മെംഫിസ് ഡീപെയ്
മെംഫിസ് ഡീപെയ് (ഡച്ച് ഉച്ചാരണം: [mɛmfɪs dəpɑi], ജനനം: 13 ഫെബ്രുവരി 1994), ഒരു ഡച്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ഫ്രഞ്ച് ക്ലബ്ബായ ലിയോണിനും, ഡച്ച് ദേശീയ ടീമിനും വേണ്ടി വിംഗർ സ്ഥാനത്ത് കളിക്കുന്നു. 2015 ൽ ഫുട്‌ബോൾ മാസിക ഫ്രാൻസ് ഫുട്‌ബോൾ “ലോകത്തിലെ ഏറ്റവും മികച്ച യുവതാരമായി” മെംഫിസിനെ തിരഞ്ഞെടുത്തു. ആര്യൻ റോബനുശേഷം ഡച്ച് ഫുട്‌ബോൾ ലീഗായ എറെഡിവിസിയിൽ നിന്ന് ഉയർന്ന് വന്ന ഏറ്റവും മികച്ച പ്രതിഭയും, യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള യുവപ്രതിഭകളിലൊരാളായും ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. എതിരാളികളെ വെട്ടിച്ച് അകത്തു കയറുക, ഡ്രിബ്ലിങ്, ദീർഘദൂര ഷോട്ടുകൾ എന്നിവയ്ക്ക് മെംഫിസ് പെരുകേട്ടതാണ്. കേളിശൈലീ കൊണ്ട് മെംഫിസിനെ പോർച്ചുഗൽ ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ആരാധകരും, മാദ്ധ്യമങ്ങളും താരതമ്യം ചെയ്യാറുണ്ട്. "ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ് മെംഫിസ്" എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വയം അഭിപ്രായപ്പെട്ടത്. മെംഫിസ് "ലോകത്ത് ഏറ്റവും മികച്ചതാകും" എന്നു ലൂയി വാൻ ഗാൾ, റോണോൾഡ് കിയമാൻ, ഗൂസ് ഹിഡിങ്ക്, ആര്യൻ റോബൻ, മാർക്കോ വാൻ ബാസ്റ്റിൻ, വെയ്ൻ റൂണി എന്നിവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. [2][3][4][5][6][7]
Personal information | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Memphis Depay[1] | ||||||||||||
Date of birth | 13 ഫെബ്രുവരി 1994 | ||||||||||||
Place of birth | Moordrecht, Netherlands | ||||||||||||
Height | 1.76 മീ (5 അടി 9 ഇഞ്ച്) | ||||||||||||
Position(s) | Winger | ||||||||||||
Club information | |||||||||||||
Current team | Lyon | ||||||||||||
Number | 11 | ||||||||||||
Youth career | |||||||||||||
2000–2003 | vv Moordrecht | ||||||||||||
2003–2006 | Sparta Rotterdam | ||||||||||||
2006–2011 | PSV Eindhoven | ||||||||||||
Senior career* | |||||||||||||
Years | Team | Apps | (Gls) | ||||||||||
2011–2015 | PSV Eindhoven | 90 | (39) | ||||||||||
2015–2017 | Manchester United | 33 | (2) | ||||||||||
2017– | Lyon | 39 | (14) | ||||||||||
National team‡ | |||||||||||||
2008–2009 | Netherlands U15 | 4 | (2) | ||||||||||
2009 | Netherlands U16 | 6 | (2) | ||||||||||
2010–2011 | Netherlands U17 | 17 | (8) | ||||||||||
2011–2013 | Netherlands U19 | 7 | (8) | ||||||||||
2013 | Netherlands U21 | 7 | (0) | ||||||||||
2013– | Netherlands | 34 | (8) | ||||||||||
Honours
| |||||||||||||
*Club domestic league appearances and goals, correct as of 4 February 2018 ‡ National team caps and goals, correct as of 14 November 2017 |
ഡച്ച് ക്ലബ്ബ് പി എസ് വി ഐൻദോവനിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച മെംഫിസ്, മാനേജർ ഫിലിപ്പ് കോക്കുവിന്റെ സ്വാധീനത്തിൻ കീഴിൽ, ടീമിന്റെ അവിഭാജ്യഘടകമായി മാറി. അവർക്ക് വേണ്ടി കളിച്ച 124 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടി. 2014-15 സീസണിൽ, 30 കളികളിൽ നിന്ന് 22 ഗോളുകളുമായി എറെഡിവിസിയുടെ ടോപ്പ് സ്കോറർ സ്ഥാനം അദ്ദേഹം നേടി, 2008 ന് ശേഷം ടീമിനെ എറെഡിവിസി കിരീടം നേടാൻ സഹായിച്ചു. ഇക്കാലയളവിൽ മികച്ച പ്രകടനത്തിനുള്ള യൊഹാൻ ക്രൈഫ് ട്രോഫി അദ്ദേഹത്തിന് ലഭിച്ചു. മേയ് 2015 ൽ ഉദ്ദേശം 25 ദശലക്ഷം പൗണ്ട് പ്രതിഫലം നേടി അദ്ദേഹം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നു. ഓൺലൈൻ റീറ്റെയ്ൽ സ്ഥാപനമായ കിറ്റ്ബാഗിന്റെ കണക്കുകൾ പ്രകാരം ടീ ഷർട്ട് വിൽപനയുടെ കാര്യത്തിൽ മെംഫിസ്, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് പിന്നിലായി, മൂന്നാം സ്ഥാനത്തു എത്തി. [8]
റോയൽ ഡച്ച് ഫുട്ബോൾ അസോസിയേഷന്റെ (കെ.എൻ.വി.ബി) ഉൽപന്നമായ മെംഫിസ് ഡീപെയ് എല്ലാ പ്രൊഫഷണൽ തലത്തിലും ദേശീയ ടീമിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 2011ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ നെതർലാൻറ് അണ്ടർ 17 ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. 2013 ൽ സീനിയർ ടീമിൽ അദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചു. 2014 ൽ ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ടീമിൽ അദ്ദേഹം അംഗമായിരുന്നു. അടുത്തകാലത്ത്, 2018 ലെ ലോകകപ്പ് യോഗ്യതാ ടീമിലും അദ്ദേഹം അംഗമായിരുന്നു.
കരിയർ സ്ഥിതിവിവരകണക്ക്
തിരുത്തുകക്ലബ്
തിരുത്തുകClub | Season | League | Cup[nb 1] | League Cup[nb 2] | Europe[nb 3] | Other[nb 4] | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
PSV | 2011–12 | Eredivisie | 8 | 3 | 3 | 1 | — | 0 | 0 | 0 | 0 | 11 | 4 | |
2012–13 | 20 | 2 | 4 | 1 | — | 5 | 0 | 1 | 0 | 30 | 3 | |||
2013–14 | 32 | 12 | 1 | 0 | — | 10 | 2 | 0 | 0 | 43 | 14 | |||
2014–15 | 30 | 22 | 1 | 0 | — | 9 | 6 | 0 | 0 | 40 | 28 | |||
Total | 90 | 39 | 9 | 2 | — | 24 | 8 | 1 | 0 | 124 | 49 | |||
Manchester United | 2015–16 | Premier League | 29 | 2 | 3 | 0 | 2 | 0 | 11 | 5 | 0 | 0 | 45 | 7 |
2016–17 | 4 | 0 | 0 | 0 | 1 | 0 | 3 | 0 | 0 | 0 | 8 | 0 | ||
Total | 33 | 2 | 3 | 0 | 3 | 0 | 14 | 5 | 0 | 0 | 53 | 7 | ||
Lyon | 2016–17 | Ligue 1 | 17 | 5 | 1 | 0 | 0 | 0 | — | — | 18 | 5 | ||
2017–18 | 22 | 9 | 2 | 0 | 1 | 0 | 6 | 2 | — | 31 | 11 | |||
Total | 39 | 14 | 3 | 0 | 1 | 0 | 6 | 2 | 0 | 0 | 49 | 16 | ||
Career total | 162 | 55 | 15 | 2 | 4 | 0 | 44 | 15 | 1 | 0 | 226 | 72 |
- Notes
- ↑ Includes KNVB Cup, FA Cup, and Coupe de France.
- ↑ Includes Coupe de la Ligue.
- ↑ Includes UEFA Champions League and UEFA Europa League.
- ↑ Includes Johan Cruyff Shield and FA Community Shield.
അന്താരാഷ്ട്ര മത്സരം
തിരുത്തുക- Statistics accurate as of match played on 14 November 2017.[11]
Netherlands senior team | ||||
---|---|---|---|---|
Year | Apps | Goals | ||
2013 | 3 | 0 | ||
2014 | 10 | 2 | ||
2015 | 7 | 1 | ||
2016 | 7 | 2 | ||
2017 | 7 | 3 | ||
Total | 34 | 8 |
അന്താരാഷ്ട്ര ഗോളുകൾ
തിരുത്തുക- As of match played on 14 November 2017. Netherlands score listed first, score column indicates score after each Depay goal.[11]
No. | Date | Venue | Cap | Opponent | Score | Result | Competition |
---|---|---|---|---|---|---|---|
1 | 18 June 2014 | Estádio Beira-Rio, Porto Alegre, Brazil | 7 | ഓസ്ട്രേലിയ | 3–2 | 3–2 | 2014 FIFA World Cup |
2 | 23 June 2014 | Arena Corinthians, São Paulo, Brazil | 8 | ചിലി | 2–0 | 2–0 | 2014 FIFA World Cup |
3 | 5 June 2015 | Amsterdam Arena, Amsterdam, Netherlands | 16 | യുണൈറ്റഡ് സ്റ്റേറ്റ്സ് | 3–1 | 3–4 | Friendly |
4 | 13 November 2016 | Stade Josy Barthel, Luxembourg City, Luxembourg | 27 | ലക്സംബർഗ് | 2–1 | 3–1 | 2018 FIFA World Cup qualification |
5 | 3–1 | ||||||
6 | 7 October 2017 | Borisov Arena, Borisov, Belarus | 32 | Belarus | 3–1 | 3–1 | 2018 FIFA World Cup qualification |
7 | 9 November 2017 | Pittodrie Stadium, Aberdeen, Scotland | 33 | സ്കോട്ട്ലൻഡ് | 1–0 | 1–0 | Friendly |
8 | 14 November 2017 | Arena Națională, Bucharest, Romania | 34 | റൊമാനിയ | 1–0 | 3–0 | Friendly |
അവലംബം
തിരുത്തുക- ↑ "2014 FIFA World Cup Brazil: List of players". FIFA. 11 June 2014. p. 25. Archived from the original (PDF) on 2015-06-11. Retrieved 11 June 2014.
- ↑ "Louis van Gaal opens up about the first time he saw Memphis Depay play – and how highly he rates him". mirror.co.uk. Retrieved 8 August 2016.
- ↑ "Ronald Koeman backs Memphis to be a Man Utd great but admits he'd love to sign him". dailystar.co.uk. Retrieved 8 August 2016.
- ↑ "Hiddink: Depay can be the best". Football Oranje. Retrieved 9 August 2016.
- ↑ "Arjen Robben believes Memphis Depay will fire Manchester United to the Premier League title this season". independent.co.uk. Retrieved 8 August 2016.
- ↑ "Memphis Depay is a special talent, says Marco van Basten". Sky Sports. Retrieved 9 August 2016.
- ↑ "Anthony Martial and Memphis Depay can emulate Wayne Rooney and Cristiano Ronaldo at Manchester United, says captain". independent.co.uk. Retrieved 8 August 2016.
- ↑ "Memphis Depay 'extremely humbled' to have third-highest shirt sales in the world behind Lionel Messi and Cristiano Ronaldo". dailymail.co.uk. Retrieved 8 August 2016.
- ↑ "Depay". stretfordend.co.uk. Archived from the original on 2020-10-17. Retrieved 13 November 2016.
- ↑ "M. Depay". Soccerway. Retrieved 13 November 2016.
- ↑ 11.0 11.1 "Memphis Depay". European Football. Retrieved 21 April 2015.