മൂൺ മൂൺ സെൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(മുൻ മുൻ സെൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയാണ് മുൻ മുൻ സെൻ (ബംഗാളി: মুনমুন সেন ജനനം:28 മാർച്ച് 1948). അധികവും ബംഗാളി ചിത്രങ്ങളിലും കൂടാതെ ഹിന്ദിയിലും, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, കന്നട എന്നീ ഭാഷകളിലും മൂൺ മൂൺ സെൻ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 60-ലധികം ചിത്രങ്ങളിലും 40-ലധികം ടെലിവിഷൻ പരമ്പരകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

മൂൺ മൂൺ സെൻ
ജനനം (1948-03-28) മാർച്ച് 28, 1948  (76 വയസ്സ്)
മറ്റ് പേരുകൾശ്രീമതി സെൻ
വിദ്യാഭ്യാസം1947-ൽ ജാദവ്പൂർ സർവ്വകലാശാലയിൽ നിന്നും "Comparative Literature"-ൽ രണ്ടാം റാങ്കോടു കൂടി ബിരുദാനന്തര ബിരുദം.
ജീവിതപങ്കാളി(കൾ)ഭരത് ദേവ് വർമ്മ
കുട്ടികൾറൈമ സെൻ, റിയ സെൻ
മാതാപിതാക്ക(ൾ)മാതാവ് : സുചിത്ര സെൻ, പിതാവ് : ദിബനാഥ് സെൻ

ആദ്യ ജീ‍വിതം

തിരുത്തുക

കൊൽക്കത്തയിൽ ഒരു ബംഗാളിൽ കുടുംബത്തിൽ നടിയായ സുചിത്ര സെന്നിന്റെ പുത്രിയായി ജനിച്ചു. ഡാർജിലിംഗിലാണ് വിദ്യാഭ്യാസം കഴിഞ്ഞത്. ഉന്നത വിദ്യാഭ്യാസം കൊൽക്കത്തയിലും കഴിഞ്ഞു.[1] ചെറുപ്പകാലത്തിലെ ചിത്രകല അഭ്യസിച്ചു.[2][3]

അഭിനയ ജീവിതം

തിരുത്തുക

വിവാഹത്തിനു ശേഷമാണ് സെൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1984 ഒരു ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് തുടങ്ങി.[4]

സ്വകാര്യ ജീവിതം

തിരുത്തുക

1978 ൽ മുൻ മുൻ , ഭരത് ദേവ് വർമ്മയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു പെണ്മക്കളുണ്ട്. റൈമ സെൻ, റിയ സെൻ എന്നീ രണ്ട് മക്കളും നടിമാരാണ്.[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മൂൺ മൂൺ സെൻ

കൂടുതൽ വായനക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൂൺ_മൂൺ_സെൻ&oldid=3923992" എന്ന താളിൽനിന്ന് ശേഖരിച്ചത്