(45)
8.9
(48)
12.5
(54.5)
14.5
(58.1)
16.1
(61)
17.9
(64.2)
18.1
(64.6)
18.2
(64.8)
17.5
(63.5)
15.8
(60.4)
12.3
(54.1)
8.3
(46.9)
13.9
(57)
താഴ്ന്ന റെക്കോർഡ് °C (°F) 0.6
(33.1)
3.0
(37.4)
4.7
(40.5)
7.7
(45.9)
8.3
(46.9)
11.7
(53.1)
14.9
(58.8)
14.7
(58.5)
13.2
(55.8)
10.5
(50.9)
6.3
(43.3)
2.5
(36.5)
0.6
(33.1)
വർഷപാതം mm (inches) 11
(0.43)
46
(1.81)
240
(9.45)
938
(36.93)
1,214
(47.8)
2,294
(90.31)
3,272
(128.82)
1,760
(69.29)
1,352
(53.23)
549
(21.61)
72
(2.83)
29
(1.14)
11,777
(463.65)
ശരാ. മഴ ദിവസങ്ങൾ (≥ 0.1 mm) 1.5 3.4 8.6 19.4 22.1 25.0 29.0 26.0 21.4 9.8 2.8 1.4 170.4
% ആർദ്രത 70 69 70 82 86 92 95 92 90 81 73 72 81
Source #1: HKO [5]
ഉറവിടം#2: NOAA [6]
 
Nohkalikai falls,Cherrapunji,Meghalaya
 
Mausami Caves ,meghalaya, cherrapunji

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "The Khasis: A Matrilineal Society in India's Northeast". thediplomat.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-05-07.
  2. "Cherrapunjee gets new name - Sohra". Hindustan Times (in ഇംഗ്ലീഷ്). 2007-08-04. Retrieved 2023-05-07.
  3. Bhaumik, Subir (2003-04-28). "World's wettest area dries up" (stm). South Asia News. Calcutta. Retrieved 2008-02-21.
  4. "Cherrapunji (Sohra)". Wondermondo. 2010-08-28. Retrieved 2010-08-29.
  5. "Climatological Information for Madras, India". Hong Kong Observatory. Archived from the original on 2011-08-04. Retrieved 2011-05-04.
  6. "NOAA". NOAA.


"https://ml.wikipedia.org/w/index.php?title=ചിറാപുഞ്ചി&oldid=4531635" എന്ന താളിൽനിന്ന് ശേഖരിച്ചത്