മെഹ്മൂദ് ധോല്പൂരി
പ്രശസ്തനായ ഹാർമോണിയം വിദ്വാൻ ആണ് മെഹ്മൂദ് ധോൽപൂരി(23 മാർച്ച് 1954 - 25 മെയ് 2011).[1]
Mehmood Dhaulpuri | |
---|---|
ജനനം | 23 March 1954 India |
മരണം | 25 May 2011 (aged 57) |
തൊഴിൽ | Musician Instrumentalist |
അറിയപ്പെടുന്നത് | Harmonium |
കുട്ടികൾ | Three daughters and two sons |
പുരസ്കാരങ്ങൾ | Padma Shri |
ജീവിതരേഖ
തിരുത്തുക1953 മാർച്ച് 23നു രാജസ്ഥാനിലെ ധോൽപുരിയിലാണ് ഇദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ബുദ്ധ ഖാൻ അറിയപ്പെടുന്ന സാരംഗി വായനക്കാരനായിരുന്നു[2] തന്റെ പതിനൊന്നാമത്തെ വയസ്സിൽ മുത്തശ്ശനായ ബുദ്ധ ഖാനിൽ നിന്നുമാണ് സംഗീത പഠനം ആരംഭിച്ചത്. ശേഷം പിതാവ് ഉസ്താദ് നസീർ അഹമ്മദ് ഖാൻ പരിശീലനം പൂർത്തിയാക്കി.[3]
ഹാർമോണിയം വിദ്വാന്മാർ പൊതുവേ അവഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഇദ്ദേഹം പണ്ഡിറ്റ് ഭീംസെൻ ജോഷി, ബീഗം പർവീൺ സുൽത്താന, പണ്ഡിറ്റ് ജസ്‌രാജ്, കിഷോരി അമോൻകർ, ഗിരിജ ദേവി, രാജൻ-സാജൻ മിശ്രസഹോദരന്മാർ തുടങ്ങി മിക്കവാറും എല്ലാ പ്രമുഖർക്കും വേണ്ടി സംഗീതപരിപാടികളിൽ പങ്കെടുത്തു.[4]
അംഗീകാരങ്ങൾ
തിരുത്തുക2006-ൽ പത്മശ്രീ നൽകി രാഷ്ട്രം ആദരിച്ചു. [5]ഈ ബഹുമതിക്ക് അർഹനാവുന്ന ആദ്യ ഹാർമ്മോണിയം വിദ്വാൻ കൂടിയാണ് ഇദ്ദേഹം.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Statement on Mehmood Dholpuri". Sahmat. 2015. Archived from the original on 2015-12-22. Retrieved 15 December 2015.
- ↑ "Mehmood Dholpuri passes away". The Hindu. 26 May 2011. Retrieved 15 December 2015.
- ↑ "Unsung Artiste". Indian Express. 12 July 2011. Retrieved 15 December 2015.
- ↑ "Eminent Harmonium Player and Padma Shri Awardee Ustad Mahmood Dholpuri died". Jagran Josh. 26 May 2011. Retrieved 15 December 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
പുറംകണ്ണികൾ
തിരുത്തുക- "Ustad Mahmood Dholpuri Part-1". YouTube video. My Way Services. 5 March 2009. Retrieved 14 December 2015.
- "Ustad Mahmood Dholpuri Part-2". YouTube video. My Way Services. 5 March 2009. Retrieved 14 December 2015.
- "Ms. Rekha Kumari - Vocal with Dr. Rishitosh - Tabla, Padmashree Ut. Mehmood Dholpuri - Harmonium". YouTube video. Percussion. 25 December 2013. Retrieved 14 December 2015.