കേരളത്തിലെ തൃശൂർ ജില്ലയിലെ നടത്തറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മൂർക്കനിക്കര.[1]മലയാള സിനിമാനടൻ ടി ജി രവിയുടേയും മകൻ ശ്രീജിത്ത് രവിയുടേയും ജന്മനാടാണ് മൂർക്കനിക്കര. വീമ്പിൽ തേരോത്ത് ശിവ ക്ഷേത്രം, തിരുമാനാംകുന്ന്  ഭഗവതിക്ഷേത്രം എന്നിവയാണ് ഇവിടെയുള്ള പ്രധാന ക്ഷേത്രങ്ങൾ.നടത്തറ ഗ്രാമപഞ്ചായത് ഓഫീസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നടത്തറ, ഇരവിമംഗലം , മുളയം , മണ്ണൂത്തി എന്നിവ സമീപ പ്രദേശങ്ങളാണ്. മൂർക്കനിക്കര ഗവണ്മെന്റ് യു പി സ്കൂളും, അക്ഷയ കേന്ദ്രവും ഇവിടെയുള്ള പ്രധാന സ്ഥാപനങ്ങളാണ്. തൃശൂരിൽ നിന്ന് മൂർക്കനിക്കരയിലേക്ക്  7 കിലോമീറ്റർ ദൂരമാണുള്ളത്.

അവലംബം തിരുത്തുക

  1. "Nadathara Grama Panchayat". Local self government Department. Govt of Kerala. Retrieved 2019-11-23.
"https://ml.wikipedia.org/w/index.php?title=മൂർക്കനിക്കര&oldid=3500558" എന്ന താളിൽനിന്ന് ശേഖരിച്ചത്