പൈതിയം അഫാനിഡെർമാറ്റം

(മൃദുചീയൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണ്ണിൽ ജന്മമെടുക്കുന്ന, സസ്യങ്ങളെ ബാധിക്കുന്ന ഒരു പകർച്ച രോഗാണുവാണ് പൈതിയം അഫാനിഡെർമാറ്റം (Pythium aphanidermatum).[1] ഇതിന്റെ ഉപരിക്ലാസ് ആയ ഊമിസൈറ്റുകൾ യഥാർത്ഥ ഫംഗികൾ അല്ല. ഇവയുടെ കോശഭിത്തികൾ ചിറ്റിനു പകരം സെല്ലുലോസ് കൊണ്ടാണ് ഉണ്ടായിരിക്കുന്നത്, അതാണ് ഇവയെ യഥാർത്ഥ ഫംഗസുകൾ അല്ലെന്നു പറയാൻ കാരണം.[2] അലൈംഗികപ്രജനന നടത്തുന്ന ഇവയ്ക്ക് ആക്രമിക്കാനുള്ള സസ്യങ്ങളുടെ അടുത്തേക്ക് ജലമാർഗ്ഗമാണ് എത്തുക. ഇവയിൽ ലൈംഗികപ്രജനനവും ഉണ്ട്.

പൈതിയം അഫാനിഡെർമാറ്റം
Scientific classification
(unranked):
Superphylum:
Class:
Order:
Family:
Genus:
Species:
P. aphanidermatum
Binomial name
Pythium aphanidermatum
(Edson) Fitzp., (1923)
Synonyms
  • Nematosporangium aphanidermatum (Edson) Fitzp., Mycologia 15: 168 (1923)
  • Rheosporangium aphanidermatum Edson, (1915)

ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കുമിൾജന്യരോഗമായ മൃദുചീയലിന് ഇവയാണ് കാരണക്കാർ. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്‌ ഈ രോഗം കൂടുതലായി ഉണ്ടാകുന്നത്. ഈ രോഗം ബാധിച്ച ഇലകൾ മഞ്ഞളിക്കുകയും തണ്ട് അഴുകി മൃദുവായി തീരുകയും ഒടിഞ്ഞുവീഴുകയും ചെയ്യും. കൂടാതെ കിഴങ്ങുകൾ അഴുകി നശിക്കുകയും ചെയ്യുന്നു.. രോഗബാധയേൽക്കാത്ത വിത്തുകിഴങ്ങുകൾ ശേഖരിച്ച് കീട - കുമിൾ നാശിനികളിൽ മുക്കിയവ കൃഷിക്കായി ഉപയോഗിക്കുക. തടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക. തുടർച്ചയായി ഒരേ സ്ഥലത്തു തന്നെയുള്ള കൃഷി ഒഴിവാക്കുക. എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കാവുന്നതാണ്‌. രോഗം ബാധിച്ച ചെടികൾ പിഴുതു മാറ്റി നശിപ്പിക്കുക, രോഗബാധയേറ്റ ചെടികളുടെ ചുറ്റിലും നിൽക്കുന്ന ചെടികളിലും കുമിൾ നാശിനി പ്രയോഗിക്കുക.

ഇവ പലതരത്തിലുള്ള സസ്യങ്ങളെ ആക്രമിക്കാറുണ്ട്. അതിനാൽത്തന്നെ സാമ്പത്തികമായി വല്യ ശല്യമുണ്ടാവാനും കാരണമാകുന്നു. സോയബീൻ,[3] ബീറ്റ്റൂട്, കുരുമുളക്, ജമന്തിവർഗച്ചെടികൾ, വെള്ളരികൾ, പരുത്തി, പലതരം പുല്ലുകൾ എന്നിവയെ ഈ ഫംഗസുകൾ ആക്രമിക്കുന്നുണ്ട് .[1] ചൂടൂള്ള അന്തരീക്ഷം വേണ്ട ഇവർ അതിനാൽ ഗ്രീൻഹൗസുകളിലും കാണുന്നു.[4] അങ്ങനെ പോയിൻസെറ്റിയ ഉൽപ്പാദനത്തെയും ഇവ ഗണ്യമായി ബാധിക്കാറുണ്ട്.[5] മിതോഷ്ണമേഖലകളിലെ കപ്പളങ്ങ ഉൽപ്പാദനത്തിലെ വേരുചീയലിനും പ്രധാനകാരണക്കാർ ഇവയാണ്.[6] പ്രധാനമായും സസ്യങ്ങളെ ആക്രമിക്കുന്ന ഈ ഫംഗസ് ഒരു തവണ മനുഷ്യരിലും രോഗമുണ്ടാക്കിയതായി അറിയുന്നു.[7]

അവലംബംതിരുത്തുക

  1. 1.0 1.1 Pythium_aphanidermatum
  2. Oomycetes
  3. Norman, A.G., ed. (1987). Soybean Physiology, Agronomy, and Utilization. Academic Press. p. 247. ISBN 9780124335622.
  4. Pythium root rot of Herbaceous Plants
  5. Pythium factsheet
  6. N.B. Koffi, Clovis; Diallo, Hortense A.; Koudio, Justin Y.; Kelly, Paula; Buddie, Alan G.; Tymo, Lukasz M. (2 March 2010). "Occurrence of Pythium aphanidermatum root and collar rot of Papaya (Carica papaya L.) in Cote d'Ivore" (PDF). Fruit Vegetable and Cereal Science and Biotechnology. 4 (special issue 1): 62–67.
  7. Pythium aphanidermatum Infection following Combat Trauma

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പൈതിയം_അഫാനിഡെർമാറ്റം&oldid=3142367" എന്ന താളിൽനിന്ന് ശേഖരിച്ചത്