ധനു രാശിയിലെ ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 18 (M18) അഥവാ NGC 6613. ചാൾസ് മെസ്സിയറാണ് 1764-ൽ ഇത് കണ്ടെത്തി തന്റെ പട്ടികയിൽ പതിനെട്ടാമത്തെ അംഗമായി രേഖപ്പെടുത്തിയത്.

മെസ്സിയർ 18
മെസ്സിയർ 18, 2MASS പദ്ധതി എടുത്ത ചിത്രം
Observation data (J2000.0 epoch)
റൈറ്റ് അസൻഷൻ18h 19.9m
ഡെക്ലിനേഷൻ−17° 08′
ദൂരം4.9 kly (1.5 kPc)
ദൃശ്യകാന്തിമാനം (V)7.5
ദൃശ്യവലുപ്പം (V)9.0′
ഭൗതികസവിശേഷതകൾ
ആരം9 ly
കണക്കാക്കപ്പെട്ട പ്രായം3.2 കോടി വർഷം
മറ്റ് പേരുകൾNGC 6613
ഇതും കാണുക: തുറന്ന താരവ്യൂഹം

നിരീക്ഷണം

തിരുത്തുക

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മെസ്സിയർ 17, മെസ്സിയർ 24 എന്നീ ജ്യോതിശാസ്ത്രവസ്തുക്കൾക്കിടയിലായാണ് M18 സ്ഥിതിചെയ്യുന്നത്. ഇരുപതോളം നക്ഷത്രങ്ങളാണ് താരവ്യൂഹത്തിലുള്ളത്, ഇവയിൽ ഏറ്റവും പ്രകാശം കൂടിയവയുടെ ദൃശ്യകാന്തിമാനം 9 ആണ്. 9 ആർക്‌മിനിറ്റ് ആണ് കോണീയവ്യാസം.

സവിശേഷതകൾ

തിരുത്തുക

ഈ താരവ്യൂഹത്തിലേക്കുള്ള ദൂരം 4,900 പ്രകാശവർഷമാണ്. ഇതിൽ നിന്നും M9 ന്റെ വ്യാസം 17 പ്രകാശവർഷമാണെന്ന് ലഭിക്കുന്നു. ഇതിലെ നക്ഷത്രങ്ങളിലധികവും B3 സ്പെക്ട്രൽ തരത്തിൽ പെട്ടവയാണ്. താരവ്യൂഹം താരതമ്യേന പ്രായം കുറഞ്ഞതാണെന്ന് ഇതിൽനിന്നും മനസ്സിലാക്കാം, 3.2 കോടി വർഷമാണ് അനുമാനിക്കപ്പെട്ടിരിക്കുന്ന പ്രായം.

 
M18ന്റെ സ്ഥാനം

നിർദ്ദേശാങ്കങ്ങൾ:   18h 19m 54s, +17° 07′ 60″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_18&oldid=1716143" എന്ന താളിൽനിന്ന് ശേഖരിച്ചത്