മെയ് ബെയർഡ്
മറ്റിൽഡ ഡീൻസ് "മെയ്" ബെയർഡ്, CBE (മുമ്പ്, ടെന്നന്റ്; 14 മെയ് 1901 - 16 ഓഗസ്റ്റ് 1983) ഒരു സ്കോട്ട്ലാൻറ് സ്വദേശിയായ ഡോക്ടറും ഒരു ആദ്യകാല സാമൂഹ്യ പ്രവർത്തകയുമായിരുന്നു. അബർഡീനിലെ ടൗൺ കൗൺസിലറായിരുന്നതോടൊപ്പം ഒരു റീജിയണൽ ഹോസ്പിറ്റൽ ബോർഡ് ചെയർ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായിരുന്നു അവർ. 1965-1971 കാലഘട്ടത്തിൽ ബിബിസിയുടെ ദേശീയ ഗവർണറായി നിയമിക്കപ്പെട്ടിരുന്നു.
മെയ് ബെയർഡ് | |
---|---|
ജനനം | Matilda Deans Tennent 14 ജനുവരി 1901 |
മരണം | 16 ഓഗസ്റ്റ് 1983 | (പ്രായം 82)
ദേശീയത | സ്കോട്ടിഷ് |
വിദ്യാഭ്യാസം | ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റി |
തൊഴിൽ | physician, town councillor |
ബന്ധുക്കൾ | Sir Dugald Baird 2 daughters, 2 sons |
Medical career |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1901 മെയ് 14-ന് ലാർഖാളിലാണ് ബെയർഡ് ജനിച്ചത്.[1] ഗ്ലാസ്‌ഗോ ഹൈസ്‌കൂൾ ഫോർ ഗേൾസിലേയ്ക്ക് പ്രവേശനം നേടുന്നതിനു മുമ്പ് ഒരു പ്രാദേശിക വിദ്യാലയത്തിൽ പഠനം നടത്തി. അവൾ ഗ്ലാസ്‌ഗോ സർവകലാശാലയിൽനിന്ന് ശാസ്ത്രവും വൈദ്യവും പഠിച്ച് 1922-ൽ ബിഎസ്‌സിയും 1924-ൽ MBChB ഉം നേടി.[2]
കരിയർ
തിരുത്തുകകലാശാലാ വിദ്യാഭ്യാസത്തിന്ശേഷം ബെയർഡ് ഗ്ലാസ്ഗോയിലെ ആശുപത്രികളിൽ ജൂനിയർ ഡോക്ടറായി ജോലി ചെയ്തു. 1928-ൽ അവർ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായ ഡുഗാൾഡ് ബെയർഡിനെ വിവാഹം കഴിച്ചു.[3] 1936-ൽ മിഡ്‌വൈഫറിയിൽ റെജിയസ് പ്രൊഫസറായി സ്ഥാനം ഏറ്റെടുത്തപ്പോൾ ഭർത്താവിനോടൊപ്പം അബർഡീനിലേക്ക് താമസം മാറി. ദരിദ്രരും അശരണരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനുള്ള ആഗ്രഹം[4] അവളെ പൊതുജീവിതത്തിലേക്ക് ആകർഷിക്കാൻ കാരണമാകുകയും 1938-ൽ അബർഡീൻ ടൗൺ കൗൺസിലിലേക്ക് ലേബർ പാർട്ടി ടിക്കറ്റിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1938 മുതൽ 1954 വരെ അവർ കൗൺസിലിന്റെ പബ്ലിക് ഹെൽത്ത് കമ്മിറ്റിയുടെ അധ്യക്ഷയായി സേവനമനുഷ്ടിച്ചിരുന്നു.[5][6] 1947-ൽ നോർത്ത് ഈസ്റ്റേൺ റീജിയണൽ ഹോസ്പിറ്റൽ ബോർഡിന്റെ ആദ്യ വനിതാ ചെയർപേർസൺ ആയി അവർ നിയമിതയാകുകയും 1960 വരെ ഈ സ്ഥാനം വഹിക്കുകയും ചെയ്തു.[7] 1951-ൽ, വിവാഹം, വിവാഹമോചനം സംബന്ധമായ നിയമത്തിൽ റോയൽ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചു.[8] 1965−1971 കാലഘട്ടത്തിൽ സ്കോട്ട്ലൻഡിലെ ബിബിസിയുടെ ദേശീയ ഗവർണറായിരുന്നു അവർ.[9][10] ആരോഗ്യ വകുപ്പിന്റെ മെറ്റേണിറ്റി സർവീസസ് റിവ്യൂ കമ്മിറ്റി അംഗമായിരുന്നു.[11]
സ്വകാര്യ ജീവിതം
തിരുത്തുകഅവർക്ക് രണ്ട് പെൺമക്കളും രണ്ട് ആൺമക്കളുമാണുണ്ടായിരുന്ന്ത്. മകൾ ജോയ്സ് ബെയർഡ് പിൽക്കാലത്ത് എഡിൻബറോയിലെ വെസ്റ്റേൺ ജനറൽ ഹോസ്പിറ്റലിൽ പ്രമേഹത്തിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറായി ജോലി ചെയ്തു.[12]
മരണം
തിരുത്തുക1983 ഓഗസ്റ്റ് 16-ന് ബെയർഡ് അന്തരിച്ചു.[13]
അവലംബം
തിരുത്തുക- ↑ "Obituaries: Lady May Baird". BMJ. 287 (6396): 918–919. 24 September 1983. doi:10.1136/bmj.287.6396.918. PMC 1549257.
- ↑ "University of Glasgow Story: People: Lady May Baird". University of Glasgow. Archived from the original on 2023-01-27. Retrieved 26 July 2015.
- ↑ "University of Glasgow Story: People: Lady May Baird". University of Glasgow. Archived from the original on 2023-01-27. Retrieved 26 July 2015.
- ↑ "The Honorary Graduands". Glasgow Herald. 9 July 1960. p. 13. Retrieved 26 July 2015.
- ↑ "Who's Who". www.ukwhoswho.com. Retrieved 2016-11-27.
- ↑ "Seven Scots on divorce law inquiry. Glasgow and Aberdeen Women Councillors". Glasgow Herald. 23 August 1951. p. 4. Retrieved 11 June 2016.
- ↑ "Heritage: People : Lady May Baird (1901-1983)". Aberdeen Medico-Chirurgical Society. Retrieved 26 July 2015.
- ↑ "Seven Scots on divorce law inquiry. Glasgow and Aberdeen Women Councillors". Glasgow Herald. 23 August 1951. p. 4. Retrieved 11 June 2016.
- ↑ "BBC Governor for Scotland". Glasgow Herald. 30 November 1965. p. 8. Retrieved 11 June 2016.
- ↑ "Full List of Boards of Governors of the BBC" (PDF). BBC. Retrieved 26 July 2015.
- ↑ "Who's Who". www.ukwhoswho.com. Retrieved 2016-11-27.
- ↑ "Obitiuary: Joyce Baird, Doctor, 85". www.edinburghnews.scotsman.com. Archived from the original on 2016-11-28. Retrieved 2020-11-21.
- ↑ "Obituaries: Lady May Baird". BMJ. 287 (6396): 918–919. 24 September 1983. doi:10.1136/bmj.287.6396.918. PMC 1549257.