മെന്റലിസ്റ്റ് ആദി
മനുഷ്യരുടെ പെരുമാറ്റങ്ങളേയും ചിന്തകളേയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന വിദ്യയാണു മെന്റലിസം എന്നറിയപ്പെടുന്നത്. ഈ രംഗത്ത് കേരളത്തിലെ പ്രശസ്തനായ വ്യക്തിയാണ് ആദർശ് എന്നു പേരുള്ള മെന്റലിസ്റ്റ് ആദി. ആദി എന്ന പേരിൽ തന്നെയാണ് പൊതുവേദികളിൽ ഇദ്ദേഹം അറിയപ്പെടുന്നത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്താണു സ്വദേശം.[1] മെന്റലിസ്റ്റ്, തോട്ട് സ്റ്റീലർ, ഇല്യൂഷനിസ്റ്റ്, മജീഷ്യൻ, ഡിസെപ്ഷൻ അനലിസ്റ്റ്, നോൺവെർബൽ കമ്മ്യൂണിക്കേഷൻ എക്‌സ്‌പെർട്ട് തുടങ്ങിയുള്ള ഒട്ടേറെ മാർഗങ്ങളിലൂടെ ഒരു വ്യക്തിയെ കൃത്യമായി പരിശോദിക്കാനും അതനുസരിച്ച് കൃത്യമായി വിലയിരുത്താനും ആദിക്കു കഴിയുന്നു. വിവിധ പൊലീസ് ഉദ്യോഗസ്ഥർ വരെ ക്രൈം ഇൻവെസ്റ്റിഗേഷന് സഹായം അന്വേഷിച്ച് ആദിയുടെ സഹായം തേടാറുണ്ട്. കലയും ശാസ്ത്രവും ഒരു പോലെ ഇണ ചേർന്ന പരിപാടിയാണു മെന്റലിസം എന്നത്. സൈക്കോളജി, സജഷൻ, മാജിക്, മിസ്ഡയറക്ഷൻ, ഷോമാൻഷിപ്പ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഉൾചേർന്നിരിക്കുന്നു. കോർപ്പറേറ്റ് വ്യക്തകളെ കാണാനും അവർക്കുവേണ്ടി പബ്ലിക്കായി ഷോ അവതരിപ്പിക്കാനും ആദിയെ ആദ്യമായി പ്രേരിപ്പിച്ചത് സുഹൃത്തും സിനിമാ നടിയും ആയ കാവ്യാ മാധവനായിരുന്നു.[2]
മെന്റലിസം
തിരുത്തുകമാനസിക വിദഗ്ദ്ധർ, ഈ രംഗത്തുള്ള പ്രാധാനികൾ, പരിശീലകർ ഒക്കെ വളരെ വികസിതമായ മാനസിക അല്ലെങ്കിൽ അവബോധജന്യമായ കഴിവുകൾ പ്രകടമാക്കുന്നതായി അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് മെന്റലിസം. പ്രകടനങ്ങൾ ഹിപ്നോസിസ്, ടെലിപാതി, സ്ലയർ വേയന്റ്, ഡിവൈൻഷിപ്പ്, പ്രീക് ഹിഷൻ, മനോവിശ്ലേഷണം, മാനിംഷിപ്പ്, മാനസിക നിയന്ത്രണം, മെമ്മറി ഫേറ്റ്സ്, കിഴിവ്, ദ്രുത ഗണിതങ്ങൾ എന്നിവ ഉൾപ്പെടുത്താം. മാനസിക വിദഗ്ദരായ ഇവരെ മാനസിക കലാകാരന്മാർ എന്നു തരം തിരിച്ചിട്ടുണ്ട്. മനസ്സിന്റെ പ്രയാണത്തെ കൃത്യമായി ശാസ്ത്രവശങ്ങളും മറ്റും വെച്ചു പഠിക്കുക എന്നതാണു പ്രധാനം. മനസ്സിനെയല്ല വായിച്ചെടുക്കുന്നത്, ചിന്തകൾക്കാണു ഈ കലയിൽ പ്രാമുഖ്യം. കൃത്യമായ ആവശ്യത്തിലേക്ക് ഒരാളെ അയാളറിയാതെ തന്നെ എത്തിക്കുന്ന ചിന്താസരണികളുടെ കെട്ടഴിച്ചാണു മെന്റലിസം ശക്തമാവുന്നത്.
അവലംബം
തിരുത്തുക- ↑ മനോരമ വാർത്ത
- ↑ "മാതൃഭൂമി വാർത്ത". Archived from the original on 2017-11-06. Retrieved 2017-11-05.