മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ്

  പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഉത്തരേന്ത്യയിൽ സ്ഥാപിതമായ ഒരു ഉന്നത വിദ്യാലയമാണ് മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ് (മദ്രസത്തുൽ ഉലൂം മുസൽമാനനെ ഹിന്ദ്). കേംബ്രിഡ്ജ്-ഓക്സ്ഫോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സന്ദർശനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്[1] 1875-ൽ സർ സയ്യിദ് അഹ്‌മദ് ഖാൻ ഈ സ്ഥാപനം തുടങ്ങിയത്.[2] രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കോളേജ് എന്ന രീതിയിലേക്ക് സ്ഥാപനം എത്തിച്ചേരുന്നത്. ഇതാണ് പിന്നീട് അലീഗഡ് മുസ്‌ലിം സർവ്വകലാശാലയായി മാറിയത്. സയ്യിദ് അഹമ്മദ് ഖാന്റെ അലീഗഡ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇത്തരം സ്ഥാപനങ്ങളുടെ നിർമ്മാണം നടന്നു വന്നത്[3].

ചരിത്രം തിരുത്തുക

മുസ്‌ലിം സമുദായം ഇംഗ്ലീഷ് വിദ്യാഭ്യാസം നിഷിദ്ധമായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിലാണ് സർ സയ്യിദ് ഈ കോളേജ് സ്ഥാപിച്ച് നടത്തിവന്നത്[4]. 1878-ൽ ഇന്റർമീഡിയറ്റ് ക്ലാസുകൾ ആരംഭിക്കുകയും 1881-ൽ ബി.എ ഡിഗ്രി ക്ലാസുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. 1881-ൽ വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. 1887-ൽ, റൂർക്കിയിലെ തോമസൺ കോളേജ് ഓഫ് സിവിൽ എഞ്ചിനീയറിംഗിൽ പ്രവേശനം നേടാനായി വിദ്യാർത്ഥികൾക്ക് കോച്ചിങ് ആരംഭിച്ചു[2].

തുടക്കത്തിൽ, പരീക്ഷകൾക്കായി കൽക്കട്ട സർവകലാശാലയുമായി [5] അഫിലിയേറ്റ് ചെയ്തിരുന്ന കോളേജ്, 1885 മുതൽ അലഹബാദ് സർവകലാശാലയുടെ കീഴിലായി. ഒരു സർവകലാശാല സ്ഥാപിക്കുക എന്നതായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്ന് സർ സയ്യിദ് പറഞ്ഞിരുന്നു.[6] ഇതാണ് പിന്നീട് അലീഗഡ് മുസ്‌ലിം സർവ്വകലാശാലയായി മാറിയത്.

കോളേജ് അതിന്റെ പേരിൽ ഒരു മാസികയും പ്രസിദ്ധീകരിച്ചു വന്നു.[7]

അവലംബം തിരുത്തുക

  1. Encyclopedeia of Eminent Thinkers (in ഇംഗ്ലീഷ്). Concept Publishing Company. 1998-01-01. ISBN 9788180695810.
  2. 2.0 2.1 Hardy (1972). The Muslims of British India (in ഇംഗ്ലീഷ്). CUP Archive. p. 103. ISBN 978-0-521-09783-3.
  3. "Syed Ahmad Khan and Aligarh Movement". Jagranjosh.com. 2015-10-12. Archived from the original on 21 August 2016. Retrieved 19 November 2017.
  4. Lal, Mohan (1992-01-01). Encyclopaedia of Indian Literature: Sasay to Zorgot (in ഇംഗ്ലീഷ്). Sahitya Akademi. ISBN 9788126012213.
  5. "Jurisdiction". www.caluniv.ac.in. Archived from the original on 28 November 2015. Retrieved 2016-05-05.
  6. Ashraf, Ajaz. "Attorney General has got it all wrong about Aligarh Muslim University minority status: Ex-registrar". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 1 December 2017. Retrieved 19 November 2017.
  7. "The Muhammadan Anglo-Oriental College magazine". archive.org. 1894. Retrieved 19 November 2017.