മെഹ്‌റാൻഗിസ് ദൗലത്ഷാഹി ( പേർഷ്യൻ: مهرانگیز دولتشاهی; ഡിസംബർ 1919 - 11 ഒക്ടോബർ 2008) ഒരു ഇറാനിയൻ സാമൂഹിക പ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും അതുപോലെതന്നെ പഹ്‌ലവി കാലഘട്ടത്തിൽ ഡെൻമാർക്കിലെ ഇറാൻ്റെ അംബാസഡർ ഉൾപ്പെടെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരു വനിതയുമായിരുന്നു. മൂന്ന് തവണ മജ്‌ലിസിൽ അംഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

മെഹ്‌റാൻഗിസ് ദൗലത്ഷാഹി
Iranian Ambassador to the Denmark
ഓഫീസിൽ
1 മാർച്ച് 1975 – 1 മാർച്ച് 1979
മുൻഗാമിപർവിസ് സെപാബൗദി
പിൻഗാമിഅബ്ബാസ് അമീർ-എൻ്റെസാം
ഇറാൻ പാർലമെൻ്റ് അംഗം
ഓഫീസിൽ
15 ജനുവരി 1963 – 14 ജനുവരി 1975
മണ്ഡലംകെർമാൻഷാ
വ്യക്തിഗത വിവരങ്ങൾ
ജനനം13 ഡിസംബർ 1919
ഇസ്ഫഹാൻ, സബ്‌ലൈം സ്റ്റേറ്റ് ഓഫ് പേർഷ്യ
മരണം1 ഒക്ടോബർ 2008(2008-10-01) (പ്രായം 88)
പാരീസ്, ഫ്രാൻസ്
ദേശീയതഇറാനിയൻ
രാഷ്ട്രീയ കക്ഷി
മാതാപിതാക്കൾs
  • അക്തർ ഓൾ-മുൽക്ക് (mother)
  • മുഹമ്മദ് അലി മിർസ (father)
അൽമ മേറ്റർ

ആദ്യകാലജീവിതം

തിരുത്തുക

മെഹ്‌റാൻഗിസ് ദൗലത്ഷാഹിയുടെ കുടുംബം ഇറാനിലെ കെർമാൻഷായിലെ[1] പ്രധാന ഭൂവുടമകളും പുരോഗമന ചിന്താഗതിക്കാരായ പ്രഭുക്കന്മാരുമായിരുന്നു.[2] മജ്‌ലിസ് അംഗവും ഭൂവുടമയുമായിരുന്ന മുഹമ്മദ് അലി മിർസ (മെഷ്കൗട്ട് അൽ ദൗലെ എന്നും അറിയപ്പെടുന്നു) ആയിരുന്നു അവരുടെ പിതാവ്.[3][4] അദ്ദേഹം ഇറാനിലെ ഖ്വജർ രാജവംശത്തിലെ ഒരു അംഗവുംകൂടിയായിരുന്നു.[5] ഹിദായത്ത് ഖുലി ഖാൻ്റെ മകൾ അക്തർ ഓൾ-മുൽക്ക് ആയിരുന്നു അവരുടെ മാതാവ്. റെസ ഷായുടെ നാലാമത്തെ ഭാര്യ എസ്മത്ത് ദൗലത്ഷാഹിയുടെ കസിനായിരുന്നു മെഹ്‌റംഗിസ്.[6]

ദൗലത്ഷാഹിയുടെ ജനനത്തീയതിയും ജന്മസ്ഥലവും സംബന്ധിച്ച് അവർ തന്നെ പ്രസ്താവിച്ച ചില വൈരുദ്ധ്യപരമായ റിപ്പോർട്ടുകൾ നിലവിലുണ്ട്.[7] 1917, 1919 എന്നീ രണ്ട് വ്യത്യസ്ത ജന്മവർഷങ്ങളാണ് അവർ നൽകിയിട്ടുള്ളതെന്ന് അബ്ബാസ് മിലാനി പറയുന്നു.[8] ടെഹ്‌റാൻ, ഇസ്ഫഹാൻ എന്നീ നഗരങ്ങൾ ജന്മസ്ഥലമായി നൽകിയിട്ടുള്ള അവരുടെ ജന്മനഗരം സംബന്ധിച്ച് അബ്ബാസ് മിലാനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[9] ഒരു സഹ-വിദ്യാഭ്യാസ കിൻ്റർഗാർട്ടൻ സമ്പ്രദായത്തിൽ പങ്കെടുത്ത ആദ്യ ഇറാനിയൻ പെൺകുട്ടികളിൽ ഒരാളായി മെഹ്‌റംഗിസ് അറിയപ്പെടുന്നു.[10] തുടർന്ന് ടെഹ്‌റാനിലെ സൊരാസ്ട്രിയൻ വിദ്യാലയത്തിൽ നിന്ന് ബിരുദം സമ്പാദിച്ചു.[11] ബെർലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് തുടർ ബിരുദം നേടി.[12] ഹൈഡൽബർഗ് സർവകലാശാലയിൽ നിന്ന് സോഷ്യൽ, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ പിഎച്ച്ഡി കരസ്ഥമാക്കി.[13]

ദൗലത്ഷാഹി സോഷ്യൽ സർവീസ് ഓർഗനൈസേഷനിലും തടവുകാരെ പിന്തുണയ്ക്കുന്ന സംഘടനയോടൊപ്പവും പ്രവർത്തിച്ചു.[14] 1954 ൽ പിന്നീട് അന്താരാഷ്ട്ര വനിതാ സിൻഡിക്കേറ്റിൻ്റെ ഭാഗമായിത്തീർന്ന ജമാഅത്ത്-ഇ റാഹ്-ഇ നാവ് (പേർഷ്യൻ: ദി ന്യൂ പാത്ത് സൊസൈറ്റി) അവർ സ്ഥാപിച്ചു.[15][16] ഈ സൊസൈറ്റി സ്ത്രീകൾക്ക് പരിശീലനം നൽകുകയും അവർക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിനായി വാദിക്കുകയും ചെയ്തു.[17] ഇതിനിടെ ദക്ഷിണ ടെഹ്‌റാനിൽ മുതിർന്നവർക്കുള്ള സാക്ഷരതാ പരിപാടികളും അവർ ആരംഭിച്ചു.[18] 1951-ൽ അവരും മറ്റൊരു ആക്ടിവിസ്റ്റായിരുന്ന സഫീഹ് ഫിറൂസും ഇറാനിലെ വനിതകളുടെ തിരഞ്ഞെടുപ്പ് അവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഹമ്മദ് റെസാ ഷായെ കണ്ടു.[19] വിമൻസ് ഓർഗനൈസേഷൻ ഓഫ് ഇറാൻ്റെ (WOI) അന്താരാഷ്ട്ര കാര്യങ്ങളുടെ ഉപദേശക സമിതി ഡയറക്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.[20] 1973-ൽ, ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് വിമൻ പ്രസിഡൻ്റായി നിയമിതയാകുകയും, 1976-ൽ അവരുടെ കാലാവധി അവസാനിക്കുകയു ചെയ്തു.[21]

ആറ് വനിതാ ഡെപ്യൂട്ടിമാരിൽ ഒരാളെന്ന നിലയിൽ 1963-ൽ ദൗലത്ഷാഹി മജ്‌ലിസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[22] 1975 വരെ അവർ അവിടെ സേവനമനുഷ്ഠിച്ചു.[23] മൂന്ന് തവണ മജ്‌ലിസിൽ കെർമാൻഷായെ അവർ പ്രതിനിധീകരിച്ചു.[24][25] 1967-ലെ കുടുംബ സംരക്ഷണ നിയമം പാസാക്കുന്നതിനും 1974-ൽ അതിൻ്റെ വിപുലീകരണത്തിനും അവർ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.[26] ആദ്യ വനിതാകാര്യ മന്ത്രിയായും അവർ പ്രവർത്തിച്ചു.[27] 1975-ൽ ഇംപീരിയൽ ഇറാൻ്റെ ഡെന്മാർക്കിലെ ആദ്യ വനിതാ അംബാസഡറായി അവർ നിയമിതയായി.[28][29]

പിൽക്കാല ജീവിതവും മരണവും

തിരുത്തുക

1979 ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവം നടക്കുമ്പോൾ ഡൗലത്ഷാഹി ഡെന്മാർക്കിൽ ഇറാൻ്റെ അംബാസഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഈ സംഭവത്തിനുശേഷം താമസിയാതെ അവൾ രാജ്യം വിട്ട് പാരീസിൽ സ്ഥിരതാമസമാക്കി.[30] അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയയിലെ ഫെയർഫാക്‌സ് കൗണ്ടിയിലെ ഗ്രേറ്റ് ഫാൾസിൽ അവർക്കുണ്ടായിരുന്ന ഒരു ഭവനം 2016-ൽ വിൽപ്പന നടത്തി.[31] സൊസൈറ്റി, ഗവൺമെൻ്റ്, ഇറാൻസ് വിമൻസ് മൂവ്‌മെൻ്റ് എന്ന തലക്കെട്ടിൽ 2002-ൽ അവർ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.[32] 2008 ഒക്‌ടോബറിൽ പാരീസ് നഗരത്തിൽ വച്ച് അവർ ദിവംഗതയായി.[33]

  1. "Centers of Power in Iran" (PDF). CIA. May 1972. Retrieved 5 August 2013.
  2. Camron Michael Amin (1999). "Propaganda and remembrance: gender, education, and "the women's awakening" of 1936". Iranian Studies. 32 (3): 371. doi:10.1080/00210869908701961. PMID 21879513.
  3. "Sex equality still elusive: feminist". The Age. 6 November 1973. Retrieved 30 July 2013.
  4. "Dolatshahi, Mehrangiz". Harvard University. Archived from the original on 22 February 2018. Retrieved 30 July 2013.
  5. Abbas Milani (2008). Eminent Persians: The Men and Women Who Made Modern Iran, 1941-1979. Syracuse, NY: Syracuse University Press. p. 526. ISBN 978-0-8156-0907-0.
  6. Camron Michael Amin (2002). The Making of the Modern Iranian Woman: Gender, State Policy, and Popular Culture, 1865-1946. Gainesville, FL: University Press of Florida. p. 115. ISBN 978-0-8130-3126-2.
  7. Abbas Milani (2008). Eminent Persians: The Men and Women Who Made Modern Iran, 1941-1979. Syracuse, NY: Syracuse University Press. p. 526. ISBN 978-0-8156-0907-0.
  8. Abbas Milani (2008). Eminent Persians: The Men and Women Who Made Modern Iran, 1941-1979. Syracuse, NY: Syracuse University Press. p. 526. ISBN 978-0-8156-0907-0.
  9. Abbas Milani (2008). Eminent Persians: The Men and Women Who Made Modern Iran, 1941-1979. Syracuse, NY: Syracuse University Press. p. 526. ISBN 978-0-8156-0907-0.
  10. Camron Michael Amin (1999). "Propaganda and remembrance: gender, education, and "the women's awakening" of 1936". Iranian Studies. 32 (3): 371. doi:10.1080/00210869908701961. PMID 21879513.
  11. Camron Michael Amin (1999). "Propaganda and remembrance: gender, education, and "the women's awakening" of 1936". Iranian Studies. 32 (3): 371. doi:10.1080/00210869908701961. PMID 21879513.
  12. "Sex equality still elusive: feminist". The Age. 6 November 1973. Retrieved 30 July 2013.
  13. "Sex equality still elusive: feminist". The Age. 6 November 1973. Retrieved 30 July 2013.
  14. Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.
  15. Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.
  16. Mana Kia (2005). "Negotiating Women's Rights: Activism, Class, and Modernization in Pahlavi Iran". Comparative Studies of South Asia, Africa and the Middle East. 25 (1): 233. doi:10.1215/1089201X-25-1-227.
  17. "Sex equality still elusive: feminist". The Age. 6 November 1973. Retrieved 30 July 2013.
  18. Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.
  19. Ali Akbar Mahdi (October 2004). "The Iranian Women's Movement: A Century Long Struggle". The Muslim World. 94 (4): 427–448. doi:10.1111/j.1478-1913.2004.00067.x.
  20. "Oral History interview of Mehrangiz Dowlatshahi". Foundation for Iranian Studies. Bethesda, MD. Archived from the original on 24 March 2010. Retrieved 30 July 2013.
  21. "About us". International Council of Women. Archived from the original on 9 സെപ്റ്റംബർ 2013. Retrieved 30 ജൂലൈ 2013.
  22. Hamideh Sedghi (2007). Women and Politics in Iran: Veiling, Unveiling, and Reveiling. Cambridge: Cambridge University Press. p. 159. doi:10.1017/CBO9780511510380. ISBN 9780511510380.
  23. "Oral History interview of Mehrangiz Dowlatshahi". Foundation for Iranian Studies. Bethesda, MD. Archived from the original on 24 March 2010. Retrieved 30 July 2013.
  24. "Mehrangiz Dolatshahi, who struggled for the ratification of the "Family Support Law" in 1967". The Feminist School. 23 October 2008. Archived from the original on 6 May 2021. Retrieved 30 July 2013.
  25. "Working in politics and the police". The Times. No. 57349. 6 September 1968. p. 15. Retrieved 20 December 2023.
  26. "Mehrangiz Dolatshahi, who struggled for the ratification of the "Family Support Law" in 1967". The Feminist School. 23 October 2008. Archived from the original on 6 May 2021. Retrieved 30 July 2013.
  27. Darius Kadivar (6 September 2010). "Mehrangiz Dolatshahi First Woman Ambassador of Imperial Iran (1960)". Iranian. Retrieved 30 July 2013.
  28. Darius Kadivar (6 September 2010). "Mehrangiz Dolatshahi First Woman Ambassador of Imperial Iran (1960)". Iranian. Retrieved 30 July 2013.
  29. Official Report of Debates. Vol. II. Strasbourg: Council of Europe. 1980. p. 681. GGKEY:49S8UY2XXFL.
  30. Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.
  31. "Fairfax County home sales". The Washington Post. 17 August 2016. Retrieved 20 December 2023.
  32. Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.
  33. Nazy Kaviani (28 October 2008). "Mehrangiz Dolatshahi". Iranian. Archived from the original on 5 December 2013. Retrieved 30 July 2013.