മൂറിഷ് പള്ളി, കാപൂർത്തല
പഞ്ചാബിലെ കപൂർത്തലയിലുള്ള മുസ്ലിം ആരാധന കേന്ദ്രമാണ് കാപൂർത്തല പള്ളി.[1] മൊറോക്കയിലെ മാരക്കേശിലെ ഗ്രാന്റ് മോസ്‌കിന്റെ രീതിയിലാണ് ഈ പള്ളിയുടെയും നിർമ്മാണം. ജനജിത്ത് സിംഗിന്റെ കാലത്താണ് ഇത് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്[2]. കാപൂർത്തലയിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു അദ്ദേഹം. കാപൂർത്തല സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായിരുന്നു. ഇന്ത്യൻ പുരാവസ്തു സംരക്ഷണ വകുപ്പ് ഈ പള്ളിയെ സംരക്ഷിത പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.[3]
മൂറിഷ് പള്ളി, കാപൂർത്തല | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Kapurthala, Punjab, India |
നിർദ്ദേശാങ്കം | 31°22′08″N 75°22′52″E / 31.369°N 75.381°E |
മതവിഭാഗം | Islam |
ജില്ല | Kapurthala |
പ്രവിശ്യ | Punjab |
രാജ്യം | ഇന്ത്യ |
സംഘടനാ സ്ഥിതി | Mosque |
നേതൃത്വം | Maharajah Jagatjit Singh, |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Monsieur M Manteaux |
വാസ്തുവിദ്യാ തരം | Mosque |
വാസ്‌തുവിദ്യാ മാതൃക | Islamic, Moorish Revival |
പൂർത്തിയാക്കിയ വർഷം | 1930 |
നിർമ്മാണച്ചിലവ് | Rs 600,000 |
നിർമ്മാണസാമഗ്രി | Marble |
സ്ഥലം
തിരുത്തുകജലന്ധറിൽ നിന്നും ഏകദേശം 21 കിലോമീറ്റർ (13 മൈൽ) അകലെയാണ് പള്ളി സ്ഥിതിചെയ്യുന്നത്. ജലന്ധർ തന്നെയാണ് അടുത്തുള്ള റെയിൽ സ്റ്റേഷനും.
ചരിത്രം
തിരുത്തുകകപൂർത്തലയിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ജഗജിത്ത് സിങ് ആണ് പള്ളി നിർമിച്ചത്. മതേതരപരമായ അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശസ്തിനേടിയിരുന്നു.സിഖുകാരനായിരുന്നിട്ടും 60%ത്തോളമുള്ള മുസ്ലിങ്ങളോട് മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.[3]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[4]
സവിശേഷതകൾ
തിരുത്തുകകുത്തുബിയ പള്ളിയുടെ നിർമ്മാണ രീതിയെപ്പോലെയാണ് ഈ പള്ളിയുടെ നിർമ്മാണ രീതിയും.ലാഹോർ മായോ സ്‌കൂൾ ഓഫ് ആർട്ടിന്റെ രീതിയിലാണ് ഉള്ളിലെ മിനാരങ്ങളുള്ളത്.മാർബിൾ കല്ലുകളെ കൊണ്ട് മനോഹരമായി നിർമ്മിച്ച കരകൗശല രീതിയും ഇവിടെ കാണാം.[4]
Gallery
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://malayalam.nativeplanet.com/kapurthala/attractions/moorish-mosque/.
{{cite web}}
: Missing or empty|title=
(help) - ↑ "District Profile". Moorish Mosque. Official website of the District court, Government of Punjab. Archived from the original on 2016-05-24. Retrieved 2016-08-01.
- ↑ 3.0 3.1 Disvoer Punajb. Parminder Singh Grover. p. 102. GGKEY:LDGC4W6XWEX.
- ↑ 4.0 4.1 Punjab Travel Guide. Good Earth. p. 90. ISBN 978-93-80262-17-8.