ധനു രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രവ്യൂഹമാണ് മെസ്സിയർ 24 (M24) അഥവാ IC 4715. ധനു നക്ഷത്രമേഘം (Sagittarius Star Cloud), ഡെൽ കോസ്റ്റിഷ് (Delle Caustiche) എന്ന പേരുകളിലും ഇത് അറിയപ്പെടുന്നു. ധനു രാശിയിലെ ഗാമ, ഡെൽറ്റ നക്ഷത്രങ്ങൾക്ക് വടക്കായി സ്ഥിതിചെയ്യുന്ന വലിയ ധനു നക്ഷത്രമേഘവുമായി തെറ്റിദ്ധരിക്കാതിരിക്കാൻ ചെറിയ ധനു നക്ഷത്രമേഘം എന്ന പേരിട്ടും ഇതിനെ വിളിക്കാറുണ്ട്.[1] ചാൾസ് മെസ്സിയർ 1764 ജൂൺ 20-ന് ഇതിനെ കണ്ടെത്തുകയും തന്റെ പട്ടികയിൽ ഇരുപത്തിനാലാമത്തെ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തു

മെസ്സിയർ 24
Observation data (J2000 epoch)
നക്ഷത്രരാശിധനു
റൈറ്റ് അസൻഷൻ18h 17m
ഡെക്ലിനേഷൻ−18° 29′
ദൂരം~10 kly (3070 Pc)
ദൃശ്യകാന്തിമാനം (V)4.6
ദൃശ്യവലുപ്പം (V)90′
ഭൗതികസവിശേഷതകൾ
ആരം~300
മറ്റ് പേരുകൾധനു നക്ഷത്രമേഘം, ഡെൽ കോസ്റ്റിഷ്, IC 4715
ഇതും കാണുക: തുറന്ന താരവ്യൂഹം

സവിശേഷതകൾ

തിരുത്തുക

M24-നെ കണ്ടെത്തിയ മെസ്സിയർ "അനേകം നക്ഷത്രങ്ങളടങ്ങിയ നെബുലോസിറ്റി" എന്നാണതിനെ വിശേഷിപ്പിച്ചത്. ഒന്നര ഡിഗ്രിയോളം കോണീയവ്യാസം അദ്ദേഹം കണക്കാക്കി. NGC 6603, മർകരിയൻ 38 എന്നീ തുറന്ന താരവ്യൂഹങ്ങളും എഡ്വേഡ് എമേഴ്സൺ ബർണാഡ് B92, B93 എന്നിങ്ങനെ പട്ടികപ്പെടുത്തിയ രണ്ട് ഇരുണ്ട നീഹാരികകളും M24 ന്റെ ഭാഗമാണ്. M24 എന്നത് NGC 6603 തന്നെയാണെന്ന് ചിലർ തെറ്റായി പട്ടികപ്പെടുത്തിയിട്ടുമുണ്ട്. ആകാശഗംഗയുടെ ധനു, ധനു-ഓരായം സ്പൈറൽ ആമുകളുടെ ഭാഗമാണ് M24 ലെ അംഗങ്ങൾ.

 
M24 ന്റെ സ്ഥാനം
  1. Crossen, Craig; Rhemann, Gerald (2004), Sky Vistas: Astronomy for Binoculars and Richest-Field Telescopes, Springer, ISBN 3211008519

നിർദ്ദേശാങ്കങ്ങൾ:   18h 16.5m 00s, −18° 29′ 00″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_24&oldid=1716150" എന്ന താളിൽനിന്ന് ശേഖരിച്ചത്