മെസോ

(മെസോ (desktop environment) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായുള്ള ഒരു നിർമ്മിച്ച പണിയിട പരിസ്ഥിതിയാണ് മെസോ, സിംഫണി ഓ.എസിലേക്ക് ചേർക്കപ്പെട്ട ഇത് ജേസൺ സ്പിസാകിന്റെ സമ്പർക്കമുഖ രൂപകൽപനാ നിയമം പിന്തുടരുന്നു[1]. മെസോ എഫ്.വി.ഡബ്ല്യു.എം എന്ന ജാലകസംവിധാനം പ്രയോജനപ്പെടുത്തുകയും ഒരു പുതിയ അവതരണരീതി കാഴ്ചവെക്കുകയും ചെയ്യുന്നു. റിയാൻ ക്വിൻ എന്ന ഡെവലപ്പറാണ് മെസോ രചിച്ചിരിക്കുന്നത്.

മെസോ
മെസോ സിംഫണി ഓ.എസിൽ പ്രവർത്തിക്കുന്നു.
മെസോ സിംഫണി ഓ.എസിൽ പ്രവർത്തിക്കുന്നു.
Original author(s)റിയാൻ ക്വിൻ
റെപോസിറ്ററിhttps://github.com/SymphonyOS/symphonyos
ഭാഷറൂബി
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്
തരംപണിയിട പരിസ്ഥിതി
വെബ്‌സൈറ്റ്http://www.symphonyos.com

ഡെസ്ക്ടോപ്പ് ഒരു ഫോൾഡറാണ് എന്ന ആശയത്തിൽ നിന്നു മാറി ആവശ്യമായ എല്ലാ കാര്യങ്ങളും പണിയിടത്തിൽ ലഭ്യമാക്കി ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാക്കിയാണ് മെസോ അവതരിപ്പിക്കുന്നത്. മെസോ സിംഫണി ഓ.എസിലേക്കുള്ളതാണെങ്കിലും പഴയ പതിപ്പുകൾ .ഡെബ് ലും ലഭ്യമാണ്. ഇവ ഉബുണ്ടുവിലും മറ്റു ഡെബിയൻ, ഉബുണ്ടു വിതരണങ്ങളിലും ഉപയോഗിക്കാവുന്നതാണ്. കെ.ഡി.ഇ., ഗ്നോം എന്നിവയിൽ നിന്നു വ്യത്യസ്തമായി ലളിതമായ ഒരു പണിയിട വ്യവസ്ഥിതിയാണ് മെസോ. മെസോയുടെ നിർമ്മാണം പൈത്തണിന്റെ സമ്പർക്കമുഖ നിർമ്മാണത്തേയും കെഡിഇയുടെ സൂപ്പർകരമ്പയിൽ നിർമ്മിച്ച ക്വാർട്ടെറ്റിനേയും സ്വാധീനിച്ചിട്ടുണ്ട്.[2][3]

  1. Jason Spisak (2005). "Mezzo White Paper" (PDF). Archived from the original (PDF) on 2006-07-19. Retrieved 2010-02-03. {{cite journal}}: Cite journal requires |journal= (help)
  2. "Kuartet Desktop". Kde-look.org. 2005-12-15. Archived from the original on 2009-02-14. Retrieved 2010-02-03.
  3. "Kuartet Desktop Project". Kuartetdesktop. 2006-02-23. Retrieved 2010-02-03.
"https://ml.wikipedia.org/w/index.php?title=മെസോ&oldid=3827510" എന്ന താളിൽനിന്ന് ശേഖരിച്ചത്