മൂസ അൽ ഹുസൈനി (പലസ്തീൻ)
ഒട്ടോമൻ ഭരണത്തിലും ബിട്ടീഷ് അധീന പലസ്തീനിലും ഉന്നത പദവികൾ വഹിച്ച നേതാവായിരുന്നു മൂസ കാസിം പാഷ അൽ-ഹുസൈനി ( അറബി: موسى كاظم الحسيني , Musa Kazem al-Ḥussaynī ) (1853 ജറുസലേമിൽ - 27 മാർച്ച് 1934).[1] പ്രമുഖ അൽ ഹുസൈനി കുടുംബത്തിൽ പെട്ട അദ്ദേഹം 1918-1920 കാലയളവിൽ ജറുസലേം മേയറായിരുന്നു. ബ്രിട്ടീഷ് അധികാരികൾ മേയർ സ്ഥാനത്തുനിന്ന് പുറത്താക്കിയ ശേഷം 1922 മുതൽ 1934-ൽ മരണം വരെ പലസ്തീൻ അറബ് കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തലവനായി പ്രവർത്തിച്ചു. ബ്രിട്ടീഷ് വിരുദ്ധ പ്രകടനത്തിനിടെയുണ്ടായ പരിക്കുകളാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
ജീവിതരേഖ
തിരുത്തുകജറുസലേമിൽ ജനിച്ച മൂസ കാസിം ഇസ്താംബൂളിലെ വിദ്യാഭ്യാസത്തിൽ ഉന്നതവിജയം നേടുകയുമുണ്ടായി. ആരോഗ്യവകുപ്പിൽ തന്റെ ജോലിയാരംഭിച്ച മൂസക്ക് സ്ഥാനക്കയറ്റങ്ങളോടൊപ്പം പാഷ എന്ന പദവിയും ലഭിച്ചു, ഓട്ടോമൻ മുനിസിപ്പാലിറ്റികളുടെയും പ്രദേശങ്ങളുടെയും ഗവർണറായി ദീർഘകാലം പ്രവർത്തിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെ തലേന്ന് അദ്ദേഹം വിരമിക്കുന്നത് വരെ ഒട്ടോമൻ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥനായി അദ്ദേഹം തുടർന്നു.
ബ്രിട്ടീഷ് അധീന പലസ്തീനിൽ ജറൂസലം മേയറായി നിയമിച്ചു. ഗവർണറുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന മൂസ അദ്ദേഹത്തിന്റെ അസ്സോസിയേഷൻ ഫോർ ജറൂസലം എന്ന പദ്ധതിയിലും സേവനമനുഷ്ഠിച്ചു.[2]
അവലംബം
തിരുത്തുക- Gelber, Yoav (1997). Jewish–Transjordanian Relations 1921–48: Alliance of Bars Sinister. London: Routledge. ISBN 0-7146-4675-X
- ↑ Pappe, Ilan (2002) 'The Rise and Fall of a Palestinian Dynasty. The Husaynis 1700–1948. AL Saqi edition 2010. ISBN 978-0-86356-460-4. pp.111,112.
- ↑ Pappe, pp.186,192.