മെസ്സിയർ 21
ധനു രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 21 (M21) അഥവാ NGC 6531. ചാൾസ് മെസ്സിയറാണ് 1764 ജൂൺ 5-ന് ഈ താരവ്യൂഹത്തെ ആദ്യമായി നിരീക്ഷിക്കുകയും തന്റെ പട്ടികയിലെ ഇരുപത്തിഒന്നാമത്തെ വസ്തുവായി രേഖപ്പെടുത്തുകയും ചെയ്തത്.
മെസ്സിയർ 21 | |
---|---|
Observation data (J2000.0 epoch) | |
റൈറ്റ് അസൻഷൻ | 18h 04.6m |
ഡെക്ലിനേഷൻ | −22° 30′ |
ദൂരം | 4.25 kly (1.3 kPc) |
ദൃശ്യകാന്തിമാനം (V) | 6.5 |
ദൃശ്യവലുപ്പം (V) | 13.0′ |
ഭൗതികസവിശേഷതകൾ | |
കണക്കാക്കപ്പെട്ട പ്രായം | 46 ലക്ഷം വർഷം |
മറ്റ് പേരുകൾ | NGC 6531 |
ഇതും കാണുക: തുറന്ന താരവ്യൂഹം |
നിരീക്ഷണം
തിരുത്തുകബൈനോകൂലറുകളുപയോഗിച്ചാൽ ഈ താരവ്യൂഹത്തെ കഷ്ടിച്ച് നിരീക്ഷിക്കാൻ സാധിക്കും. ഇടത്തരം ദൂരദർശിനികൾക്ക് ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ചു കാണിക്കാനുമാകും. ഉയർന്ന വിക്ഷണകോണുള്ള ദൂരദർശിനികളിലൂടെ നിരീക്ഷിച്ചാൽ വളരെ സുന്ദരമായ ഒരു ജ്യോതിശാസ്ത്രവസ്തുവാണിത്. മെസ്സിയർ 20 ന് സമീപത്തായാണ് ഇതിന്റെ സ്ഥാനം.
സവിശേഷതകൾ
തിരുത്തുക46 ലക്ഷം വർഷം മാത്രം പ്രായമുള്ള M21 താരതമ്യേന പഴക്കം കുറഞ്ഞ തുറന്ന താരവ്യൂഹങ്ങളിലൊന്നാണ്. ഏതാണ്ട് 57 നക്ഷത്രങ്ങളുള്ള ഈ താരവ്യൂഹത്തിന്റെ നക്ഷത്രസാന്ദ്രത ഉയർന്നതാണ് - കേന്ദ്രത്തിലെ നക്ഷത്രങ്ങൾക്കിടയിൽ 1 പ്രകാശവർഷത്തോളം മാത്രമാണ് അകലം. ഈ താരവ്യൂഹത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങൾ B0 സ്പെക്ട്രൽ തരത്തിൽ പെട്ടവയാണ്. ഏതാനും നീല ഭീമന്മാരുണ്ടെങ്കിലും M21 ലെ നക്ഷത്രങ്ങളധികവും പ്രകാശം കുറഞ്ഞവയാണ്.