മുഹമ്മദ് ഷഹീദ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു മുഹമ്മദ് ഷഹീദ് (14 ഏപ്രിൽ 1960 - ജൂലൈ 20, 2016).[1]ഡ്രിബിൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശസ്തമാണ്‌[2] മോസ്കോയിലെ 1980 ഒളിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു അദ്ദേഹം.[3] 1980- 1981ൽ അർജുന പുരസ്കാരം ലഭിച്ചു.1986ൽ പത്മശ്രീ അവാർഡ് ലഭിച്ചു.[4]

Mohammed Shahid
Personal information
Born (1960-04-14)14 ഏപ്രിൽ 1960
Varanasi, Uttar Pradesh, India
Died 20 ജൂലൈ 2016(2016-07-20) (പ്രായം 56)
Gurgaon, Haryana, India
Playing position Forward
Senior career
Years Team Apps (Gls)
Indian Railways
National team
1979–1989 India

ജീവിതംതിരുത്തുക

ഉത്തർപ്രദേശിലെ വാരണാസിയിൽ 1960 ഏപ്രിൽ 14 നാണ് മുഹമ്മദ് ഷഹീദ് ജനിച്ചത്.[5] 1979 ൽ ഫ്രാൻസിലെ ജൂനിയർ വേൾഡ് കപ്പ് ടീമില് ഇന്ത്യക്ക് വേണ്ടി കളിച്ചു. ചതുർ രാഷ്ട്ര ടൂർണമെന്റിൽ ഷഹീദ് ആദ്യമായി സീനിയർ ടീമിൽ എത്തുന്നത് വാസുദേവൻ ബാസ്കറന്റെ ക്യാപ്റ്റനായിരുന്നു ആ ടൂർണമെന്റിൽ .

കറാച്ചിയിലെ 1980 ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം മികച്ച ഫോർവേഡ് കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.1982 ലെ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയപ്പോഴും, 1980 ൽ നടന്ന മോസ്കോയിലെ സമ്മർ ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിലെയും അംഗമായിരുന്നു അദ്ദേഹം. 1981-82 ൽ മുംബൈയിൽ (അപ്പോൾ ബോംബെ), 1984 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനും 1988 ലെ സിയോൾ ഒളിമ്പിക്സിനും അദ്ദേഹം കളിച്ചിട്ടുണ്ട്.[6]

1986 ലെ സോൾ ഏഷ്യൻ ഗെയിംസിൽ അദ്ദേഹത്തിന്റെ പ്രകടനം 1986 ലെ ഏഷ്യൻ ഓൾ സ്റ്റാർ ടീമിലേക്ക് തിരഞ്ഞെടുക്കൻ കാരണമായി.[6][7] 1985-86-ൽ അദ്ദേഹം ഇന്ത്യൻ ടീമിനെ നയിച്ചു. [8] 1989 ജനുവരിയിൽ അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.[9]

സ്വകാര്യ ജീവിതംതിരുത്തുക

ഷഹീദിന് ആറു സഹോദരന്മാരും മൂന്നു സഹോദരിമാരും (അവൻ ഏറ്റവും ഇളയ സഹോദരൻ) ഉണ്ടായിരുന്നു.[10] അദ്ദേഹത്തിന്റെ പിതാവ് വാരണാസിയിലെ അർദലി ബസാറിൽ ഒരു ചെറിയ ഹോട്ടൽ നടത്തിയിരുന്നു. 1990 ൽ അദ്ദേഹം പാർവിനെ വിവാഹം കഴിച്ചു.മക്കൾ: ഇരട്ടക്കുഞ്ഞുങ്ങൾ (മകൻ സൈഫും മകൾ ഹിനയും) [11].

മരണംതിരുത്തുക

2016 ജൂണിലാണ് ഷാഹിദ് മെഡന്റ ആസ് പത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായ കരൾ രോഗം മൂലമുണ്ടാകുന്ന അസുഖ ബാധിതനായിരുന്നു[12]. വാരാണസിയിൽ നിന്നുള്ള മഞ്ഞപ്പിത്തം അവഗണിച്ച ശേഷം അദ്ദേഹം ഗുഡ്ഗാവിലേക്ക് വിമാനയാത്ര നടത്തിയിരുന്നു. ജൂലൈ 20 ന് അദ്ദേഹം ഗുഡ്ഗാവിൽ മരണമടഞ്ഞു.[13] അടുത്ത ദിവസം വാരണാസിയിൽ അദ്ദേഹത്തിന്റെ ശവസംസ്കാരം നടന്നു.[14]

അവാർഡുകളും അംഗീകാരങ്ങളുംതിരുത്തുക

അർജുന അവാർഡ് (1980-81) പദ്മശ്രീ (1986)[4]

അവലംബംതിരുത്തുക

 1. Misra, Sundeep (4 July 2016). "What ailing star Mohammed Shahid means to Indian hockey". Firstpost. ശേഖരിച്ചത് 18 July 2016.
 2. "Mohammed Shahid Profile". iloveindia. ശേഖരിച്ചത് 31 August 2013. Italic or bold markup not allowed in: |publisher= (help)
 3. "Mohammed Shahid, the master dribbler who played hockey with a painter's brush – Firstpost" (ഭാഷ: ഇംഗ്ലീഷ്). 2016-07-20. ശേഖരിച്ചത് 2016-07-20.
 4. 4.0 4.1 Misra, Sundeep (2016-07-04). "What ailing star Mohammed Shahid means to Indian hockey". Firstpost. ശേഖരിച്ചത് 2016-07-20.
 5. "Indian hockey wizard Mohammed Shahid dies aged 56 – Times of India". ശേഖരിച്ചത് 2016-07-20.
 6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 7. "Mohammad Shahid – an Indian Hockey Star". asianwomenmagazine. മൂലതാളിൽ നിന്നും 19 ഓഗസ്റ്റ് 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 ഓഗസ്റ്റ് 2013. Italic or bold markup not allowed in: |publisher= (help)
 8. India (2016-07-20). "8 Things You Need To Know About Mohammed Shahid's Glorious Hockey Career". Huffington Post India. ശേഖരിച്ചത് 2016-07-20.
 9. Philar, Anand (7 January 1989). "Shahid — one of a kind". The Indian Express. ശേഖരിച്ചത് 28 April 2017.
 10. "King of reverse flick, Mohammed Shahid (रिवर्स फ्लिक के बादशाह थे हाकी के जादूगर मोहम्मद शाहिद)". m.jagran.com. ശേഖരിച്ചത് 2016-07-20.
 11. "Hockey legend Mohammed Shahid passes away at 56". India Today. ശേഖരിച്ചത് 2016-07-21.
 12. "Hockey legend Mohammed Shahid passes away". Indian Express. 2016-07-20. ശേഖരിച്ചത് 2016-07-21.
 13. NDTVSports. "Mohammed Shahid, Hockey Superstar of The Eighties, Dies Aged 56". NDTVSports.com. മൂലതാളിൽ നിന്നും 2016-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-20.
 14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഷഹീദ്&oldid=3656325" എന്ന താളിൽനിന്ന് ശേഖരിച്ചത്