മെസ്സിയർ 41
ബൃഹച്ഛ്വാനം നക്ഷത്രസമൂഹത്തിലെ ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 41. 1654 ന് മുമ്പു തന്നെ ജിയോവന്നി ബാറ്റിസ്റ്റ ഹോഡിയെർന ഇതിനെ കണ്ടെത്തിയിരുന്നു. എന്നാൽ ബിസി 325 ൽ തന്നെ അരിസ്റ്റോട്ടിലിന് ഇത് അറിയാമായിരുന്നു എന്നും കരുതപ്പെടുന്നു. [1] M41 സിറിയസിന് തെക്ക് ഭാഗത്തായി ഏകദേശം നാല് ഡിഗ്രി അകലെയാണ് സ്ഥിതിചെയ്യുന്നത്. പൂർണ്ണചന്ദ്രന്റെ വലിപ്പത്തിനോളം വരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നു.[2] ഏതാനും ചുവന്ന ഭീമന്മാർ ഉൾപ്പെടെ നൂറോളം നക്ഷത്രങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. സ്പെക്ട്രൽ തരം കെ 3 ആയ ഭീമൻ നക്ഷത്രങ്ങളെ കൂടാതെ നിരവധി വെള്ള കുള്ളന്മാരും ഈ ഗണത്തിലുണ്ട്. [3] [4] [5] 23.3കി.മീ./സെ വേഗത്തിൽ ഈ താരവ്യൂഹം നമ്മിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ് എന്ന് കണക്കാക്കിയിരിക്കുന്നു. ക്ലസ്റ്ററിന്റെ വ്യാസം 25 മുതൽ 26 പ്രകാശവർഷം വരെയാണ് . ഇതിന് 190 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ചെറിയ ദൂരദർശിനികളിലൂടെ കാണുന്ന ക്ലസ്റ്ററിന്റെ രൂപം വാൾട്ടർ സ്കോട്ട് ഹ്യൂസ്റ്റൺ വിവരിക്കുന്നത് ഇങ്ങനെയാണ്: [6]
പല നിരീക്ഷകരും M41 ൽ നക്ഷത്രങ്ങളുടെ വളഞ്ഞ വരകൾ കാണുന്നതിനെക്കുറിച്ച് പറയുന്നു. ഫോട്ടോഗ്രാഫുകളിൽ അവ വ്യക്തമല്ലെന്ന് തോന്നുമെങ്കിലും, എന്റെ 10 ഇഞ്ച് ദൂരദർശിനിയിൽ ഈ വളവുകൾ വ്യക്തമായി വേറിട്ടുനിൽക്കുന്നു. അതോടൊപ്പം ക്ലസ്റ്ററിന്റെ മധ്യഭാഗത്തുള്ള ചുവന്ന നക്ഷത്രത്തെ തെളിഞ്ഞു കാണാനും കഴിയുന്നു.
അവലംബം
തിരുത്തുക- ↑ M41 possibly recorded by Aristotle
- ↑ Kambic, Bojan (2009). Viewing the Constellations with Binoculars: 250+ Wonderful Sky Objects to See and Explore. New York, New York: Springer. p. 230. ISBN 978-0-387-85355-0.
- ↑ Koester, D. Reimers, D. (1981), "Spectroscopic identification of white dwarfs in Galactic Clusters I. NGC2287 and NGC3532", Astronomy & Astrophysics, 99, L8-11
- ↑ De Laet, Rony (2011). The Casual Sky Observer's Guide: Stargazing with Binoculars and Small Telescopes. New York, New York: Springer. pp. 95–97. ISBN 978-1-4614-0595-5.
- ↑ Dobbie, P, Day-Jones, A, Williams, K, Casewell, S, Burleigh, M, Lodieu, N, Parker, Q, Baxter, R, (2012), "Further investigation of white dwarfs in the open clusters NGC2287 and NGC3532", Monthly notices of the Royal Astronomical Society, 423, 2815–2828
- ↑ Houston, Walter Scott (2005). Deep-Sky Wonders. Sky Publishing Corporation. ISBN 978-1-931559-23-2.