ഐഒഎസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഐഒഎസ് (വിവക്ഷകൾ) എന്ന താൾ കാണുക. ഐഒഎസ് (വിവക്ഷകൾ)

ക്ലൗഡ് കമ്പ്യൂട്ടിംഗ് സങ്കല്പങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചിട്ടുള്ള ഒരു വെബ് അധിഷ്ഠിതമായ സ്വതന്ത്ര പണിയിടമാണ് ഐഒഎസ്.ഇത് വിവിധ ഉപയോക്താക്കൾ തമ്മിലുള്ള സഹവർത്തിത്തവുംവിവരസംവേദനവും അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്നു. പിഎച്പി, എക്സഎംഎൽ, ജാവാസ്ക്രിപ്റ്റ് എന്നീ ഭാഷകൾ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ഐഒഎസ് ടൂൾക്കിറ്റ് അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന വെബ് ആപ്ലിക്കേഷനുകൾ ഇതിൽ പ്രവർത്തിക്കുന്നു. ഏതാണ്ട് 67 ഓളം ആപ്ലിക്കേഷനുകൾ ഇതിൽ ലഭ്യമാണ്. ഇതിന് മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് തുറക്കാവുന്ന ഒരു വിഭാഗവും ഉണ്ട്.

eyeOS
eyeOS logo
eyeOS 2.4 Screenshot
ആദ്യപതിപ്പ്ഓഗസ്റ്റ് 1, 2005 (2005-08-01)
Stable release
2.5 / മേയ് 14, 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-05-14)
ഭാഷPHP, XML, JavaScript
പ്ലാറ്റ്‌ഫോംCross-platform
ലഭ്യമായ ഭാഷകൾMultilingual
തരംWeb application
അനുമതിപത്രംAGPL
വെബ്‌സൈറ്റ്Official eyeOS Website

ചരിത്രം

തിരുത്തുക

2005 ആഗസ്റ്റ് 1 ന് ബാർസെലോണയിലെ ഒലീസ ഡി മോൺസ്രാറ്റിൽ വെച്ച് ആണ് ആദ്യത്തെ ഐഒഎസ് പുറത്തിറക്കിയത്. ഇത് ഉപയോഗിച്ചുനോക്കാനും പരിഭാഷപ്പെടുത്താനും വികസിപ്പിക്കാനും ലോകമാകമാനമുള്ള പ്രോഗ്രാമർമാർ മുന്നോട്ടുവരികയും വളരെവേഗത്തിൽ വെബ് അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന ആശയത്തലേക്ക് ഇത് വളരെ വലിയ സംഭാവനകൾ നൽകുകയും ചെയ്തു.

രണ്ടുവർഷത്തെ വികസിപ്പിക്കലിനും പ്രോഗ്രാമിംഗിനും ശേഷം 2007 ജൂൺ 4 ന് ഐഒഎസ് 1.0 പുറത്തിറങ്ങി. പുതിയ ആപ്ലിക്കേഷനുകൾ വേഗത്തിൽ നിർമ്മിക്കാനാവശ്യമായ ഐഒഎസ് ടൂൾകിറ്റ് ഇതിനോടൊപ്പം ഉൾപ്പെടുത്തിയിരുന്നു. വെബ് അധിഷ്ഠിതമായ ഇൻസ്റ്റാളേഷനും ഇതിനോടൊപ്പം ഉൾപ്പെടുത്തിയിരുന്നു.

ഐഒഎസ് 1.1 മുതൽ ജിപിഎൽ 3 അനുമതിപത്രപ്രകാരമാണ് പുറത്തിറക്കുന്നത്.

ഇതും കാണുക

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐഒഎസ്&oldid=3923672" എന്ന താളിൽനിന്ന് ശേഖരിച്ചത്