മെൽറ്റ്ഡൌൺ (സുരക്ഷാ പാളിച്ച)
ഇന്റൽ എക്സ്86 മൈക്രോപ്രോസസ്സറുകൾ, ഐബിഎം പവർ പ്രോസസ്സറുകൾ, ആം അടിസ്ഥാനമായ മൈക്രോപ്രോസസ്സറുകൾ എന്നിവയെ ബാധിക്കുന്ന ഒരു ഹാർഡ്‍വെയർ പാളിച്ചയാണ് മെൽറ്റ്ഡൌൺ[1][2][3]. ഒരു തെമ്മാടി പ്രോസസ്സിന് അതിന് അധികാരമില്ലെങ്കിൽ പോലും എല്ലാ മെമ്മറിയും വായിക്കാൻ അവസരമൊരുക്കുന്ന പാളിച്ചയാണിത്.
മെൽറ്റ്ഡൌൺ വളരെ വലിയ വിഭാഗം സിസ്റ്റങ്ങളെ ബാധിക്കും. ഇത് കണ്ടെത്തിയസമയത്ത് ഐഒഎസ്[4], ലിനക്സ്[5][6], മാക് ഒഎസ്[4], വിന്റോസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകളെയും ബാധിക്കും എന്നു റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗം സെർവ്വറുകളെയും ക്ലൌഡ് സർവ്വീസുകളെയും ഇത് ബാധിക്കും[7]. ഭൂരിഭാഗം സ്മാർട്ട് ഡിവൈസുകളെയും എംബഡഡ് ഡിവൈസുകളെയും (നെറ്റ്വർക്കിംഗ് ഉപകരണങ്ങൾ) ആം അടിസ്ഥാനമായി പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളെയും (മൊബൈലുകൾ, സ്മാർട്ട് ടിവികൾ തുടങ്ങിയവ) ഇത് ബാധിക്കും. സോഫ്റ്റ്‍വെയർ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മെൽറ്റ്ഡൌൺ പാച്ച് കമ്പ്യൂട്ടറുകളുടെ പ്രവർത്തനം ചില പ്രത്യേക സാഹചര്യങ്ങളിൽ 5 മുതൽ 30 ശതമാനം വരെ കുറയ്ക്കം[8]. എന്നാൽ പാച്ചുകൾ ഇറക്കിയ കമ്പനികൾ പറയുന്നത് ഇവക്ക് വളരെ മിനിമം പ്രവർത്തന വ്യതിയാനത്തിനേ സാദ്ധ്യതയുള്ളൂ എന്നാണ്. [9]
മെൽറ്റ്ഡൌണിന്റെ കോമൺ വൾണറബിലിറ്റീസ് ആന്റ് എക്സ്പോഷേർസ് ഐഡി സിവിഇ-2017-5754ആണ്. ഇത് റോഗ് ഡാറ്റ കാഷേ ലോഡ് എന്നറിയപ്പെടുന്നു. 2018 ജനുവരിയിൽ ഇത് മറ്റൊരു സുരക്ഷാപിഴവായ സ്പെക്ട്രെയോടൊപ്പം അവതരിപ്പിക്കപ്പെട്ടു. സ്പെക്ട്രെ മെൽറ്റ്ഡൌണിന്റെ പോലെതന്നെ സ്വഭാവസവിശേഷതകളുള്ള മറ്റൊരു സുരക്ഷാപിഴവാണ്. മെൽറ്റ്ഡൌണും സ്പെക്ട്രെയും "മഹാദുരന്തം" എന്നാണ് സുരക്ഷാസാങ്കേതിക വിദഗ്ദ്ധർ വിശേഷിപ്പിച്ചത്[10][11][12]. ഇവരണ്ടും വളരെ ഗുരുതരമായിരുന്നു അതുകൊണ്ട് ആദ്യം ഗവേഷകർ ഇവ ഇല്ലായിരിക്കുമെന്നാണ് വിചാരിച്ചത്.[13]
References
തിരുത്തുക- ↑ "About speculative execution vulnerabilities in ARM-based and Intel CPUs".
- ↑ Arm Ltd. "Arm Processor Security Update". ARM Developer.
- ↑ Bright, Peter (January 5, 2018). "Meltdown and Spectre: Here's what Intel, Apple, Microsoft, others are doing about it". Ars Technica. Retrieved January 6, 2018.
- ↑ 4.0 4.1 "Apple Confirms 'Meltdown' and 'Spectre' Vulnerabilities Impact All Macs and iOS Devices, Some Fixes Already Released".
- ↑ Vaughan-Nichols, Steven J. (January 11, 2018). "Major Linux distros have Meltdown patches, but that's only part of the fix". ZDNet (in ഇംഗ്ലീഷ്). Retrieved January 16, 2018.
{{cite news}}
: Cite has empty unknown parameter:|dead-url=
(help) - ↑ "CVE-2017-5754". security-tracker.debian.org. Retrieved January 16, 2018.
- ↑ "CERT: "Meltdown and Spectre" CPU Security Flaw Can Only Be Fixed by Hardware Replacement – WinBuzzer". January 4, 2018.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;register
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Industry Testing Shows Recently Released Security Updates Not Impacting Performance in Real-World Deployments". Intel newsroom. January 4, 2018. Retrieved January 5, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Schneier, Bruce. "Spectre and Meltdown Attacks Against Microprocessors - Schneier on Security". www.schneier.com. Retrieved January 9, 2018.
- ↑ "This Week in Security: Internet Meltdown Over Spectre of CPU Bug". Cylance.com. 2018-01-05. Retrieved 2018-01-30.
- ↑ "Meltdown, Spectre: here's what you should know". Rudebaguette.com. 2018-01-08. Retrieved 2018-01-30.
- ↑ King, Ian; Kahn, Jeremy; Webb, Alex; Turner, Giles (January 8, 2018). "'It Can't Be True.' Inside the Semiconductor Industry's Meltdown". Bloomberg Technology. Bloomberg L.P. Archived from the original on January 10, 2018. Retrieved January 10, 2018.