കർട്ടിസിന്റെ ബൊട്ടാണിക്കൽ മാഗസിനിൽ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഒരു ബൊട്ടാണിക്കൽ ആർട്ടിസ്റ്റ് ആയിരുന്നു മെറ്റിൽഡ സ്മിത്ത് (1854-1926). നാല്പതു വർഷമായി ന്യൂസിലന്റിന്റെ സസ്യജാലത്തെ വളരെ ആഴത്തിൽ ചിത്രീകരിക്കുന്ന ആദ്യത്തെ കലാകാരിയായിരുന്ന മെറ്റിൽഡ ക്യൂ റോയൽ ബൊട്ടാണിക് ഗാർഡനിലെ ആദ്യത്തെ ഔദ്യോഗിക ആർട്ടിസ്റ്റും, ലിന്ന്യൻ സൊസൈറ്റിയിലെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന രണ്ടാമത്തെ വനിതയും ആയിരുന്നു.[1] M.Sm. എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[2]

Matilda Smith
ജനനം(1854-07-30)ജൂലൈ 30, 1854
Mumbai, India
മരണം1926 (വയസ്സ് 71–72)
Cortland, New York
അറിയപ്പെടുന്നത്Botanical illustration
പുരസ്കാരങ്ങൾSilver Veitch Memorial Medal of the Royal Horticultural Society
ElectedLinnaean Society

ജീവചരിത്രം

തിരുത്തുക
 
കോർപ്സ് ഫ്ളവർ, അമോഫോഫല്ലസ് ടൈറ്റാനിയം by മെറ്റിൽഡ സ്മിത്ത് . 1891-ൽ "കർട്ടിസിൻസ് ബൊട്ടാണിക്കൽ മാഗസിനു" വേണ്ടി തയ്യാറാക്കിയ പ്ലേറ്റ്. 1889-ൽ ക്യൂ ഗാർഡൻസിൽ ഈ ചെടി ആദ്യമായി പൂവിടുമ്പോൾ സ്മിത്ത് വരച്ചു.[3]

മെറ്റിൽഡ സ്മിത്ത് 1854 ജൂലായ് 30 ന് ബോംബെയിൽ ആണ് ജനിച്ചതെങ്കിലും ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ അവരുടെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറി.[4][1] ബോട്ടണിയിലും ബൊട്ടാണിക്കൽ കലയിലുമുള്ള അവരുടെ താൽപര്യങ്ങൾ അവരുടെ രണ്ടാമത്തെ കസിൻ ജോസഫ് ഡാൾട്ടൺ ഹുക്കറും,[5] [1][6][7] അവരുടെ മകളായ ഹരിയറ്റും ചേർന്ന് പ്രോത്സാഹിപ്പിച്ചു. ഒടുവിൽ മെറ്റിൽഡ ഒരു ബൊട്ടാണിക്കൽ ചിത്രകാരിയായിത്തീരുകയും ചെയ്തു. ഹൂക്കർ അന്നത്തെ ക്യൂ ഗാർഡൻറെ ഡയറക്ടറും, രേഖാ ചിത്രങ്ങളും, മാതൃകകളും മറ്റും വരക്കുന്ന കഴിവുള്ള ചിത്രകാരനും ആയിരുന്നതിനാൽ ചിത്ര പരിശീലത്തിനായി അദ്ദേഹം സ്മിത്തിനെ ക്യൂ ഗാർഡനിൽ എത്തിച്ചു.[1][6][7]

കർട്ടിസിൻസ് ബൊട്ടാണിക്കൽ മാഗസിൻറെ പ്രധാന ആർട്ടിസ്റ്റ് ആയിരുന്ന വാൾട്ടർ ഹൂഡ് ഫിച്ചിന്റെ പ്രവർത്തനങ്ങളെ സ്മിത്ത് പ്രശംസിച്ചു.[4]വരയ്ക്കാൻ പരിമിതമായ പരിശീലനങ്ങൾ മാത്രം ലഭിച്ചിരുന്ന മെറ്റിൽഡയെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ ഹൂക്കർ അവളെ പ്രോത്സാഹിപ്പിച്ചിരുന്നു. 1878-ലായിരുന്നു ആദ്യത്തെ ചിത്രം പ്രസിദ്ധീകരിച്ചത്.[4]ഫിച്ച് പല പുസ്തകങ്ങളുടെയും ചിത്രീകരണങ്ങളും തയ്യാറാക്കിയിരുന്നു. ഇതിനെ സംബന്ധിച്ച ഒരു തർക്കം ഫിച്ചിനും ഹൂക്കറിനും ഇടയിൽ ഉയർന്നു വന്നു. 1877-ൽ ഫിച്ച് ദീർഘകാലാടിസ്ഥാനത്തിൽ മാസിക വിടാൻ ഇതു കാരണമായി. ഇതിൻറെ പരിണതഫലമായായിരുന്നു സ്മിത്ത് മാസികയിലെ ഒരു പ്രധാന ചിത്രകാരിയാകാൻ തുടങ്ങിയത്. ആദ്യം ഹാരിയറ്റ് ആനി തിൽത്ട്ടൻ ഡെയറിനുമൊപ്പം പ്രവർത്തിച്ചു.[1][8]1879-1881 ആ കാലഘട്ടത്തിൽ, മാസികയുടെ ഓരോ ഇഷ്യുവും 20-ഓളം ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു. 1887 ആയപ്പോഴേക്കും അവർ മാസികയുടെ ഏക ചിത്രകാരിയായി.[1][5]1898-ൽ അവർ മാസികയുടെ ഒരേയൊരു ഔദ്യോഗിക കലാകാരിയായി നിയമിതയായി.[4]

1878 നും 1923 നും ഇടയിൽ നാൽപ്പത് വർഷങ്ങൾക്ക് ശേഷം, മാസികയ്ക്ക് വേണ്ടി 2,300 ഫലകങ്ങൾ സ്മിത്ത് വരച്ചു. എണ്ണത്തിൽ ഫിച്ചിനെക്കാൾ 600 മാത്രം കുറവായിരുന്നു, എങ്കിലും സ്വന്തം ജീവിതത്തിൽ ഈ നേട്ടം കൈവരിച്ചതിൽ അവർക്കു വലിയ അംഗീകാരം ലഭിച്ചിരുന്നില്ല.[1][6][7][9]ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ, കലാധ്യാപകനായ വിൽഫ്രെഡ് ബ്ലണ്ട്, തന്റെ കലയുടെ, "ആർട്ട് ഓഫ് ബൊട്ടാണിക്കൽ ഇല്യുസ്ട്രേഷൻ" എന്ന പുസ്തകത്തിൽ, കഴിവുകുറവുള്ളവളായി ചിത്രീകരിച്ചു സ്മിത്തിനെ തഴഞ്ഞിരുന്നു. ചിത്രങ്ങളില്ലാത്ത സസ്യങ്ങളുടെ ഒരു റെക്കോഡ് സൃഷ്ടിക്കുന്നതിൽ അവരെ ഉപയോഗിച്ചു.[10][11][12]ഇത് വിക്ടോറിയൻ കാലഘട്ടത്തിൽ ആദ്യം സ്ത്രീകൾ ഈ ഫീൽഡിൽ കടന്നുവരുന്നതിനെ ശ്രദ്ധിക്കപ്പെടുകയും സസ്യശാസ്ത്രം, ബൊട്ടാണിക്കൽ കലകളെ നിരന്തരമായി വിലയിരുത്തുകയും ചെയ്തു.[13]

സ്മിത്തിന്റെ ക്യൂ ഗാർഡനുമായി ഉണ്ടായിരുന്ന നീണ്ട ബന്ധത്തിൽ 1,500 പ്ലേറ്റുകൾ ഐക്കോൺസ് പ്ലാൻറേറമിൻറെ വാല്യങ്ങളായി സൃഷ്ടിച്ചു. ക്യൂവിലെ സസ്യങ്ങളുടെ സ്മാരകമായി നടത്തിയ സർവ്വേയിൽ ഹൂക്കർ ഇത് എഡിറ്റു ചെയ്തിരുന്നു.[1]1354-ാമത്തെ പ്ലേറ്റിൻറെ തുടക്കത്തിനുശേഷം ഈ പരമ്പരയിലെ ഏകചിത്രകാരിയായിരുന്നു. അവർ പ്ലേറ്റ് ചെയ്യാൻ തിരഞ്ഞെടുക്കുന്നിടത്തോളം കാലം അവരെ നിലനിർത്താൻ അവർക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിരുന്നു.[6]ക്യൂവിന്റെ ലൈബ്രറിയിൽ അപൂർണ്ണമായ വോള്യങ്ങളിൽ നിന്ന് കാണാതായ ഫലകങ്ങളുടെ പുനർനിർമ്മാണവും അവർ ചെയ്തിരുന്നു. മെറ്റിൽഡ ന്യൂസിലാൻഡിന്റെ സസ്യശാസ്ത്രത്തെ വിപുലമായി ചിത്രീകരിക്കുന്ന ആദ്യത്തെ ബൊട്ടാണിക്കൽ ആർട്ടിസ്റ്റായി തീർന്നു.[1][6]ഉണങ്ങിയതും, പരന്നതും, ചിലപ്പോൾ വികലമായ മാതൃകയിൽ നിന്ന് വിശ്വസനീയമായ ദൃഷ്ടാന്തങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവരുടെ കഴിവിനെ പ്രത്യേകിച്ചും അഭിനന്ദിച്ചു.[4][1][6]

സ്മിത്ത് ചിത്രീകരിച്ച പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 Sampson, F. Bruce. "Matilda Smith (1854-1926)". In Early New Zealand Botanical Art. Reed Methuen, 1985.
  2. "Author Query for 'M.Sm.'". International Plant Names Index.
  3. Parker, Lynn, and Kiri Ross-Jones. The Story of Kew Gardens. Royal Botanic Gardens, Kew, 2013.
  4. 4.0 4.1 4.2 4.3 4.4 Kramer, Jack 1996. Women of Flowers: A Tribute to Victorian Women Illustrators. New York, Stewart, Tabori & Chang, 1996.
  5. 5.0 5.1 Hemsley, W. Botting. "The History of the Botanical Magazine 1787–1904". In Index to the Botanical Magazine. London: Lovell Reeve & Co., 1906, pp. v–lxiii.
  6. 6.0 6.1 6.2 6.3 6.4 6.5 "Miss Matilda Smith" Archived 2016-03-04 at the Wayback Machine.. Kew Guild Annual Report, 1915.
  7. 7.0 7.1 7.2 "The History of Working Women at Kew" Archived 2015-09-12 at the Wayback Machine.. Kew Royal Botanic Gardens website. Accessed 2007-09-03.
  8. Endersby, Jim. Imperial nature: Joseph Hooker and the practices of Victorian science. University of Chicago Press, 2008.
  9. Page, Judith W., and Elise L. Smith. Women, Literature, and the Domesticated Landscape: England's Disciples of Flora, 1780-1870. Vol. 76. Cambridge University Press, 2011.
  10. Blunt, Wilfrid, and William Thomas Stearn. The art of botanical illustration: an illustrated history. Courier Corporation, 1950.
  11. Horwood, Catherine. Women and Their Gardens: A History from the Elizabethan Era to Today. Chicago Review Press, 2012.
  12. "John Nugent Fitch (1843-1927)". nzetc.victoria.ac.nz. Victoria University of Wellington. Retrieved 2018-01-09.
  13. Jackson-Houlston, Caroline. "'Queen Lilies'?: The Interpenetration of Scientific, Religious and Gender Discourses in Victorian Representations of Plants". Journal of Victorian Culture 11.1 (2006) 84-110.

പുറം കണ്ണികൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെറ്റിൽഡ_സ്മിത്ത്&oldid=3840281" എന്ന താളിൽനിന്ന് ശേഖരിച്ചത്