ഏഷ്യൻ ഗെയിംസ് 1982

(1982 Asian Games എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒമ്പതാം ഏഷ്യൻ ഗെയിംസ് 1982 നവംബർ 19 മുതൽ 1982 ഡിസംബർ 4 വരെ ഇന്ത്യൻ തലസ്ഥാനമായ ഡെൽഹിയിൽ വെച്ച് നടന്നു [1]. ചരിത്രത്തിലാദ്യമായി 74 പുതിയ റെക്കോഡുകൾ സ്ഥാപിക്കപ്പെട്ടു. ഏഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ആദ്യ ഏഷ്യൻ ഗെയിംസ് കൂടിയായിരുന്നു ഇത്.[2]

ഒമ്പതാം ഏഷ്യൻ ഗെയിംസ്
ആതിഥേയ നഗരംന്യൂ ഡെൽഹി, ഇന്ത്യ
പങ്കെടുക്കുന്ന രാജ്യങ്ങൾ33
പങ്കെടുത്ത കായികതാരങ്ങൾ4,595
മത്സരയിനങ്ങൾ21 വിഭാഗത്തിലായി 196 എണ്ണം
ഉദ്ഘാടനദിനംനവംബർ 19
സമാപനദിനംഡിസംബർ 4
ഉദ്ഘാടകൻരാഷ്ട്രപതി സെയിൽ സിംഗ്
കായികപ്രതിജ്ഞപി.ടി. ഉഷ
പ്രധാന വേദിജവഹർലാൽ നെഹ്രു മൈതാനം

33 ദേശീയ ഒളിമ്പിക് കമ്മിറ്റികളിൽ നിന്നായി 3411 അത്ലെറ്റുകൾ പങ്കെടുത്തു. 21 കായികവിഭാഗത്തിലായും 23 രീതികളിലായും 196 മത്സരങ്ങൾ നടന്നു. അതുവരെയുള്ള ഏഷ്യൻ ഗെയിംസിലെ റെക്കോഡായിരുന്നു ഇത്. ഹാൻഡ്ബോൾ, എക്വസ്ട്രിയൻ, റോവിംഗ്, ഗോൾഫ് എന്നിവ പുതുതായി ഉൾപ്പെടുത്തി. ഫെൻസിംഗ്, ബൗളിംഗ് എന്നിവയെ ഒഴിവാക്കി.[3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2012-10-26.
  2. http://indiatoday.intoday.in/story/1982-ninth-asian-games-held-in-delhi/1/155614.html
  3. "IX Asian Games". Pakistan Sports Board's official website. Archived from the original on 2012-03-24. Retrieved 11 April 2011.
"https://ml.wikipedia.org/w/index.php?title=ഏഷ്യൻ_ഗെയിംസ്_1982&oldid=3902040" എന്ന താളിൽനിന്ന് ശേഖരിച്ചത്