മെനുറ്റ് ഒ.എസ്.
മെനുറ്റ് ഓ.എസ് ഒരു മോണോലിത്തിക്ക് പ്രീഎംറ്റീവ്(preemptive), റിയൽ ടൈം കേർണൽ ഉള്ളതും, എഫ്എഎസ്എം(FASM (ഫ്ലാറ്റ് അസംബ്ലർ)) എന്ന അസംബ്ലളറിലും, അസംബ്ളി ഭാഷയിയുലുമായി എഴുതിയ ഒരു 64 ബിറ്റിലും 32 ബിറ്റ് x86 ആർക്കിടെചക്റിലും പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. സൗജന്യമായി ഡൌൺലോഡ് ചെയ്യാമെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പരിധിയിൽ പെടുമോ എന്നു നിർണ്ണയിക്കാൻ വണ്ണം വിശദമല്ല ലൈസൻസ്. പ്രധാനമായും ഒരു ഹോബി സോഫ്റ്റ്‌വെയർ ആണ് ഇത്. സോഴ്സ് കോഡും ലഭ്യമാണ്. ഇതിന്റെ പ്രത്യേകത, ഇത് ഒരു 1.44 എംബി ഫ്ലോപ്പി ഡിസ്കിൽ ഒതുങ്ങുന്നതാണ് എന്നതത്രേ. ഒരു ഇന്റൽ പെന്ററിയം എംഎംഎക്സ് (Intel Pentium MMX) 200 മെഗാഹെഡ്സ് സ്പീഡുള്ള കമ്പ്യൂട്ടറിൽ ഒരാൾ "5 സെക്കൻഡ്" കൊണ്ട് ബൂട്ട് ചെയ്തതായി റിപ്പോർട്ട് ചെയ്തു.[1]
![]() സ്ക്രീൻഷോട്ട് | |
നിർമ്മാതാവ് | Ville M. Turjanmaa |
---|---|
പ്രോഗ്രാമിങ് ചെയ്തത് | FASM assembly language |
തൽസ്ഥിതി: | Beta |
സോഴ്സ് മാതൃക | Open source (32-bit) Closed source (64-bit) |
പ്രാരംഭ പൂർണ്ണരൂപം | മേയ് 16, 2000 | (32-bit)
നൂതന പൂർണ്ണരൂപം | 32-bit: 0.86b / സെപ്റ്റംബർ 2 2019 64-bit: 1.43.00 / ജൂൺ 20 2022 |
ലഭ്യമായ ഭാഷ(കൾ) | English, Russian, Chinese, Czech, Serbian |
സപ്പോർട്ട് പ്ലാറ്റ്ഫോം | IA-32, x86-64 |
കേർണൽ തരം | Monolithic |
യൂസർ ഇന്റർഫേസ്' | Graphical user interface |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | 32-bit: GPL-2.0-only 64-bit: Proprietary [1] |
വെബ് സൈറ്റ് | www.menuetos.net |
ചരിത്രംതിരുത്തുക
32 ബിറ്റ്തിരുത്തുക
മെനുറ്റ് ഓ.എസ് യഥാർത്ഥത്തിൽ 32-ബിറ്റ് x86 ആർക്കിടെക്ചറുകൾക്ക് വേണ്ടി എഴുതിയതാണ്, കൂടാതെ ജിപിഎൽ-2.0-ഒൺലി ലൈസൻസിന് കീഴിലാണ് പുറത്തിറക്കിയത്, അതിനാൽ അതിന്റെ പല ആപ്ലിക്കേഷനുകളും ജിപിഎല്ലിന് കീഴിൽ വിതരണം ചെയ്യപ്പെടുന്നു.[2]
64 ബിറ്റ്തിരുത്തുക
64-ബിറ്റ് മെനുറ്റ് ഓ.എസ്, പലപ്പോഴും മെനുവറ്റ് 64 എന്ന് വിളിക്കപ്പെടുന്നു, 64-ബിറ്റ് അസംബ്ലി ഭാഷാ പ്രോഗ്രാമിംഗ് പഠിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി തുടരുന്നു. 64-ബിറ്റ് മെനുവറ്റ് വ്യക്തിഗതവും വിദ്യാഭ്യാസപരവുമായ ഉപയോഗത്തിന് മാത്രം പണം ഈടാക്കാതെ വിതരണം ചെയ്യുന്നു, എന്നാൽ സോഴ്സ് കോഡ്(without the source code) ലഭ്യമല്ല, ഡിസ്സംബ്ലിംഗ് നിരോധിക്കുന്ന ഒരു ക്ലോസ് ലൈസൻസിൽ ഉൾപ്പെടുന്നു.
2010 ഫെബ്രുവരി 24-ന് മൾട്ടി-കോർ പിന്തുണ ചേർത്തു.
ഫീച്ചറുകൾതിരുത്തുക
മെനുറ്റ് ഓ.എസ് വികസനം വേഗതയേറിയതും ലളിതവും കാര്യക്ഷമവുമായ നടപ്പാക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മെനുറ്റ് ഓ.എസിന് നെറ്റ്‌വർക്കിംഗ് കഴിവുകളുള്ള ടിസിപി/ഐപി സ്റ്റാക്കും ഉണ്ട്. മിക്ക നെറ്റ്‌വർക്കിംഗ് കോഡുകളും മൈക്ക് ഹിബറ്റ് എഴുതിയതാണ്.
പുറം വായനതിരുത്തുക
അവലംബംതിരുത്തുക
- ↑ damnsmalllinux.org - Really interesting OS, 2004-12-27
- ↑ (in German) MenuetOS: In Assembler geschriebenes Betriebssystem, golem.de, 2009-08-10