നൈജീരിയൻ നടിയും മുൻ ബാങ്കറുമാണ് മെഗ് ഒറ്റാൻവ (ജനനം ഫെബ്രുവരി 14). അവർ ഭാഷകളെ സ്നേഹിക്കുന്നവളാണെന്ന് അവകാശപ്പെടുകയും അഞ്ച് ഭാഷകൾ നന്നായി സംസാരിക്കുകയും ചെയ്യുന്നു. 2011-ൽ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഐൽ ടേക്ക് മൈ ചാൻസസ് കൂടാതെ ഒക്ടോബർ 1 (2018), ഓജുജു (2014), ക്പിയൻസ്: ദി ഫെസ്റ്റ് ഓഫ് സോൾസ് (2014) തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[1] 2006 നവംബറിലെ സെൻ മാസികയുടെ പുറംചട്ടയിലെ ചിത്രം ആയിരുന്നു അവർ.[2]

മെഗ് ഒറ്റാൻവ
ജനനം
മെഗ് ഒറ്റാൻവ

February 14
കലാലയം
തൊഴിൽ
സജീവ കാലം2011 - present
അറിയപ്പെടുന്നത്

ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

നൈജീരിയയിലെ ബെനു സ്റ്റേറ്റിലെ ഐഡോമ സംസാരിക്കുന്ന പ്രദേശത്തുള്ളതാണ് ഒറ്റാൻവ. [2] ഭാഗികമായി ലാഗോസിൽ വളർന്നു. ഒരു പോളിഗ്ലോട്ട് കുടുംബത്തിൽ നിന്നുള്ള അവർ ഇംഗ്ലീഷ്, യൊറുബ, ഫ്രഞ്ച്, ഹൗസ, മാതൃഭാഷയായ ഐഡോമ, കുറച്ച് സ്പാനിഷ് എന്നിവ ഉൾപ്പെടെ അഞ്ച് ഭാഷകൾ സംസാരിക്കുന്നു. സരിയയിലെ അഹ്മദു ബെല്ലോ സർവകലാശാലയിൽ നിന്ന് ബിരുദധാരിയായ അവർ [1] അവിടെ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടി. തുടർന്ന് ടുണീഷ്യയിലെ ടുണീസ് ടൈം യൂണിവേഴ്സിറ്റിയിൽ നിന്ന് ഹ്യൂമൻ റിസോഴ്സസ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം, ഫ്രാൻസിലെ ലിയോണിലെ ജീൻ മൗലിൻ സർവകലാശാലയിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം നേടി.[3]

ടുണീഷ്യയിലെ ടുണീസിൽ ആഫ്രിക്കൻ ഡെവലപ്മെൻറ് ബാങ്കിൽ ദീർഘകാലം ജോലി ചെയ്തിരുന്ന ഒറ്റാൻവ രാജിവച്ച് അഭിനയരംഗത്ത് തുടക്കം കുറിച്ചു. 2011-ൽ നോളിവുഡിൽ എമെം ഇസോങ്ങിന്റെ ഡാൻസ് നാടക സിനിമ ഐ വിൽ റ്റേക്ക് മൈ ചാൻസ് ൽ അരങ്ങേറ്റം കുറിച്ചു. [1]2014-ൽ, കുൻലെ അഫോളയന്റെ സിനിമയായ ഒക്ടോബർ 1 ൽ അഭിനയിച്ചു. ബോഡുൻ‌റിൻ സസോറിന്റെ നാടക പരമ്പര ബിഫോർ 30 ൽ "ഐഷ" ആയും ചാൾസ് നോവിയയുടെ സിനിമയായ അറ്റ്ലാന്റയിലും അഭിനയിച്ചു.[3]

2016 ആഫ്രിക്ക മാജിക്കിന്റെ അരങ്ങേറ്റ ടെലിനോവലയായ നോളിവുഡിന്റെ ഹുഷ് എന്ന ചിത്രത്തിലാണ് അവർ അഭിനയിച്ചത്. റിച്ചാർഡ് മോഫ് ഡാമിജോ, തെൽമ ഒകോഡുവ, റൊട്ടിമി അഡെലെഗൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.[4][5][6]

ഒരു നാടക വിഭാഗത്തിലെ മികച്ച നടിക്കുള്ള 2017 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡിലും എം‌എൻ‌ടി ഒറിജിനൽ സീരീസിനുള്ള എ‌എം‌വി‌സി‌എ അംഗീകാര അവാർഡിലും അവർ തിരഞ്ഞെടുക്കപ്പെട്ടു.[7][8][9]2018-ലെ റെഡ് കാർപെറ്റ് പരിപാടിയിലും പങ്കെടുത്തു.[10][11]2018-ലെ ടോസിൻ ഇഗോ ചിത്രമായ ദി ഈവ് എന്ന സിനിമയിൽ "യെവാണ്ടെ" ആയി അഭിനയിച്ചു. ബെവർലി നയാ, ഹൗവ അല്ലാഹുര, ജോൺ ഓകഫോർ തുടങ്ങിയവരോടൊപ്പം ഇതിൽ അഭിനയിച്ചു.[12][13]

2020-ൽ ഡാമിലോള ഒറിമോഗുഞ്ചെ സംവിധാനം ചെയ്ത ഫോർ മരിയ എബൻ പാടകി എന്ന സിനിമയിൽ "ഡെറിൻ" ആയി അഭിനയിച്ചു.[14]

2020 ഡിസംബർ 1 ന് പുറത്തിറങ്ങാനിരിക്കുന്ന ദിമെജി അജിബോളയുടെ സയൻസ് ഫിക്ഷൻ ത്രില്ലറായ രത്‌നിക് എന്ന സിനിമയിൽ ഒസാസ് ഇഗോദാരോ, കരിബി ഫുബാര, പോൾ ഉട്ടോമി എന്നിവരോടൊപ്പം "ഏഞ്ചല" ആയി അവർ അഭിനയിച്ചു. [15][16]

ഫിലിമാറ്റോഗ്രാഫി

തിരുത്തുക
Year Film Role Notes Ref.
2020 രത്‌നിക് Actress (ഏഞ്ചല) Sci-fi thriller [16]
ഫോർ മരിയ എബുൻ പതകി Actress (ഡെറിൻ) ഡ്രാമ [17]
2018 പേഡേ നടി (കിംബർലി) Comedy [18]
The Eve നടി (യെവാണ്ടെ) റൊമാന്റിക് ഡ്രാമ [12][19]
നോക്കൗട്ട് ബ്ലെസ്സിംഗ് നടി ആക്ഷൻ, കോമഡി, ത്രില്ലർ [20]
2016 - 2017 ഹുഷ് നടി (കൊക്കോ ഒഗുൻ‌ബിയേഡ്) ടെലിനോവേല ത്രില്ലർ; TV പരമ്പര [21]
2015 - present ബിഫോർ 30 നടി (ആയിഷ) ഡ്രാമ സീരീസ് [22]
2015 റോഡ് ടു യെസ്റ്റേർഡേ നടി (ടോമിവ) റൊമാൻസ്, നാടകം, ത്രില്ലർ [23]
ഡോൾ ഹൗസ് നടി (യെമിസി) ഡ്രാമ [24]
2014 ഒക്ടോബർ 1 നടി (യെജിഡെ) ത്രില്ലർ [3][25]
ക്പിയൻസ്: ദി ഫീസ്റ്റ് ഓഫ് സോൾസ് നടി (ജെയ്ൻ) ആക്ഷൻ, ഹൊറർ [26]
ഒജുജു നടി (അലറോ) ഹൊറർ, ത്രില്ലർ [27]
2011 ഐ വിൽ ടേക്ക് മൈ ചാൻസ് നടി നൃത്ത നാടകം [3]
Year Event Prize Recipient Result
2017 AMVCA Best Actress in a Drama Herself വിജയിച്ചു
  1. 1.0 1.1 1.2 Machunga, Saminu (January 29, 2017). "Interview: Meg Otanwa, the banker turned actor who speaks five languages". The Cable Newspaper. Retrieved November 11, 2020.
  2. 2.0 2.1 Jean, Nikki Billie (November 12, 2016). "Magazine: Nollywood Actress Meg Otanwa for Zen Magazine November 2016". All Things Ankara. Retrieved November 11, 2020.
  3. 3.0 3.1 3.2 3.3 "Meg Otanwa: Passionate and creative". Guardian. July 30, 2016. Archived from the original on 2020-11-17. Retrieved November 11, 2020.
  4. Arogundade, Funsho (April 3, 2016). "Nollywood's finest gather to launch Africa Magic's telenovela, 'Hush'". PM News. Retrieved November 11, 2020.
  5. "Africa Magic Debuts Telenovela, 'Hush'". Nigeria Communications Week. April 4, 2016. Retrieved November 11, 2020.
  6. "finest gather to launch Africa Magic's telenovela, Hush". Encomium. April 26, 2016. Retrieved November 11, 2020.
  7. Chima, Chidi (March 12, 2017). "I'll celebrate AMVCA win for as long as possible, says Meg Otanwa". Lifestyle. Retrieved November 11, 2020.
  8. "AMVCA 2017: Complete winners list". Africa Magic. Retrieved November 11, 2020.
  9. "AMVCA 2017: Rita Dominic shines, wins best actress in Africa". PM News. March 4, 2017. Retrieved November 11, 2020.
  10. Awojulugbe, Oluseyi (September 1, 2018). "Meg Otanwa suffers wardrobe malfunction on AMVCA 2018 red carpet". The Cable Newspaper. Retrieved November 11, 2020.
  11. "76, Rita Dominic win big in AMVCA2017 award". Premium Times. March 5, 2017. Retrieved November 11, 2020.
  12. 12.0 12.1 "Beverly Naya, Hauwa Allhabura, Mr Ibu, Others In Hilarious 'The Eve'". Leadership Newspaper. Retrieved November 11, 2020.
  13. "The Eve (2018)". IMDb. November 12, 2020.
  14. Oloukoi, Chrystel (November 5, 2020). "TBB TALKS TO… DAMILOLA ORIMOGUNJE DIRECTOR OF 'FOR MARIA EBUN PATAKI'". The British Blacklist. Retrieved November 11, 2020.
  15. "Ratnik (2020)". IMDb. Retrieved November 11, 2020.
  16. 16.0 16.1 "Coming Soon: Ratnik". Nollywood Reinvented. Retrieved November 11, 2020.
  17. "For Maria Ebun Pataki (2020)". IMDb. Retrieved November 11, 2020.
  18. "Payday". Netflix. Retrieved November 11, 2020.
  19. "The Eve". Netflix. Retrieved November 12, 2020.[പ്രവർത്തിക്കാത്ത കണ്ണി]
  20. "Knockout Blessing (2018)". IMDb. Retrieved November 12, 2020.
  21. "Hush (2016-2017)". IMDb. Retrieved November 11, 2020.
  22. "Four Women & the Pressures to be Married! Watch the Trailer for 'Before 30' with Damilola Adegbite, Beverly Naya, OC Ukeje & More". BellaNaija. February 23, 2015. Retrieved November 12, 2020.
  23. "Road to Yesterday". Insidenolly. Archived from the original on 2020-11-12. Retrieved November 12, 2020.
  24. "Full Cast and Crew: Doll House (2015)". IMDb. Retrieved November 12, 2020.
  25. "Full Cast and Crew: October 1 (2014)". IMDb. Retrieved November 12, 2020.
  26. "Kpians: The Feast of Souls". IMDb. Retrieved November 12, 2020.
  27. "Ojuju (2014)". IMDb. Retrieved November 12, 2020.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെഗ്_ഒറ്റാൻവ&oldid=4012152" എന്ന താളിൽനിന്ന് ശേഖരിച്ചത്